ADVERTISEMENT

അശ്വതി: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. സന്താനങ്ങളുടെ പ്രവൃത്തി ഗുണത്താൽ സന്തോഷമുണ്ടാകും.
ഭരണി: . ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. നറുക്കെടുപ്പിൽ വിജയിക്കും.
കാർത്തിക: സത്യാവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ഭാര്യാഭർത്തൃ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
രോഹിണി: അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും.
മകയിരം: ഉദ്യോഗത്തിൽ ചുമതലകൾ വർധിക്കും. വ്യാകുലചിന്തകൾ ഒഴിവാക്കണം.
തിരുവാതിര: ആരോപണങ്ങളെ അതിജീവിക്കുവാൻ സാധിക്കും. മുൻകോപം നിയന്ത്രിക്കണം.
പുണർതം: അഭിപ്രായ സമന്വയത്തിന് അശ്രാന്തപരിശ്രമം വേണ്ടിവരും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പൂയം: സന്താനസൗഖ്യമുണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
ആയില്യം: കലാകായിക മത്സരങ്ങളിൽ വിജയിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും.
മകം: സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. പുതിയ ഭരണസംവിധാനം ഏറ്റെടുക്കും.
പൂരം: വ്യവസ്ഥകൾ പാലിക്കും. സങ്കീർണമായ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്തും.
ഉത്രം: ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. മുൻകോപം നിയന്ത്രിക്കണം.
അത്തം:പ്രവൃത്തികൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും. അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.
ചിത്തിര: യാഥാർഥ്യത്തെ അനുസരിക്കുവാൻ തയാറാകും. പുതിയ ഭരണ സംവിധാനം അവലംബിക്കും.
ചോതി: ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. കുടുംബത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും.
വിശാഖം: കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വ്രതാനുഷ്ഠാനങ്ങൾ അനുവർത്തിക്കും.
അനിഴം: പ്രവർത്തനരംഗം മെച്ചപ്പെടും. ചികിത്സ ഫലിച്ചു തുടങ്ങും.
തൃക്കേട്ട: ആത്മവിശ്വാസവും ഉത്സാഹവും ഉന്മേഷവും വർധിക്കും. ഗൃഹം വാങ്ങുവാൻ തീരുമാനിക്കും.
മൂലം: സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും. ആരാധനാലയ ദർശനത്താൽ ആശ്വാസമാകും.
പൂരാടം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. മറ്റുള്ളവരുടെ ഉയർച്ചയിൽ ആത്മാർഥമായി അഭിനന്ദിക്കും.
ഉത്രാടം: പക്വതയോടു കൂടിയുള്ള സമീപനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അഭിപ്രായവ്യത്യാസം പരിഹരിക്കും.
തിരുവോണം: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. കലാകായിക മത്സരങ്ങളിൽ വിജയിക്കും.
അവിട്ടം: ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. സാമ്പത്തികലാഭം വർധിക്കും.
ചതയം: പ്രലോഭനങ്ങളിൽ അകപ്പെടരുത്. സംതൃപ്തിയുള്ള ഗൃഹം വാങ്ങി താമസിച്ചുതുടങ്ങും.
പൂരുരുട്ടാതി: സഹപ്രവർത്തകരെ സഹായിക്കുവാൻ സന്നദ്ധനാകും. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിൽ കൃതാർഥരാകും.
ഉത്തൃട്ടാതി: മത്സരങ്ങളിൽ വിജയിക്കും. പുണ്യകർമങ്ങളിൽ പങ്കെടുക്കും.
രേവതി: പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. പരിശ്രമങ്ങൾക്കു ഫലമുണ്ടാകും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com