ADVERTISEMENT

അശ്വതി: ഏറെക്കുറെ പൂർത്തിയായ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങുവാൻ തയാറാകും. ബന്ധുവിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. 

ഭരണി: സമയബന്ധിതമായ പ്രവർത്തനങ്ങൾ തൃപ്തിയാകും വിധത്തിൽ പൂർത്തീകരിക്കുവാൻ സാധിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. 

കാർത്തിക: മേലധികാരി ഏൽപിച്ച കാര്യങ്ങൾ കൃത്യതയോടുകൂടി ചെയ്തു തീർക്കുവാൻ സാധിക്കും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും. 

രോഹിണി: മേലധികാരിയുടെ പിൻബലത്താൽ സഹജമായ കഴിവുകൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. 

മകയിരം: പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ചികിത്സാരീതി അവലംബിക്കും. സഹപാഠിയെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും സാധിക്കും. 

തിരുവാതിര: മേലധികാരിയുടെ സ്വകാര്യാവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാൻ നിർബന്ധിതനാകും. 

പുണർതം: പുത്രന്റെ നിർബന്ധത്താൽ പൂർവിക സ്വത്ത് ഭാഗം വയ്ക്കുവാൻ തീരുമാനിക്കും.  അവസരോചിതമായി പ്രവർത്തിക്കുന്നതിനാൽ പല അനിഷ്ടങ്ങളും ഒഴിവാകും. 

പൂയം: ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. പ്രവൃത്തി മണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. 

ആയില്യം: അധികച്ചെലവ് നിയന്ത്രിക്കുവാൻ നിർബന്ധിതനാകും. വർഷങ്ങൾക്ക് മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. 

മകം: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയം കൈവരിക്കും. 

പൂരം: വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. അധികാര ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടും. 

ഉത്രം: വ്യാപാര സമുച്ചയം പണിയുവാൻ ഭൂമി വാങ്ങുവാനിടവരും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. 

അത്തം: വസ്തുനിഷ്ഠമായ അന്വേഷണം വ്യക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. 

ചിത്തിര: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ഗുരുതുല്യരായവരുടെ വാക്കുകൾ ഉപകരിക്കും. പദ്ധതി സമർപ്പണത്തിന് അന്തിമ രൂപം തയാറാകും. 

ചോതി: ഏറ്റെടുത്ത ജോലികൾ ചെയ്തു തീർക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാനിടവരും. 

വിശാഖം: പങ്കാളിയുടെ ആശയങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കാത്തതിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആവശ്യമായി വരും. 

അനിഴം: നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലുള്ള യുക്തിയും നിഷ്കർഷയും പുതിയ തലങ്ങൾ കരസ്ഥമാക്കുന്നതിനുള്ള അവസരമൊരുക്കും. 

തൃക്കേട്ട: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. 

മൂലം: ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പുത്രപൗത്രാദികൾ ദിവസങ്ങളോളം താമസിക്കുവാൻ വന്നുചേരും. 

പൂരാടം: പ്രവർത്തനമേഖലകൾ വിപുലീകരിക്കുവാനുള്ള അനുമതി തേടും. ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. 

ഉത്രാടം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധ്യമാകും. വാക്‌വാദങ്ങളിൽ നിന്നു യുക്തിപൂർവം പിന്മാറും. 

തിരുവോണം: വ്യാപാര വ്യവസായ സമുച്ചയം പണിയുവാനുള്ള ഭൂമി വാങ്ങുവാനിടവരും. പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ വളർച്ച അനുഭവപ്പെടും. 

അവിട്ടം: ബന്ധുവിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുവാനിടവരും. ഔദ്യോഗികമായി യാത്രകളും ചർച്ചകളും വേണ്ടിവരും. 

ചതയം: ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. അപവാദാരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനായതിൽ ആശ്വാസമാകും. 

പൂരുരുട്ടാതി: ലാഭാനുഭവങ്ങൾ കുറവുള്ളതിനാൽ കരാർ ജോലിയിൽ നിന്നു വിട്ടു നിൽക്കുവാൻ തീരുമാനിക്കും. അർഹമായ സ്ഥാനക്കയറ്റം ലഭിക്കുവാൻ നിയമസഹായം തേടും. 

ഉത്തൃട്ടാതി:  ഗുരുപദേശത്താൽ ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. ജന്മനാട്ടിലുള്ള ഭൂമി വിൽപന ചെയ്തു പട്ടണത്തിൽ പണി ചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. 

രേവതി: അനുവദിച്ച സംഖ്യ ലഭിക്കുവാൻ ഉന്നതരുടെ സഹായം തേടും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിട വരും. 

English Summary:

Weekly Prediction by Kanippayyur Narayanan Namboodiripad 2023 October 08 to 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com