ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

Mail This Article
അശ്വതി: സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അനുമതി ലഭിക്കും. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ സ്ഥാനക്കയറ്റമുണ്ടാകും.
ഭരണി: ജോലിക്കാരുടെ പേരിൽ നടപടികളെടുക്കും. സുഹൃത്‌സഹായത്തിൽ വിദേശ ഉദ്യോഗത്തിന് യോഗമുണ്ട്.
കാർത്തിക: പൊതുപ്രവർത്തനങ്ങളിൽ സജീവമാകുന്നതിനാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.
രോഹിണി: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.
മകയിരം: സഹൃദയസദസ്സിൽ പ്രശംസാവചനങ്ങൾ കേൾക്കാനിടവരുമെങ്കിലും അഹംഭാവം അരുത്. ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും.
തിരുവാതിര: ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാൻ അവസരം ലഭിക്കും.
പുണർതം: സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങളാൽ ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും.
പൂയം: കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിലവിലുള്ള ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
ആയില്യം: വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള പ്രാഥമിക ചർച്ചയിൽ പങ്കെടുക്കും. അനുചിത പ്രവൃത്തികളിൽ നിന്നും പിന്മാറും.
മകം: ശാസ്ത്ര പരീക്ഷണ–നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കും.
പൂരം: കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനിടവരും.
ഉത്രം: . കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ നിശ്ചിത കാലയളവിനുള്ളിൽ പൂർത്തീകരിക്കും.
അത്തം: പ്രവർത്തനരഹിതമായ വ്യാപാരം വിൽക്കുവാൻ തീരുമാനിക്കും. പരമാധികാരപദത്തിനുള്ള പരീക്ഷയിൽ വിജയിക്കും.
ചിത്തിര: പുണ്യതീർഥയാത്രയ്ക്ക് അവസരം ലഭിക്കും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
ചോതി: യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കും. ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങി താമസമാക്കും.
വിശാഖം:കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഔദ്യോഗികമായി അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കും.
അനിഴം: പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും.
തൃക്കേട്ട: വിഭാവനം ചെയ്ത പദ്ധതികൾ നടപ്പിൽ വരുത്തുവാൻ സാധിച്ചതിൽ കൃതാർഥതയുണ്ടാകും. അർപ്പണ മനോഭാവവും നിഷ്കർഷയും പുതിയ ഉദ്യോഗാവസരങ്ങൾക്കു വഴിയൊരുക്കും.
മൂലം: അനുകൂലമായ പ്രതികരണം എല്ലാ വിഭാഗത്തിൽ നിന്നും വന്നുചേരുന്നതിനാൽ ആശ്വാസമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരാടം: കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങിവയ്ക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാൻ അന്വേഷണമാരംഭിക്കും.
ഉത്രാടം: അറിയാതെ ചെയ്തുപോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും.
തിരുവോണം: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ക്ഷമയോടുകൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും.
അവിട്ടം: ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും.
ചതയം: ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. ആത്മപ്രശംസ ആകാമെങ്കിലും അഹംഭാവം അരുത്.
പൂരുരുട്ടാതി: ശാസ്ത്ര പരീക്ഷണ–നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. സഹപാഠിയെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.
ഉത്തൃട്ടാതി: സുഹൃത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും. സ്വപ്നസാക്ഷാത്കാരത്താൽ ആശ്ചര്യമനുഭവപ്പെടും.
രേവതി: സ്വന്തം ബുദ്ധിയും അന്യരുടെ പണവും സമന്വയിപ്പിച്ചു പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.