ADVERTISEMENT

അശ്വതി: ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും.
ഭരണി: ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും.
കാർത്തിക: ഈശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. പണം മുൻകൂട്ടി ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും.
രോഹിണി: ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ആശയങ്ങൾ വന്നു ചേരുമെങ്കിലും വിദഗ്ധ ഉപദേശം തേടുകയാവും നല്ലത്.
മകയിരം: ജീവിതനിലവാരം വർധിപ്പിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ തയാറാകും. അനന്ത സാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും.
തിരുവാതിര: അവതരണ ശൈലിയിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
പുണർതം: പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. നിയുക്ത പദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും.
പൂയം: സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും.
ആയില്യം: വിദേശബന്ധമുള്ള വ്യാപാര-വിപണന-വിതരണമേഖലകൾ തുടങ്ങും. അർഹമായ രീതിയിൽ ആദരണീയ സ്ഥാനം ലഭിക്കുന്നതിനാൽ വിനയത്തോടു കൂടി സ്വീകരിക്കേണ്ടതാണ്.
മകം: അശരണർക്കും അനാഥർക്കും അന്നവസ്ത്രദാനാദികൾ നടത്തുന്നതിനാൽ ആശ്വാസമുണ്ടാകും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യുവാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും.
പൂരം: ബൃഹത്തായ വികസനപദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.
ഉത്രം: സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ഉദ്യോഗത്തിനു സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ ഉപരിപഠനത്തിനു ചേരും.
അത്തം: വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും. ആശയങ്ങളും ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചു ചെയ്യുന്നതു സ്വന്തം ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവുകയില്ലെങ്കിലും അന്യർക്കുവേണ്ടി ചെയ്യുന്നതു ഫലപ്രദമാകും.
ചിത്തിര: ഔദ്യോഗികമായി ഉത്തരവാദിത്തം വർധിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും.
ചോതി: അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. ശുഭകർമങ്ങൾക്കും സൽക്കർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും.
വിശാഖം: വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജനാവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. പ്രായത്തിലുപരി പക്വതയോടു കൂടിയ സമീപനം ആർജിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും.
അനിഴം: നിബന്ധനകൾക്കു വിധേയനായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.
തൃക്കേട്ട: കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.
മൂലം: വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. അറിവുള്ളതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും.
പൂരാടം: ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടു കൂടിയ ശമ്പളവർധനയോടു കൂടി ലഭിക്കും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും നിരുപാധികം പിന്മാറും.
ഉത്രാടം: ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലത് മറന്നു പോകും.
തിരുവോണം: ജീവിതപങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. വ്യാപാര-വ്യവസായ-വിപണന-വിതരണ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും.
അവിട്ടം: കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. അനവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും.
ചതയം: ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യവിജയം നേടുവാൻ ഉപകരിക്കും.
പൂരുരുട്ടാതി: പുതിയ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഉത്തൃട്ടാതി: നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹവർത്തിത്വഗുണത്താൽ സദ്ചിന്തകൾ വർധിക്കും.
രേവതി: ഉപകാരം ചെയ്തു കൊടുത്ത ബന്ധുക്കൾ വിരോധികളായിത്തീരും. ആഡംബര, ആർഭാടങ്ങൾ ഒഴിവാക്കുവാൻ നിർബന്ധിതനാകും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com