ADVERTISEMENT

അശ്വതി: ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വർഷങ്ങൾക്ക് മുൻപ് അപേക്ഷിച്ച വിദേശ സ്ഥിരതാമസാനുമതി ലഭിക്കും.
ഭരണി: നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
കാർത്തിക: കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാനവസരമുണ്ടാകും.
രോഹിണി: ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ചു പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം.
മകയിരം: വിട്ടുവീഴ്ചാ മനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ മധ്യസ്ഥർ മുഖാന്തരം ഗഡുക്കളായി ലഭിക്കുവാൻ ധാരണയാകും.
തിരുവാതിര: അന്യദേശത്തോ വിദേശത്തോ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.
പുണർതം: ക്രിയാത്മക നടപടികൾക്കു മേലധികാരിയുടെ ആത്മാർഥമായ അനുമോദനം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും.
പൂയം: ബൃഹത്തായ വികസനപദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും.
ആയില്യം: അർഹമായ കാര്യങ്ങൾ അനുഭവത്തോടു കൂടി പ്രാബല്യത്തിൽ വന്നുചേരും. അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
മകം: അനാവശ്യമായ ആധി ഒഴിവാക്കണം. സമാന ചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാനും പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ഇടവരും.
പൂരം: ആധ്യാത്മിക-ആത്മീയ ചിന്തകളാൽ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആർഭാടങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി മിച്ചം വയ്ക്കുവാൻ സാധിക്കും.
ഉത്രം: തൊഴിൽ മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും ഐശ്വര്യവും ഈവർഷം അനുഭവിക്കും. ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും.
അത്തം: ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യ വിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും.
ചിത്തിര: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും.
ചോതി: പ്രായത്തിലുപരി പക്വതയോടു കൂടിയ സമീപനം ആർജിക്കുന്നതിനാൽ സൽകീർത്തിയും സജ്ജന ബഹുമാന്യതയും വന്നുചേരും. ചികിത്സ ഫലിക്കും.
വിശാഖം: സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും.
അനിഴം: സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും.
തൃക്കേട്ട: പൊതുതാൽപര്യം മാനിച്ചു വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും.
മൂലം: ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ വർഷാന്ത്യത്തിൽ സഫലമാകും.
പൂരാടം: പണം കൊടുത്തു പൂർവികസ്വത്ത് വാങ്ങുവാൻ തയാറാകും. പ്രശസ്തിയാർന്ന പ്രവർത്തനങ്ങൾക്കു വിദ്യുജ്ജനങ്ങളുടെ പ്രശംസ വന്നു ചേരും.
ഉത്രാടം: നഷ്ട സാധ്യതകളെ വിലയിരുത്തി, വ്യവസായം വിൽപന ചെയ്ത്, വിദേശയാത്ര പുറപ്പെടും. ഉദര-നീർദോഷ രോഗ പീഡകൾക്കു ഭക്ഷണ ക്രമീകരണവും പ്രകൃതി ചികിത്സയും ആവശ്യമായി വരും.
തിരുവോണം: ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും.
അവിട്ടം: ഈശ്വര പ്രാർഥനകളാലും സൗമ്യ സമീപനത്താലും പ്രതികൂല സാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും.
ചതയം: ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചു നടപ്പിലാക്കിയ മേലധികാരിയോട് ആദരവ് തോന്നും.
പൂരുരുട്ടാതി: സമയബന്ധിതമായ പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ പരസഹായവും പ്രതീക്ഷിച്ചതിലുപരി പണച്ചെലവും അനുഭവപ്പെടും. നിസ്സാര കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടിവരും.
ഉത്തൃട്ടാതി: ഉദ്യോഗത്തിനു സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ ഉപരിപഠനത്തിനു ചേരും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും.
രേവതി: അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടാൽ അബദ്ധങ്ങൾ വന്നുചേരും. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും.

English Summary:

കാണിപ്പയ്യൂർ- Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com