ADVERTISEMENT

അശ്വതി: അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. മുൻകോപം നിയന്ത്രിക്കണം.
ഭരണി: സങ്കൽപത്തിനനുസരിച്ച് പുത്രന്റെ വളർച്ചയിൽ ആത്മാഭിമാനം തോന്നും. ജീവിതനിലവാരം വർധിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ ധാരണയാകും.
കാർത്തിക: പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർഥനാകും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
രോഹിണി: ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. പുതിയ കരാർജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും.
മകയിരം: പ്രവൃത്തിയിലുള്ള ആത്മാർഥത, ലക്ഷ്യബോധം, നിഷ്കർഷ എന്നിവ സർവകാര്യ വിജയത്തിനു വഴിയൊരുക്കും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ സഫലമാകും.
തിരുവാതിര: അവസരോചിതമായി പ്രവർത്തിക്കുവാൻ സാധിക്കും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
പുണർതം: നിഗമനങ്ങൾ ശരിയാണെന്നു ബോധ്യമായതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂയം: ഉദ്യോഗമുപേക്ഷിച്ചു വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സുഹൃത്‌സഹായത്താൽ നിഷ്പ്രയാസം സാധിക്കും.
ആയില്യം: അപൂർണമായ ഗൃഹം വിൽപന ചെയ്തു പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. വിനിമയ വ്യത്യാസക്കുറവിനാൽ വിദേശബന്ധമുള്ള വ്യാപാരത്തിൽ നിന്നു തൽക്കാലം ഒഴിഞ്ഞുമാറും.
മകം: ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ ആശ്ചര്യവും ആത്മാഭിമാനവും തോന്നും. വിജ്ഞാനികളുടെ വചനങ്ങൾ പലപ്പോഴും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും.
പൂരം: സന്മനസുള്ളവരുമായുള്ള സഹവർത്തിത്വത്താൽ സദ്ചിന്തകൾ വർധിക്കും. വിദഗ്ധ ചികിത്സകളാലും ഈശ്വര പ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും.
ഉത്രം: അന്തിമമായി ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സുവ്യക്തമായ ആശയവും ലക്ഷ്യവുമുള്ള പ്രവൃത്തികൾ ലാഘവ ബുദ്ധിയോടുകൂടി ചെയ്യുന്നതിനാൽ പുത്രനോട് ആദരവ് തോന്നും.
അത്തം: റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കുവാനിടവരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും.
ചിത്തിര: അർപ്പണ മനോഭാവവും ലക്ഷ്യബോധത്തോടു കൂടിയ പ്രവർത്തനവും ഉദ്യോഗം നഷ്ടപ്പെടുവാനുള്ള സാധ്യതകളെ കുറയ്ക്കും. സമ്മാന പദ്ധതികളിൽ വിജയിക്കും.
ചോതി: ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. പഠനകാര്യങ്ങളിൽ ഉത്സാഹവും ഉന്മേഷവും വർധിക്കും.
വിശാഖം: കാര്യനിർവഹണശക്തി വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ വേണം.
അനിഴം: നിർദേശവും ഉപദേശവും നൽകുന്ന സ്ഥാപനം തുടങ്ങുവാൻ തീരുമാനിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും.
തൃക്കേട്ട: അർഥവ്യാപ്തിയോടു കൂടിയ വചനങ്ങൾ തനതായ മൂല്യത്തോടു കൂടി പ്രവർത്തിച്ചാൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. വിതരണ സമ്പ്രദായം വിപുലീകരിക്കുവാൻ കർമോത്സുകരായവരെ നിയമിക്കും.
മൂലം: അപരിചിതവും അവ്യക്തവുമായ മേഖലകളിൽ പണം മുടക്കുന്നത് അബദ്ധങ്ങൾക്കു വഴിയൊരുക്കും. വിദ്യാഭ്യാസമുണ്ടെങ്കിലും വിവേചനബുദ്ധിയില്ലാത്ത ബന്ധുവിന്റെ സമീപനത്തിൽ മനോവിഷമം തോന്നും.
പൂരാടം: ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. സഹയാത്രികനു പണം നഷ്ടപ്പെട്ടതിനാൽ സാമ്പത്തികസഹായം നൽകുവാനിടവരും.
ഉത്രാടം: ഹ്രസ്വകാല സുരക്ഷാ പദ്ധതികളിൽ പണം നിക്ഷേപിക്കും. അസാന്മാർഗികളിൽ നിന്നും പിന്മാറുവാൻ ഉൾപ്രേരണയുണ്ടാകും.
തിരുവോണം: മാനസാന്തരം വന്ന ബന്ധുവിന്റെ വളർച്ചയിൽ മനഃസമാധാനമുണ്ടാകും. മാതാപിതാക്കളുടെ വാക്കുകൾ അനുസരിക്കാത്തവർക്ക് അബദ്ധങ്ങൾ വന്നുചേരും.
അവിട്ടം: ഏറ്റെടുത്ത ദൗത്യം നിറവേറ്റുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. അപര്യാപ്തതകൾ മനസ്സിലാക്കി ജീവിതം നയിക്കുന്ന ജീവിതപങ്കാളിയോട് ആദരവ് തോന്നും.
ചതയം: വ്യവഹാര വിജയത്താൽ അർഹമായ ഉന്നതാധികാര പദവിയിൽ നിയമനമുണ്ടാകും. നിശ്ചിത വ്യവസ്ഥകളോടു കൂടി ഗൃഹസമുച്ചയം പണിയുവാൻ ഭൂമി വിട്ടുകൊടുക്കും.
പൂരുരുട്ടാതി: വ്യവസായ പുരോഗതി കൈവന്നതിനാൽ ഗുണനിലവാരം വർധിപ്പിക്കുവാൻ നിർദേശം തേടും. ധനവിഭവ സമാഹരണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സാധിക്കും.
ഉത്തൃട്ടാതി: കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് വ്യാപാര വ്യവസായ മേഖലകളിൽ വ്യാപൃതനാകും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും.
രേവതി: നേർന്നു കിടപ്പുള്ള വഴിപാടുകൾ നടത്തുവാനിടവരും. നിശ്ചയദാർ‍ഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com