ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, ധനതടസ്സം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.  

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ വാക്കുപാലിക്കാതിരിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, വാഗ്വാദം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, നിയമവിജയം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com