‘മഞ്ജു ആന്റി കാരണമാണ് എന്റെ അമ്മ 17 വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്‌തത്‌’; ഹൃദ്യമായ കുറിപ്പുമായി പെൺകുട്ടി

manju-warrier-post-touching-letter-from-girl
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

വർഷങ്ങൾക്ക് ശേഷം നൃത്തത്തിലേയ്ക്കും സിനിമയിലേയ്ക്കും മഞ്ജു വാര്യരുടെ തിരിച്ചുവരവ് നിരവധിപ്പേർക്ക് പ്രചോദനമായിരുന്നു. സിനിമയിലും നൃത്തത്തിലും തന്റേയതായ വ്യക്തിമുദ്ര പതിപ്പിച്ച മഞ്ജുവിന്റെ ആ തിരിച്ചു വരവ് ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തതും. മഞ്ജു തങ്ങൾക്ക് പ്രചോദനമായിട്ടുണ്ടെന്ന് സിനിമാ താരങ്ങളുൾപ്പെടെ പലരും പരസ്യമായി പറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ മഞ്ജു വാര്യരുടെ പ്രചോദന കഥയെ കുറിച്ചുള്ള ഒരു കുട്ടിയുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മഞ്ജു വാര്യർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ കുറിപ്പ് പങ്കുവച്ചത്.

മഞ്ജു വാര്യരുടെ ദേവൂട്ടി എന്ന കുഞ്ഞാരാധികയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. തന്റെ അമ്മ പതിനേഴ് വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്യാൻ കാരണം മഞ്ജു വാര്യർ ആണെന്നാണ് ദേവൂട്ടി തന്റെ കുറിപ്പിൽ പറയുന്നത്. താൻ മഞ്ജു വാര്യരുടെ അധികം സിനിമകളൊന്നും കണ്ടിട്ടില്ലയെന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. മമ്മയും പപ്പയും പറഞ്ഞ് അറിയാമെന്നും സുജാത എന്ന സിനിമയാണ് ഞാൻ ഓർത്തുവെക്കുന്ന സിനിമയെന്നും തന്റെ മമ്മ 17 വർഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തുവെന്നും അതിന് കാരണം മഞ്ജു വാര്യരാണെന്നും. ഒരുപാട് ഒരുപാട് നന്ദിയുണ്ടെന്നും ദേവൂട്ടി പറയുന്നു.

ഒരുപാട് ആന്റിമാർക്ക് അവരുടെ ഒളിഞ്ഞുകിടന്ന കഴിവുകൾ പുറത്ത് കൊണ്ടുവരാൻ കാരണം മഞ്ജു മാത്രമാണെന്നും തനിക്ക് മഞ്ജു ആന്റിയെ ഒരുപാട് ഇഷ്ടമാണെന്നും ഇനിയും നിരവധിപ്പേർക്ക് പ്രചോദനമാകണമെന്നും പറഞ്ഞുകൊണ്ടാണ് ദേവൂട്ടി കത്ത് അവസാനിപ്പിക്കുന്നത്. ചില സ്‌നേഹ പ്രകടനങ്ങൾക്ക് എത്ര വിലക്കൊടുത്താലും മതിയാകില്ല എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യർ ഈ കത്ത് പങ്കുവച്ചത്.

Content Summary : Manju Warrier post touching letter from girl

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}