ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പങ്കാളികൾ തമ്മിൽ നീയോ ഞാനോ വലുത് എന്നുള്ള രീതിയിൽ തർക്കം ഉണ്ടാകും. സ്വയം ചെയ്ത കുഴപ്പങ്ങൾ കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. അലർജി മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. മാസത്തിന്റെ പകുതിക്ക് ശേഷം കാര്യങ്ങൾ കുറച്ച് ഭേദമാകും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം): പല രീതിയിലുള്ള വരുമാന വർധനവ് ഉണ്ടാകും. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായം ഭിന്നതർക്കങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. മനസ്സമാധാനം കുറവായിരിക്കും. തീർഥയാത്രയിൽ പങ്കെടുക്കും. ആരോഗ്യ പരിചരണത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

മിഥുനം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഗുണദോഷ സമ്മിശ്രമായ ഒരു മാസമാണിത്. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. നിയമ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കാം. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സന്തോഷവും സമാധാനവും നിലനിൽക്കുന്ന ഒരു മാസമാണിത്. സ്ഥാനകയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. പുതിയ വാഹനം വാങ്ങും. നേരത്തെ നിശ്ചയിച്ച യാത്രകൾക്ക് തടസ്സം നേരിടാം. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. മകന് ജോലി ലഭിക്കും. വരുമാനം വർധിക്കും. വിവാഹ കർമത്തിൽ പങ്കെടുക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. സുഹൃത്തിന്റെ സഹായം പ്രതീക്ഷിക്കാം. യാത്ര ഗുണകരമാകും. ചില അംഗീകാരങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. മുടങ്ങി പോയ ബിസിനസ് പുനരാരംഭിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം): പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. പുതിയ വിഷയം പഠിക്കാൻ ചേരും. പല കാര്യങ്ങളിലും എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത്. ബന്ധുക്കളെ സന്ദർശിക്കും. മരുന്നു കഴി ക്കേണ്ടി വരാം. ഫല വൃക്ഷങ്ങളും മറ്റും നട്ടുപിടിപ്പിക്കും. പരീക്ഷകളിൽ മികച്ച വിജയം നേടും.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. പുതിയ വരുമാനമാർഗം കണ്ടെത്തും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ കഴിയും. കുടുംബ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാകും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബജീവിതം ഊഷ്മളം ആയിരിക്കും. വ്യാപാരത്തിൽ പുരോഗതി പ്രതീക്ഷിക്കാം. നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങാൻ കഴിയും. ചിലർക്ക് വീട് പുതുക്കി പണിയാനും യോഗം കാണുന്നു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പൊതുവേ ഇപ്പോൾ ഈശ്വരാധീനം ഉള്ളതായി അനുഭവപ്പെടും. ചിലർക്ക് സന്താന ഭാഗ്യത്തിനും യോഗം കാണുന്നു. മുടങ്ങിക്കിടന്ന സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചു കിട്ടും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വിരോധികൾ ആയിരുന്നവരുമായി ലോഹ്യത്തിൽ ആകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും സാധ്യതയുണ്ട്.

മകരം(ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യം നന്നായി സൂക്ഷിക്കുക. പൊതുവേ സമാധാനവും സന്തോഷവും നിലനിൽക്കുന്ന മാസമാണിത്. ബന്ധുക്കളെ സന്ദർശിക്കും. യാത്ര ഗുണകരമാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടാനാകും. മത്സരപരീക്ഷയിൽ ഉന്നത വിജയം നേടും. വരുമാനം മെച്ചപ്പെടും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): പുതിയ ബിസിനസ് ആരംഭിക്കും. അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. കുടുംബത്തിൽ സുഖവും സന്തോഷവും നിലനിൽക്കും. അപകടം തരണം ചെയ്യും. ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക. പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളും നടക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്രട്ടാതി, രേവതി): ആഗ്രഹിച്ച വാഹനം സ്വന്തമാക്കും. വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും. മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. സന്താനഭാഗ്യം ഉണ്ടാകും. വരുമാനം വർധിക്കും. ആഗ്രഹിച്ച വിദേശ യാത്ര നടക്കും. സുഹൃത്തുക്കളൂടെ സഹായ സഹകര ണങ്ങൾ ഉണ്ടാകും. പഠന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പൊതുവെ ദൈവാധീനമുള്ള കാലമാണ്.

English Summary:

Monthly Star Prediction by P B Rajesh, 2023 December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com