സോക്കർ കളിയ്ക്കിടെ ഗ്രൗണ്ടിലേയ്ക്ക് ഓടി കുഞ്ഞ്, പിന്നാലെ പാഞ്ഞ് അമ്മ- വിഡിയോ വൈറല്‍

HIGHLIGHTS
  • അമ്മ ഗ്രൗണ്ടിൽ തെന്നി വീഴുന്നതും വിഡിയോയിൽ കാണാം
mom-tackles-two-year-old-son-after-he-ran-onto-the-field
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ചെറിയ കുഞ്ഞുങ്ങളുമായി പുറത്തു പോകുമ്പോൾ പലപ്പോഴും അവർ മാതാപിതാക്കളെ വട്ടം ചുറ്റിക്കാറുണ്ട്.  ഇത്തരക്കാരെ അടക്കിയിരുത്താനും ബുദ്ധിമുട്ടാണ്. അത്തരത്തിൽ അമേരിക്കയിലെ ഒരു സോക്കർ കളിയ്ക്കിടെ അമ്മയെ വട്ടം ചുറ്റിക്കുന്ന ഒരു കുരുന്നിന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. സെയ്ഡെക് എന്ന രണ്ട് വയസുകാരനുമായി ഒർലാൻഡോ സിറ്റി എഫ്‌സിക്കെതിരായ എഫ്‌സി സിൻസിനാറ്റിയുടെ സോക്കർ കളികാണാനെത്തിയതാണ് അവന്റെ അമ്മ മോർഗൻ ടക്കർ.

കളിക്കിടെ കുഞ്ഞ് സെയ്ഡെക് ഒപ്പിച്ച കുസൃതിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ടക്കറും മകനും സൈഡ് ക്ലബ് സീറ്റുകളിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. അമ്മയുടെ ശ്രദ്ധ ഒരു നിമിഷം തെറ്റിയപ്പോൾ കുഞ്ഞു സെയ്ഡെക് വേലിക്കെട്ടിന് താഴെക്കൂടെ കളി നടക്കുന്ന മൈതാനത്തേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു.  മ്മയെങ്ങാനും പിന്നാലെ വരുന്നുണ്ടോയെന്ന് ഓട്ടത്തിനിടയിൽ തല തിരിച്ച് നോക്കുന്നുമുണ്ട് കക്ഷി. മോർഗൻ ആദ്യമൊന്ന് പകച്ചങ്കിലും അടുത്ത നിമിഷം വേലിക്കെട്ട് ചാടിക്കടന്ന് മകന്റെ പിന്നാലെ പാഞ്ഞു ചെന്ന് അവനെ കോരിയെടുത്ത് തിരികെ എത്തുകയായിരുന്നു. മകനെ എടുക്കുന്നതിനിടെ അമ്മ ഗ്രൗണ്ടിൽ തെന്നി വീഴുന്നതും വിഡിയോയിൽ കാണാം. ദി സിൻസിനാറ്റി എൻക്വയററിലെ ഫോട്ടോ ജേണലിസ്റ്റായ സാം ഗ്രീൻ പകർത്തി പങ്കുവച്ചതാണ് ഈ വിഡിയോ. 

കുഞ്ഞു താരത്തിന്റെ പിച്ച് കയ്യേറ്റമെന്നു പറഞ്ഞാണ് സാം ഗ്രീൻ ഈ വിഡിയോ പങ്കുവച്ചത്. ഈ കുസൃതിക്കുരുന്നിന്റേയും അമ്മയുടേയും വിഡിയോ വളരെ വേഗമാണ് വൈറലായത്.  ഈ പിച്ച് കയ്യേറ്റക്കാരനെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥ തന്നെ കോരിയെടുക്കുന്ന രസകരമായ വിഡിയോ നിരവധിപ്പേരാണ് പങ്കുവച്ചിരിക്കുന്നത്.

English summary; Mom tackles two year old son after he  ran onto the field

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA