ADVERTISEMENT

അശ്വതി: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള ആത്മവിശ്വാസമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
ഭരണി: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ സാധിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
കാർത്തിക: സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി അവലംബിക്കും. ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ തയാറാകും.
രോഹിണി: ഉപരിപഠനത്തിനു ചേരുവാനിട വരും. മാർഗതടസ്സങ്ങൾ നീങ്ങി സർവകാര്യവിജയം നേടും.
മകയിരം: സംഘടിത ശ്രമങ്ങൾ വിജയിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുവാൻ തയാറാകും.
തിരുവാതിര: സേവനസാമർഥ്യത്താൽ സർവകാര്യവിജയം നേടും. ജീവിതത്തിനു വഴിത്തിരിവുണ്ടാകുന്ന പ്രവൃത്തികളിൽ ഏർപ്പെടും.
പുണർതം: കുടുംബത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. വിമർശനങ്ങളെ അതിജീവിക്കുവാൻ സാധിക്കും.
പൂയം: അർഹമായ പൂർവികസ്വത്ത് ലഭിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും.
ആയില്യം: സുവ്യക്തമായ നിലപാട് സർവാദരങ്ങൾക്കും വഴിയൊരുക്കും. സജ്ജന സംസർഗത്താൽ സദാചാര ബോധമുണ്ടാകും.
മകം: പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. പിതൃസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.
പൂരം: കലാകായിക രംഗങ്ങളിൽ പുനരാവിഷ്കരണം പുനർജീവനു വഴിയൊരുക്കും. സുരക്ഷിതമായ രംഗങ്ങളിൽ പണം മുടക്കും.
ഉത്രം: കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും. ആരോഗ്യം തൃപ്തികരമായിരിക്കും.
അത്തം: അനുഭവജ്ഞാനത്താൽ അബദ്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറും. മാന്യതയോടു കൂടിയ പെരുമാറ്റ രീതി അവലംബിക്കും.
ചിത്തിര: മഹാത്മാക്കളുടെ ആപ്ത വചനങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുവാൻ തയാറാകും. കർമമണ്ഡലങ്ങളിൽ പുരോഗതിയുണ്ടാകും.
ചോതി: മേലധികാരിയുടെ ചുമതലകൾ നിർവഹിക്കും. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
വിശാഖം: പരസ്പര വിശ്വാസത്തോടു കൂടി പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സമന്വയ സമീപനം സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും.
അനിഴം: ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയം ഉണ്ടാകും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
തൃക്കേട്ട: അഹോരാത്രം പ്രയത്നിക്കുന്നതിനാൽ അനുകൂല വിജയം ഉണ്ടാകും. വ്യവസ്ഥകൾ പാലിക്കും.
മൂലം: ഹ്രസ്വകാല പാഠ്യ പദ്ധതിക്ക് ചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
പൂരാടം: അഭിലാഷങ്ങൾ സഫലമാകും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും.
ഉത്രാടം: ഉത്തേജന മരുന്നുകൾ ഉപേക്ഷിക്കും. കർമമേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
തിരുവോണം: വസ്തുതകൾ മനസ്സിലാക്കി ആത്മനിയന്ത്രണത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. മറന്നു കിടപ്പുള്ള കാര്യങ്ങൾ ഓർമ വരും.
അവിട്ടം: നന്മതിന്മകളെ വേർതിരിച്ചറിഞ്ഞു പ്രവർത്തിക്കുവാൻ തയാറാകും. പ്രവർത്തനരംഗം മെച്ചപ്പെടും.
ചതയം: സത്യസന്ധമായ സമീപനം സർവകാര്യങ്ങൾക്കും വഴിയൊരുക്കും. ക്രയവിക്രയങ്ങളിൽ സാമ്പത്തിക നേട്ടമുണ്ടാകും. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകും.
പൂരുരുട്ടാതി: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പ്രതിരോധശക്തി വർധിക്കും.
ഉത്തൃട്ടാതി: ബന്ധുസഹായമുണ്ടാകും. പ്രവർത്തന മേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഓർമിച്ചു പ്രവർത്തിക്കുവാൻ അവസരമുണ്ടാകും.
രേവതി: വിവേകത്തോടു കൂടിയ സമീപനം സർവകാര്യങ്ങൾക്കും വഴിയൊരുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com