ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വലിയ നേട്ടങ്ങളോടെയാകും ആഴ്ചയുടെ തുടക്കം. കുടുംബത്തിൽ നിന്നുള്ള പിന്തുണ പൂർണമായും ലഭിക്കും. വാഹന ഇടപാടുകൾ ലാഭകരമായി മാറും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരാം. സാമ്പത്തിക നില മെച്ചപ്പെടും. ഔദ്യോഗിക രംഗത്ത് സമാധാനം നിലനിൽക്കും. രാഷ്ട്രീയ അധികാരങ്ങൾ നേടാനാകും. നിലവിലെ ജോലി മാറാൻ ഉദ്ദേശിക്കുന്നവർക്ക് അതിന് അനുകൂലമായ അവസരങ്ങൾ ഉണ്ടാകും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): മത്സരപരീക്ഷകളിൽ വിജയിക്കും. സർക്കാർ സർവീസിൽ നിയമനം ലഭിക്കും. പ്രതീക്ഷിക്കുന്ന ആദായം ബിസിനസിൽ നിന്നും ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ കഴിയും. കുടുംബാംഗങ്ങളോടൊത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കടബാധ്യതകൾ പരിഹരിക്കാൻ കഴിയും. പഴയ കാല സൗഹൃദങ്ങൾ പുതുക്കാൻ സാധിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഭവന നിർമാണം ആരംഭിക്കും. പല ആവശ്യങ്ങൾക്കും വേണ്ടി പണം കടം വാങ്ങേണ്ടി വരാം. ബിസിനസിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. പുതിയ ജോലിക്ക് പരിശ്രമിക്കുന്നവർക്കത് ലഭിക്കും. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പലവിധ എതിർപ്പുകളും തരണം ചെയ്യേണ്ടതായി വരാം. അപകടങ്ങളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരാം.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ആഴ്ചയുടെ തുടക്കത്തിൽ പലകാര്യങ്ങളോടും താല്‍പര്യക്കുറവ് തോന്നാൻ ഇടയുണ്ട്. അവനവൻ ചെയ്യുന്ന കാര്യങ്ങൾ അബദ്ധമായി തീരാനും സാധ്യത കാണുന്നു. എന്നാൽ പിന്നീട് സ്വയം തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കും .ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. പ്രവർത്തനരംഗത്ത് പുതിയ സാധ്യതകൾ കണ്ടുതുടങ്ങും. ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതരായ യുവാക്കളുടെ വിവാഹം നിശ്ചയിക്കും. കമിതാക്കൾക്ക് സന്തോഷകരമായ വാരമാണ്. കടം കൊടുത്ത പണം മടക്കി കിട്ടും. കുടുംബ ജീവിതം സന്തോഷകരമാകും. ചെറിയ യാത്രകൾക്കും സാധ്യത ഉണ്ട്. ഏറെക്കാലമായി കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും. പുണ്യകർമങ്ങളിൽ പങ്കെടുക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയു ള്ളവർ): ഗുണദോഷ സംരക്ഷണമായ ഒരു വാരമാണിത്. എതിരാളികളെ വശത്താക്കാൻ സാധിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. രോഗങ്ങൾ മാറി ആരോഗ്യസ്ഥിതി വീണ്ടെടുക്കും. എതിരാളികളെ കരുതിയിരിക്കുക. ചെറിയ ടെൻഷനുകൾ ഉണ്ടാകാൻ ഇടയുണ്ട്. ഓഹരി ഇടപാടുകളിൽ നിന്നും വിട്ടുനിൽക്കുക. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തു കൂടും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയു ള്ളവർ): സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ ഇപ്പോൾ വിജയിക്കും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരും. എടുത്തു ചാടിയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ആരോഗ്യപരിചരണത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): യാത്രകളും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. ഭാഗ്യം കടാക്ഷിക്കുന്നതായി അനുഭവപ്പെടും. നേരത്തെ കിട്ടേണ്ട കുറച്ച് പണം ഇപ്പോൾ ലഭിക്കും. കലാരംഗത്ത് ശോഭിക്കാൻ കഴിയും. പങ്കാളിയുടെ സഹായം ലഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. വിദേശത്ത് നിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. ഓഹരി ഇടപാടുകൾ ലാഭകരമാകും. പുതിയ വീട് വാങ്ങാൻ ശ്രമിക്കാവുന്ന കാലമാണ്. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാകാം. നിശ്ചയിച്ച വിവാഹം നടക്കും. സർക്കാർ ജീവനക്കാർക്ക് വിദേശയാത്ര അനുമതി ലഭിക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡി സംബർ 23 മുതൽ ജനുവരി 20 വരെയു ള്ളവർ): വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ഉത്സവങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങൾക്കും ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ കഴിയും. കടബാ ധ്യതകൾ തീർക്കുന്നതിനായി ഭൂമി വിൽക്കാൻ തീരുമാനിക്കും. ബിസിനസിൽ പ്രതീക്ഷിക്കാത്ത ചില നഷ്ടങ്ങൾ ഉണ്ടാകാം. നിയമകാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. ചെറിയ അസുഖങ്ങൾ പിടിപെടും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവ രി 21 മുതൽ ഫെബ്രുവരി 19 വരെയുള്ള വർ):എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ നിർവഹിക്കും. സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കും. പുതിയ ബിസിനസ് ആരംഭിക്കും. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും. പ്രധാനപ്പെട്ട ചില കരാറുകളിൽ ഒപ്പുവയ്ക്കും. കുടുംബ ജീവിതം സന്തോഷകരമായി മാറും. ആരോഗ്യ കരുത്തിൽ ഭയപ്പെടാനില്ല. ഓഹരി ഇടപാടിൽ നഷ്ടം വരും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവ രി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ബന്ധുക്കളോടൊപ്പം ഉള്ള ഉല്ലാസ യാത്രയ്ക്ക് സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും. ഭൂമിയും വാഹനവും അധീനതയിൽ വന്നുചേരും. ആശുപത്രിയിൽ കഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. പങ്കാളികൾ തമ്മിൽ അകന്ന് കഴിയേണ്ടി വരാം. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ കഴിയും. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും വിജയം നേടും. കോടതിയിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകും.

English Summary:

Weekly Zodiac Prediction by P B Rajesh 2023 2024 February 10 to 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com