'നിന്നെ വളരെയധികം മിസ് ചെയ്യുന്നു' മകള്‍ക്ക് പിറന്നാൾ ആശംസകളുമായി അര്‍ജുന്‍ അശോകന്‍

arjun-ashokan-share-birthday-wishes-to-his-daughter-anvi
SHARE

യുവനടന്മാരില്‍ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ അശോകന്‍. നായകനായും സ്വഭാവ നടനായും വില്ലനായും ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടന്‍. അര്‍ജുന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തത്. മകള്‍ അന്‍വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള വിഡിയോയാണിത്. 'ജന്മദിനാശംസകള്‍ അന്‍വി പെണ്ണേ. ഞങ്ങള്‍ എപ്പോഴും നിനക്കായി ഉണ്ടാകും, എന്നാല്‍ ഇത്തവണ ഉണ്ടാവാന്‍ കഴിഞ്ഞില്ല. ഈ ദിവസങ്ങളൊന്നും നിനക്ക് ഓര്‍മ്മയുണ്ടാവില്ലായിരിക്കാം, പക്ഷേ ഇത് ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പ്രത്യേകമാണ്, അത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഒത്തിരി കെട്ടിപ്പിടുത്തവും ചുംബനങ്ങളുമായി ഉടന്‍ കാണാം. നിന്റെ ഡാഡി. നിന്നെ വളരെയധികം മിസ് ചെയ്യുന്നു' മകളുടെ ക്യൂട്ട് വിഡിയോ പങ്കുവെച്ച് അര്‍ജുന്‍ കുറിച്ചു. കുഞ്ഞ് അന്‍വിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

2018 ഡിസംബറിലാണ് അര്‍ജുന്‍ നിഖിതയെ വിവാഹം ചെയ്തത്. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള താരത്തിന്റെ വിവാഹം. സൗബിന്‍ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 'ബിടെക്ക്', 'വരത്തന്‍','മന്ദാരം, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടമാണ് അര്‍ജുന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Content Summary : Arjun Ashokan Share Birthday Wishes to his Daughter Anvi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA