അടുത്ത ഓസ്കാർ ഈ കൊച്ചുമിടുക്കിയ്ക്കു തന്നെ; വൈറലായി കുരുന്നിന്റെ തകർപ്പൻ അഭിനയം

little-girls-crying-act-video-goes-viral
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

കൊച്ചുകുട്ടികൾ എന്ത് ചെയ്താലും കാഴ്ചക്കാരിൽ ചെറുതല്ലാത്ത ഒരു കൗതുകം നിറയ്ക്കാൻ അവയ്ക്കു കഴിയുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുകയില്ല. അത്തരത്തിൽ കുസൃതികൾ ഒപ്പിച്ചുകൊണ്ടു സമൂഹമാധ്യമങ്ങളിൽ നിറയുന്ന ധാരാളം കുട്ടികളെ ദിനംപ്രതി കാണുന്നവരാണ് നമ്മൾ. ഇത്തവണ അഭിനയമികവ് കൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയാണ്  സോഷ്യൽ ലോകത്തെ താരം. ഏറെ രസകരമായ ആ വിഡിയോ കണ്ടവരിലേറെയും ഭാവിയിലെ വാഗ്ദാനമാണ് ആ കൊച്ചുമിടുക്കി എന്ന് അവളെ പ്രശംസിക്കുകയാണ്.

യഥാർഥമെന്നു ആരിലും തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് കുട്ടിയുടെ കരച്ചിൽ. എന്നാൽ ആ കരച്ചിൽ വെറും പന്തയത്തിന്റെ പുറത്തുള്ള ഒന്നാണെന്നു വിഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്.  എന്ന ഫെയ്സ്ബുക്കിൽ  ''ഓസ്കാർ ഈ പെൺകുട്ടിയ്ക്ക്'' എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പെൺകുട്ടിയുടെ ചിരിക്കുന്ന മുഖത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. നിർദേശങ്ങൾ നൽകുന്ന ഒരു ശബ്‍ദം പുറകിൽ നിന്നും കേൾക്കാവുന്നതാണ്. കരയുന്നതു പോലെ അഭിനയിക്കണമെന്നും കണ്ണുനീര് വരുന്നതുപോലെ കരഞ്ഞാൽ പന്തയത്തിൽ വിജയിച്ചതിന്റെ ഭാഗമായി അമ്പതു രൂപ നൽകുമെന്നുമൊക്കെ പറയുന്നുണ്ട്. സാകൂതം ആ നിർദേശങ്ങൾ കേട്ട അവൾ, തൊട്ടടുത്ത നിമിഷം കരയാൻ തുടങ്ങുന്നു, ഞൊടിയിടയിൽ  കവിളിലൂടെ കണ്ണീര് ഒലിച്ചിറങ്ങി. മതി, മതി എന്ന തുടക്കത്തിലെ ആ ശബ്ദത്തിനൊപ്പം കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയും കൂടിയാകുമ്പോൾ വിഡിയോ കാണുന്നവർക്കും ആ കാഴ്ച ഏറെ ഹൃദ്യമാകും. 

വളരെപെട്ടെന്നു തന്നെ ആ കുട്ടിയുടെ പ്രകടനം സോഷ്യൽ ലോകത്തെ മുഴുവൻ കയ്യിലെടുത്തു. ധാരാളം പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ടു കമെന്റ് ബോക്സിൽ നിറഞ്ഞത്. മുതിരുമ്പോൾ അഭിനയരംഗത്തേയ്ക്ക് കടന്നുവരണമെന്നു ധാരാളം പേർ കുറിച്ചപ്പോൾ  ''അവൾ ഭാവിയിലെ ഒരു നടിയാണ്, അതിമനോഹരമായിരിക്കുന്നു'' എന്ന് ഒരാൾ എഴുതി. ''ദൈവമേ...എത്ര സ്വാഭാവികം'' എന്ന് മറ്റൊരു വ്യക്തിയും അടുത്ത ഓസ്കാർ ഈ കുട്ടിക്ക് തന്നെ നൽകണം എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

വിഡിയോ ഇതിനകം കണ്ടത് ദശലക്ഷക്കണക്കിന് പേരാണ്. അതിൽ എഴുപത്തിനായിരത്തോളം പേർ സ്നേഹത്തോടെ പ്രതികരിച്ചിട്ടുമുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങൾ അടക്കി വാഴുന്ന ആ കുട്ടിയുടെ കരച്ചിലിന്റെ ശബ്ദവും മുഖഭാവവും അഭിനയവുമൊക്കെ കാണുമ്പോൾ കാഴ്ചക്കാരെല്ലാം ഒരുമിച്ചു പറഞ്ഞു പോകും അടുത്ത ഓസ്കാർ ആ കൊച്ചുമിടുക്കിയ്ക്കു തന്നെയെന്ന്.

Content Summary : Little girl's'crying act video goes viral

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS