ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം,  ഇച്ഛാഭംഗം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, കലഹം, ശരീരക്ഷതം, യാത്രാതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ് ഇവ കാണുന്നു. 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, സന്തോഷം, ഉത്സാഹം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. 

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, അലച്ചിൽ, ചെലവ്, നഷ്ടം ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നിയമവിജയം, സ്ഥാനലാഭം , അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. 

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. 

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, അഭിമാനം, സൽക്കാരയോഗം, സുഹൃദ്സമാഗമം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. 

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, നിയമവിജയം, സ്ഥാനലാഭം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം, കലഹം, നഷ്ടം ഇവ കാണുന്നു.  സഹപ്രവർത്തകർ ദ്വേഷിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ശത്രുശല്യം, യാത്രാതടസ്സം, ശരീരക്ഷതം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തു കൂടാം.

English Summary:

April 22 , Monday - Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com