‘അവർ പിറന്നാൾ ആഘോഷിക്കാൻ പറ്റിയ അവസ്ഥയിലല്ല’: സുധാപൂവിന് അമ്മാട്ടുവിന്റെ സർപ്രൈസ്

thara-kalyan-celebrate-birthday-of-sowbhagyas-baby
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

തുടർച്ചായായി സംഭവിച്ച വേദനകളിൽ നിന്നും കരകയരി വരുന്ന സൗഭാഗ്യയുടെ കുടുംബം ഇപ്പോഴിതാ ഒരു കുഞ്ഞ് സന്തോഷം പങ്കുവയ്ക്കുകയാണ്. സൗഭാഗ്യയുടെ കൺമണി സുദർശനയുടെ പിറന്നാൾ വിശേഷം അമ്മൂമ്മ താര കല്യാണാണ് പങ്കുവയ്ക്കുന്നത്. അര്‍ജുന്റെ അമ്മയുടെ മരണം സംഭവിച്ചിട്ട് അധിക നാൾ ആകാത്തതു കൊണ്ടു തന്നെ ആഘോഷങ്ങൾ അവർ ഒഴിവാക്കിയിരിക്കുകയാണ്. പക്ഷേ സുധാപൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന തന്റെ കൊച്ചു മകളുടെ നക്ഷത്ര പിറന്നാൾ ആഘോഷിച്ചോട്ടെ എന്ന് സൗഭാഗ്യയോടും അർജുനോടും ചോദിച്ചു. അവർ അത് സന്തോഷത്തോടെ സമ്മതിച്ചുവെന്ന് താര കല്യാൺ പറയുന്നു.

‘മകളുടെ പിറന്നാൾ ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമാണ് റൈറ്റ്. അവർ‌ പിറന്നാള്‍ ആഘോഷിക്കാൻ പറ്റിയ അവസ്ഥയുമല്ല. പക്ഷേ എന്റെ സുധാപൂവിന്റെ നക്ഷത്ര പിറന്നാൾ അമ്മാട്ടുവിന് അവസരം തരണമെന്ന് പറഞ്ഞു. അവർ സന്തോഷത്തോടെ സമ്മതിച്ചു. എന്റെ കുഞ്ഞിന്റെ പിറന്നാളിന് കുറവു വയ്ക്കാൻ പറ്റില്ല. അതുകൊണ്ട് ഞാനും സുധാപൂവും ചേർന്ന് ഒരു കുഞ്ഞ് ആഘോഷം.’– താര കല്യാൺ പറയുന്നു.

സുധാപൂവിന് പിറന്നാളിന് കുഞ്ഞുടുപ്പ് വാങ്ങാൻ പോകുന്ന സന്തോഷ നിമിഷങ്ങളും താര കല്യാൺ പങ്കുവയ്ക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പിറന്നാൾ വിശേഷങ്ങൾ താര കല്യാൺ പങ്കുവച്ചത്.

വേദനകളെ മറക്കാൻ നഷ്ടങ്ങളെ അതിജീവിക്കാൻ സന്തോഷ നിമിഷങ്ങൾക്ക് കഴിയും. സങ്കടക്കടലിൽ നിൽ‌ക്കുമ്പോഴും നിറപുഞ്ചിരിയോടെയല്ലാതെ സൗഭാഗ്യയെയും അമ്മ താര കല്യാണിനെയും ആരാധകർ കണ്ടിട്ടില്ല. ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എപ്പോഴും പ്രസരിപ്പോടെ അവര്‍ നിൽക്കുന്നുണ്ടാകും.

Content Summary : Thara Kalyan celebrate birthday of Sowbhagya's baby

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA