ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ധനയോഗം, അംഗീകാരം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, പാഴ്ചെലവ്, ധനതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സന്തോഷം, അവിചാരിത ധനയോഗം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം, തർക്കം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ധനയോഗം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, ആരോഗ്യം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അഭിമാനം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, ശത്രുശല്യം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, അവിചാരിത ധനയോഗം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, കലഹം, വാഗ്വാദം, ശരീരക്ഷതം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, സുഹൃദ്സമാഗമം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ശരീരക്ഷതം, കലഹം, ശത്രുശല്യം, നഷ്ടം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അലച്ചിൽ, ധനതടസ്സം, പാഴ്ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.

English Summary:

February 12, Monday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com