കുഞ്ഞനിയന്മാർക്ക് ചേച്ചിക്കുട്ടിയുടെ കരുതൽ; മക്കളുടെ ചിത്രങ്ങളുമായി സണ്ണി ലിയോണ്‍

sunnyleone-share-raksha-bandhan celebration-photos
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മക്കളുടെ രക്ഷാബന്ധൻ ദിനാഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോൺ. കുഞ്ഞനിയന്മാരായ നോഹയ്ക്കും ആഷറിനും രാഖി കെട്ടിക്കൊടുക്കുകയാണ് സണ്ണിയുടെ മൂത്തമകൾ നിഷ. ഈ കുരുന്നുകളുടെ ചിത്രങ്ങൾക്ക് സ്നേഹമറിയിച്ച്  ആരാധകരുടെ നിനവധി കമന്റുകളുമെത്തി. രക്ഷാബന്ധൻ ദിനത്തിൽ സൂഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വാടകഗർഭപാത്രത്തിലൂടെ പിറന്ന നോഹ, ആഷർ എന്നീ രണ്ട് ആൺകുട്ടികളും നിഷ എന്ന ദത്തുപുത്രിയുമാണ് സണ്ണി ലിയോണിന്റെ മക്കൾ. തിരക്കുകൾക്കിടയിലും മക്കളോടൊപ്പം സമയം ചെലവഴിക്കാൻ മടിക്കാത്ത താരം തന്റെ പേരന്റിങ് സമീപനത്തെക്കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. 

ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ശക്തി വിളിച്ചോതുന്ന ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആഘോഷിക്കുന്നത്‍. സഹോദരങ്ങളുടെ കടമയും അവരുടെ സ്നേഹവും ആഘോഷിക്കുന്ന ദിവസം. സഹോദരനോടുള്ള സ്നേഹത്തിന്‍റെ പ്രതീതിയായി സഹോദരി കൈയില്‍ രക്ഷ കെട്ടികൊടുക്കുകയാണ് ചെയ്യാറ്. 

2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്.  ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. നോഹയ്ക്കും ആഷറിനും പലപ്പോഴും നിഷ ഒരു ‘മിനി മമ്മ’യാണെന്നും. ഒരു മൂത്ത സഹോദരി എന്ന നിലയിൽ നിഷ തന്റെ സഹോദരങ്ങളെ സംരക്ഷിക്കാറുണ്ടെന്നും താരം മറ്റൊരു പോസ്റ്റിൽ കുറിച്ചിരുന്നു. 

English Summary : Sunny Leone share Raksha bandhan celebration photos

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}