ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, കലഹം, മനഃപ്രയാസം, യാത്രാതടസ്സം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. 

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, തൊഴിൽ ലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം ഇവ കാണുന്നു. 

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, കലഹം, ചെലവ് ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നിയമവിജയം, മത്സരവിജയം, ശത്രുക്ഷയം, പ്രവർത്തനവിജയം, ഉത്സാഹം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. 

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ധനയോഗം, ബന്ധുസമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം, ധനനഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. 

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.  

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു.

English Summary:

November 07, Tuesday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com