ADVERTISEMENT

അശ്വതി: ഔദ്യോഗിക ചുമതലകളും യാത്രാക്ലേശവും അധികാര പരിധിയും വർധിക്കും. സൗഹൃദ സംഭാഷണത്തിൽ സ്വീകരിക്കുന്ന നിർദേശങ്ങളും ഉപദേശങ്ങളും അന്യർക്ക് ഉപകാരപ്രദമാകും.

ഭരണി:
കുടുംബസംരക്ഷണ ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ സാധിക്കുകയില്ല. സഹോദരങ്ങൾക്ക് ക്ഷേമം വന്നുചേരുന്നതിൽ അനുമോദിക്കും.

കാർത്തിക:
ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകുവാൻ പരസഹായം തേടും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും.

രോഹിണി:
അസുലഭ നിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരം വന്നുചേരും. സദ്ചിന്തകളാൽ സജ്ജനസംസർഗം ഉണ്ടാകും.

മകയിരം:
ഭരണസംവിധാനത്തിലുള്ള അപാകതകൾ നിഷ്കർഷയോടുകൂടി തിരുത്തുവാൻ സാധിക്കും. ഭാവനകൾ യാഥാർഥ്യമാകും. 

തിരുവാതിര:
അറിയാതെ ചെയ്തുപോയ അബദ്ധങ്ങൾ തിരുത്തുവാനിടവരും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കുവാൻ സാധിക്കും. 

പുണർതം:
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. മംഗളകർമങ്ങൾക്ക് ആചാര്യസ്ഥാനം വഹിക്കുവാനിടവരും.

പൂയം:
വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സാഹചര്യമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. 

ആയില്യം:
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. 

മകം:
തൊഴിൽമേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. 

പൂരം:
പ്രത്യുപകാരം ചെയ്യുവാൻ സാധിക്കുന്നതിനാൽ കൃതാർഥതയുണ്ടാകും. സ്വപ്ന സാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും.

ഉത്രം:
ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. വൈവിധ്യങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നുചേരുന്നതിനാൽ ആത്മാഭിമാനം തോന്നും. 

അത്തം:
തൊഴിൽ മേഖലകളിൽ നിന്ന് സാമ്പത്തികനേട്ടമുണ്ടാകും. കലാകായിക മത്സരങ്ങൾ, ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയവയിൽ പ്രശസ്തി വിജയമുണ്ടാകും. 

ചിത്തിര:
ഇച്ഛാ-ജ്ഞാന-ക്രിയാ ശക്തികൾ സമന്വയിപ്പിച്ചു പ്രവർത്തിക്കുന്നതെല്ലാം ലക്ഷ്യ പ്രാപ്തി കൈവരിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. 

ചോതി:
ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും. ഈശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. 

വിശാഖം
:  വിനയം, ക്ഷമ, ആദരവ്, കാര്യനിർവഹണശക്തി തുടങ്ങിയവ സകലകാര്യ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ ഉപകരിക്കും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും.

അനിഴം:
  സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. പരിഹാസ വചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും സാരാംശം മനസ്സിലാക്കി പ്രതികരിക്കുകയാണ് ഭാവിയിലേക്ക് നല്ലത്.

തൃക്കേട്ട:
അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും. 

മൂലം
: പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. അസുഖങ്ങളുടെ ഗുരുതരാവസ്ഥ തരണം ചെയ്ത് പ്രവർത്തന രംഗങ്ങളിൽ വ്യാപൃതനാകും. 

പൂരാടം:
ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാരവ്യവസായങ്ങൾ തുടങ്ങും. അനവധി ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. 

ഉത്രാടം:
ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ആശയങ്ങൾ വന്നുചേരുമെങ്കിലും വിദഗ്ധ ഉപദേശം തേടുകയാവും നല്ലത്. 

തിരുവോണം:
അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. 

അവിട്ടം:
ജീവിത യാഥാർഥ്യങ്ങൾ  മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ കുടുംബത്തിലെ അകാരണ കലഹങ്ങൾ ഒഴിവാകും. നൂതന ഗൃഹവാസം സാധ്യമാകും.

ചതയം:
അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. 

പൂരുരുട്ടാതി: 
ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ പ്രവൃത്തിപരിചയമുള്ളവരെ നിയമിക്കും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി നേടും.

ഉത്തൃട്ടാതി:
ചുമതലകളും സമ്മർദവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ പ്രാബല്യത്തിൽ വന്നുചേരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. 

രേവതി:
ശാസ്ത്രീയ പ്രായോഗിക വശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹ സാഫല്യമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. 

English Summary:

Weekly Star Prediction - Jan 14 to 20 by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com