സഹനടനായും നായകനായും മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച സിജു വിൽസനും കുടുംബവും മകളുടെ പിറന്നാൾ ആഘോഷത്തിലാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു മകളുടെ ജന്മദിനം. ജന്മദിനാശംസകൾ നേർന്നു കൊണ്ട് സിജു വിൽസൺ തന്നെയാണ് ചിത്രം പങ്കുവെച്ചത്. ആരാധകരും താരങ്ങളുമടക്കം നിരവധിപേരാണ് മകൾക്കു ആശംസകൾ നേർന്നിരിക്കുന്നത്.
Read also : ഭൂമിക്കടിയിലെ ലോകത്തേക്കുള്ള കവാടം; കണ്ടെത്തിയത് വെള്ളത്തിനടിയിൽ
2020 മേയ് 17 നായിരുന്നു സിജു വിൽസന് മകൾ ജനിച്ചത്. മെഹർ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ മൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അപ്പയുടെയും അമ്മയുടെയും മെഹറിന് പിറന്നാൾ ആശംസകൾ എന്നാണ് ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു താരം കുറിച്ചത്. ദൃശ്യ രഘുനാഥ്, ജോർജ് കോര, അലക്സാണ്ടർ പ്രശാന്ത് തുടങ്ങി നിരവധി പേരാണ് കുഞ്ഞു മെഹറിന് ആശംസകൾ നേർന്നിരിക്കുന്നത്. മകളുടെ ആദ്യ ജന്മദിനത്തിന് കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷങ്ങളും തങ്ങൾക്കു എത്രമാത്രം പ്രിയപ്പെട്ടതാണെന്നു സൂചിപ്പിക്കുന്ന ഒരു കുറിപ്പും കുഞ്ഞിനെ ആദ്യമായി കയ്യിൽ വാങ്ങിക്കുന്നതിന്റെ വിഡിയോയും സിജു വിൽസൺ പങ്കുവെച്ചിരുന്നു. ആ കുറിപ്പിൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വളരെ കൗതുകപൂർവം തന്നെ വിശദീകരിച്ചിരുന്നു. മകളുടെ ജന്മദിനം മാത്രമല്ല, ഇരുവരുടെയും വിവാഹവാർഷികവും ഈ മാസത്തിൽ തന്നെയാണ്.