ADVERTISEMENT

മകരം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.

അശ്വതി: പ്രശസ്തിയും അംഗീകാരവും ഉണ്ടാകുന്നതാണ്. കൃഷിയിൽ നേട്ടവും ധനയോഗവും കാണുന്നു. പൊതുരംഗത്ത് ഉയർച്ച ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ശുഭചിന്ത ഉണ്ടാകുന്നതാണ്. കുടുംബത്തിൽ ഉണ്ടായിരുന്ന അലോഹ്യങ്ങൾ മാറി കിട്ടുന്നതാണ്. നിശ്ചയദാർഡ്യവും ലക്ഷ്യബോധവും മാതൃകാപരമായതിനാൽ അത്മാഭിമാനം തോന്നും.

ഭരണി: കർമരംഗത്ത് ശുഭലക്ഷണങ്ങൾ കാണുന്നു. മാതാപിതാക്കളുടെ സ്വത്തുക്കൾ കൈവശം വന്നു ചേരുന്നതാണ്. ഈശ്വരചിന്ത കൂടും. വിദേശയാത്ര സഫലമാകും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ പൂർത്തികരിക്കും.

കാർത്തിക: സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ജീവിത ചെലവ് കൂടും. ഈശ്വരാരാധന, സൽകർമാനുഷ്ഠാനം, സത്യസന്ധത എന്നിവ ഗുണം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ അശ്രാന്ത പരിശ്രമത്താൽ തരണം ചെയ്യും. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കും. ബുദ്ധിപരമായ പെരുമാറ്റവും സംസാരവും നേട്ടങ്ങൾക്ക് കാരണമാകും.

രോഹിണി: അശുഭ ചിന്തകളും ദു:സംശയങ്ങളും ഒഴിവാക്കണം. ആരേയും അന്ധമായി വിശ്വസിക്കരുത്. ചില ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതു മൂലം ദ്രവ്യനാശവും മാനഹാനിയും സംഭവിക്കും. വിജയ പ്രതീക്ഷയോടെ തുടങ്ങിയ കാര്യങ്ങൾക്ക് അല്‍പം മങ്ങലേൽക്കുവാനിടയുണ്ട്. ഈശ്വരാനുഗ്രഹം കൊണ്ട് ആപത്തുകൾ ഒഴിഞ്ഞു പോകുന്നതാണ്. നന്നായി ഈശ്വരപ്രാർഥന ചെയ്യണം.

മകയിരം: മുൻകോപം നിയന്ത്രിക്കേണ്ടതാണ്. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയുന്നതാണ്. യാത്രാ വേളകളിൽ വിഘ്നേശ്വര പ്രീതി നേടുന്നത് നന്നായിരിക്കും. തന്റേതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടതായി വരുന്നതാണ്.

തിരുവാതിര: ആലോചന ഇല്ലാത്ത പ്രവൃത്തികൾ ദോഷം ചെയ്യും. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. ഏത് കാര്യത്തിലും ഒറ്റപ്പെട്ടു എന്ന തോന്നൽ മാറ്റണം. ഉദരസംബന്ധമായ അസുഖം അലട്ടാൻ സാധ്യത. സാമ്പത്തിക മേഖലയിൽ നിയന്ത്രണവും ധ്രുവീകരണവും വേണ്ടി വരും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

പുണർതം: ശാരീരികാവയവങ്ങളിൽ പിടിപെടാവുന്ന രോഗ ക്ലേശങ്ങൾക്ക് സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. ദൂരയാത്രകൾ കഴിയുന്നതും കുറയ്ക്കുക. സാമ്പത്തിക ക്രയവിക്രയം ശ്രദ്ധാപൂർവം ചെയ്യുക. പുണ്യകർമങ്ങൾ ചെയ്തും പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചും ദേവപ്രീതി നേടുകയും ചെയ്താൽ സർവദോഷങ്ങളും മാറി കിട്ടുന്നതാണ്.

പൂയം: പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. അപവാദങ്ങളിൽ ചെന്നു ചാടരുത്. വിദ്യാർഥികൾ പഠനത്തിൽ നന്നായി ശ്രദ്ധിക്കുക.

ആയില്യം: ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപിക്കരുത്. തന്റേതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ഇഴജന്തുക്കളിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വാഹന യാത്രകൾ വളരെ കരുതലോടും ശ്രദ്ധിച്ചും കൈകാര്യം ചെയ്യുക. മക്കളുടെ ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം.

മകം: കർമരംഗത്ത് നിരവധി മാറ്റം കാണുന്നു. ധന പുരോഗതി പ്രതീക്ഷിക്കാം. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ അംഗീകരിക്കും. സന്താനങ്ങളുടെ സഹായങ്ങൾ കൂടുതൽ ലഭിക്കും. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടും. മുടങ്ങി കിടന്നിരുന്ന പലകാര്യങ്ങളിലും ഉയർച്ച കാണുന്നു. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും.
.
പൂരം: കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. ആത്മധൈര്യം കൂടും. എല്ലാ കാര്യങ്ങളിലും ഈശ്വരാനുഗ്രഹം കൂടുതലുണ്ടാകും .ശത്രു ദോഷം കുറയും മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. അശരണരായവർക്ക് ആശ്രയം നൽകുന്നതിൽ ആത്മസംതൃപ്തി തോന്നും.

ഉത്രം : അനാവശ്യ ബാധ്യതകളിൽ കുടുങ്ങരുത്. ഔദ്യോഗിക തലവേദന കുറയും. സന്താനത്തിന് ഉപരിപഠന തടസ്സം മാറും. വൈദ്യ നിർദേശത്താൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വൈവാഹിക കാര്യത്തിലുള്ള വിഷമതകൾ അവസാനിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ ചില നിയന്ത്രണങ്ങൾ ഉണ്ടാകും. നേത്ര രോഗം ബുദ്ധിമുട്ടിച്ചേക്കാം.

അത്തം : കുടുംബത്തിൽ ചില അപസ്വരങ്ങൾ ഉണ്ടാകുമെങ്കിലും അതിനെ തരണം ചെയ്യുന്നതാണ്. അബദ്ധങ്ങളിൽ ചെന്നു ചാടരുത്. അനാവശ്യമായ സംസാരം ഒഴിവാക്കുവാൻ ശ്രമിക്കണം. വിമർശനങ്ങൾക്ക് വിധേയനാകുവാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കുക. അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയും.

ചിത്തിര: ശത്രുക്കളെ കരുതിയിരിക്കുക. മുറിവ്, ചതവ് ഇവ വരാതെ ശ്രദ്ധിക്കണം. വാതസംബന്ധമായ അസുഖം ഉള്ളവർ വളരെ ശ്രദ്ധിക്കണം. സ്വജനങ്ങളുമായി കലഹം വരാതെ നോക്കണം. ഉദരരോഗം ബുദ്ധിമുട്ടിച്ചേക്കാം. വിദ്യാർഥികൾ അലസത ഉപേക്ഷിക്കണം. ഓരോ കാര്യവും അടുക്കും ചിട്ടയോടും കൂടി ചെയ്യുക.

ചോതി: യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. അധികച്ചെലവ് നിയന്ത്രിക്കണം. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം ഉണ്ടാകുമെങ്കിലും അംഗീകാരം കുറയും. അസുഖങ്ങളെ അവഗണിക്കാതെ തക്കതായ ചികിത്സ നൽകണം.

വിശാഖം: എല്ലാത്തിനെയും മന:സംയമനം കൊണ്ട് നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനുള്ള പരിഹാരം കാണും. അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുമെങ്കിലും അന്യരെ കുറ്റം പറയുന്നത് ഒഴിവാക്കണം. ആചാര മര്യാദകൾ പാലിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. അപവാദം കേൾക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

അനിഴം: അധികാരവും പ്രശസ്തിയും ഉണ്ടാകും. വാഹനം വാങ്ങുന്നതിന് അവസരമുണ്ടാകും. വിഷമതകൾ അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്താൽ ആശ്വാസമുണ്ടാവും. വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ കാണുന്നു.

തൃക്കേട്ട: ശുതുക്കൾ മിത്രങ്ങളാകും. വസ്തുനിഷ്ഠമായ സമീപനം വ്യക്തമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ ജീവിത പങ്കാളിയുടെ ആശയങ്ങൾ ഉപകരിക്കും. വിദഗ്ദനിർദേശം സ്വീകരിച്ച് കാർഷിക മേഖല വിപുലമാക്കും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ് ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

മൂലം: പ്രാർഥന കൈവിടാതെ സൂക്ഷിക്കണം. നിസ്സാര കാര്യങ്ങൾക്ക് പോലും കൂടുതൽ പരിശ്രമം വേണ്ടി വരും. ആത്മാർഥ സുഹൃത്തിന്റെ ഉപദേശത്താൽ ജീവിതത്തിന് വഴി തിരിവുണ്ടാകുന്ന തൊഴിൽ മേഖലകൾ തുടങ്ങും. ഗൃഹനിർമാണത്തിന് കുറച്ചു കാലതാമസം അനുഭവപ്പെടാം യാത്രാവേളയിൽ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതെ നോക്കണം.

പൂരാടം: പലകാര്യങ്ങളിലും തടസ്സമുണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ എല്ലാം അതിജീവിക്കും. സുഖദു:ഖങ്ങൾ ഒരു പോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും. മോശം കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. വീഴ്ചകൾ ഉണ്ടാവാതെ നോക്കണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.

ഉത്രാടം: ക്രയവിക്രയങ്ങൾ ആലോചിച്ച് മാത്രമേ ചെയ്യാവൂ. സുഖഭോഗങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും. പിതൃ സ്വത്തുക്കളെ സംബന്ധിച്ച് തർക്കം ഉണ്ടാകാൻ സാധ്യത. ശത്രുക്കളെ കരുതിയിരിക്കുക. എല്ലാത്തിനെയും മന:സംയമനം കൊണ്ട് നേരിടും. അസുഖങ്ങളെ അവഗണിക്കരുത്. ശതുക്കളെ കരുതിയിരിക്കുക.

തിരുവോണം: സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയുണ്ട്. മിത്രങ്ങൾ ശത്രുക്കളായി മാറാൻ സാധ്യത. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുത്. വന്നു ചേരുന്ന അവസരങ്ങൾ വേണ്ട വിധം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും. അശ്രാന്ത പരിശ്രമം മൂലം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും.

അവിട്ടം: ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ ലഷ്യപ്രാപ്തി നേടും. ചെലവ് വർധിക്കും അനാവശ്യ ചിന്തകൾ കളയണം. അയൽക്കാരുമായി അകൽച്ചയ്ക്ക് ഇടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണം. അഗ്നി, വൈദ്യുതി സംബന്ധമായ കാര്യം എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

ചതയം: പ്രലോഭനങ്ങളിൽ അകപ്പെടരുത്. വിഷയാവതരണത്തിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കും. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. യാത്രാവേളയിൽ ആഭരണങ്ങളും പണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഉദരസംബന്ധമായ അസുഖം ബുദ്ധിമുട്ടിച്ചേക്കാം.

പൂരൂരുട്ടാതി: ഭാഗ്യാവസരങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുന്നതിന് അവസരം ഉണ്ടാക്കരുത്. അപ്രതീക്ഷിതമായി ധനം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. മുൻകോപം നിയന്ത്രിക്കണം.

ഉത്തൃട്ടാതി: കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. ഈശ്വരാനുഗ്രഹം കൂടും. അന്യദേശത്ത് നിന്നും ശുഭവാർത്ത കേൾക്കും. ജീവിതത്തിൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും പുണ്യകർമങ്ങൾ ചെയ്യുകയും ചെയ്യും. വിദ്യാർഥികൾക്ക് സമയം അനുകൂലം. അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതിൽ ആത്മാഭിമാനം തോന്നും.

രേവതി: കലാരംഗത്ത് വൻ നേട്ടമുണ്ടാകും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യുന്നതാണ്. വാഹനയോഗവും വ്യവഹാരങ്ങളിൽ വിജയവും കാണുന്നു. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും.

ജ്യോതിഷി പ്രഭാസീന. സി.പി.
ഹരിശ്രീ
പി.ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
ഫോ :9961442256
Email ID: prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 1199 Makaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com