ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. പല മാർഗങ്ങളിലൂടെ വരുമാനം വർധിക്കും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും. അകന്ന് കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാനുള്ള അവസരം ഉണ്ടാകും. കലാരംഗത്ത് തിളങ്ങും. പ്രവർത്തന മേഖലയിൽ സമാധാനം ഉണ്ടാകും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പരീക്ഷയിൽ മികച്ച വിജയം നേടും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം): ഉപരിപഠനത്തിന് അവസരം കിട്ടും. പുതിയ വാഹനം വാങ്ങും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ എത്തിച്ചേരാൻകഴിയും. മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ഔദ്യോഗിക യാത്രകൊണ്ട് നേട്ടമുണ്ടാകും. സാമ്പത്തിക നിലമെച്ചപ്പെടും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. എല്ലാകാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കും .

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തികരംഗം തൃപ്തികരമാണ്. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും. വീട് മാറി താമസിക്കേണ്ടി വരാം. കുടുംബത്തിൽ സുഖവും സന്തോഷവും നിലനിൽക്കും. അപകടം തരണം ചെയ്യും. പ്രതീക്ഷിച്ച സഹായം ലഭിക്കും. ആരോഗ്യകരത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചിലവഴിക്കും. അയൽക്കാരുമായി ചില തർക്കങ്ങൾക്ക് ഇടയാകും. പല വഴിയിലൂടെ വരുമാനം ഉണ്ടാവും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. യാത്രകൾക്ക് തടസ്സം നേരിടാൻ ഇടയുണ്ട്. പുതിയ വീട് നിർമ്മാണം ആരംഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പൊതുവേ എല്ലാ കാര്യങ്ങളിലും അലസത തോന്നാൻ ഇടയുണ്ട്. വിചാരിച്ചിരിരിക്കാത്ത ചെലവുകൾ വന്നുചേരും .പുതിയ ബിസിനസുകൾ ആരംഭിക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഉപരിപഠനത്തിന് സാധ്യത തെളിയും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ പ്രതീക്ഷിക്കാം. വീട് പുതുക്കി പണിയും. യാത്രകൾ ഗുണകരമാകും. ഈശ്വരാനുമുള്ള കാലമാണ്.

കന്നി (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം സ്ഥാപിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. വീട് പണി പൂർത്തിയാക്കും. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകാം. കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പൊതുവേ ദൈവാധനമുള്ള കാലമായതിനാൽ വലിയ പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല. ജോലിയിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. യാത്ര കൊണ്ട് പ്രയോജനം ഉണ്ടാവും. രോഗം പൂർണമായി മാറും .ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികനില ഭദ്രമാണ്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): അനാവശ്യ ചെലവുകൾ അധികമാകും. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും ആധുനിക ഗൃഹോപണങ്ങൾ വാങ്ങുന്നതിനായി ധാരാളം പണം ചെലവഴിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ഉദരരോഗം പിടിപെടാൻ സാധ്യതയുണ്ട്. യാത്രകൾ സുഖകരവും ഫലപ്രദവും ആകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. വിവാഹാലോചനകളിൽ തീരുമാനമാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക .വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ താൽപര്യം കാണിക്കും. കാർഷിക കാര്യങ്ങൾ താല്പര്യം വർധിക്കും .ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും .കാണാൻ കാ ത്തിരുന്നയാളെ കണ്ട് മുട്ടും. വരുമാനം വർധിക്കും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): പുതിയ ജോലിയിൽ പ്രവേശിക്കും. വീട് പണിപൂർത്തിയാകും. പുതിയ വാഹനം വാങ്ങും .ചെറിയ തടസ്സങ്ങൾ തരണം ചെയ്യേണ്ടതായി വരാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പണത്തിന് ഞെരുക്കം വരാം. മനസ്സിന് ഉന്മേഷം തോന്നുന്ന വാർത്തകൾ കേൾക്കും. പൂർവിക സ്വ ത്ത്  കൈവശം വന്നു ചേരും. ദാമ്പത്ത്യ ജീവിതം ഊഷ്മളമാ കും. രാഷ്ട്രീയ പ്രവർത്തകർ ക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. പഠനത്തിൽ അലസരാകും.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): സ്ഥലംമാറ്റം ആവശ്യപ്പെട്ടവർക്ക് അത് ലഭിക്കും. അനാവശ്യമായ പിടിവാശി ഒഴിവാക്കുക. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. ജോലിയിൽ ഉയർച്ചയും വരുമാന വർദ്ധനവും പ്രതീക്ഷിക്കാം. പഠനത്തിൽ മികവ് പ്രകടിപ്പിക്കും. സുഹൃത്തുക്കൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും .സാഹിത്യ രംഗത്ത് ശോഭിക്കും. അച്ഛന്റെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും.

മീനം(പൂരുരുട്ടാതി അവസാന കാൽ ഭാഗം,ഉത്രട്ടാതി, രേവതി): വരുമാനം മെച്ചപെടും. ആത്മ വിശ്വാസത്തോടെ പ്രവർത്തിക്കും. ഇഷ്ടപ്പെട്ട ഭൂമി വാങ്ങാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമകും. ഔദ്യോഗികയാത്രകൾ ഗുണകരമായി തീരും. സാമ്പത്തിക നില മെച്ചപ്പെടും.ജോലിയിൽ കൂടുതൽ ശുഷ്കാന്തി കാണിക്കും. വീട്ടിൽ സമാധാനം ഉണ്ടാകും. ആരോഗ്യ കാരത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പരീക്ഷയിൽ മികച്ച വിജയം നേടും.

English Summary:

Monthly Star Prediction by P. B Rajesh, 2023 November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com