ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, ധനതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):‌ കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. പുതിയ നിയമനസാധ്യതകൾ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):‌ കാര്യവിജയം, മത്സരവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം, സന്തോഷം, അഭിമാനം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, കലഹം അലച്ചിൽ, ചെലവ്, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, ഉത്സാഹം, സ്ഥാനലാഭം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ചെലവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, അലച്ചിൽ, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, നഷ്ടം, ശരീരക്ഷതം, ഇച്ഛാഭംഗം, ശത്രുശല്യം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

English Summary:

November 30, Thursday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com