‘‘ജിനോ അവളുടെ ഏറ്റവുമടുത്ത സുഹൃത്തും സംരക്ഷകനുമായിരിക്കും''; മാൾട്ടിയുടെ ക്യൂട്ട് ചിത്രവുമായി പ്രിയങ്ക

priyanka-chopra–share-photo-pet-dog-gino-and-malti-marie
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും മാത്രമല്ല മകൾ മാൾട്ടി മേരിയും സമൂഹമാധ്യമങ്ങളിൽ താരമാണ്. മകളുടെ മിക്ക വിശേഷങ്ങളും താരം തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. മാൽതിയ്ക്ക് ഒപ്പമുള്ള ഒഴിവു സമയങ്ങളും രസകരമായ മുഹൂർത്തങ്ങളും കളിചിരികളുമൊക്കെ പ്രിയങ്ക പുറത്തുവിടുന്ന ചിത്രങ്ങളിലുണ്ടാകാറുണ്ട്. മകളും തങ്ങളുടെ അരുമയായ നായ ജിനോയ്ക്കുമൊപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം പ്രിയങ്ക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 

പ്രിയങ്കയ്ക്കും നിക് ജോനാസിനും മൂന്നു നായകളാണുള്ളത്. ജിനോ, ഡയാന, പാണ്ട എന്നിങ്ങനെയാണ് മൂവരുടെയും പേരുകൾ. മൂന്നുപേരുടെയും ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഇൻസ്റ്റാഗ്രാമിൽ പേജുകളുമുണ്ട്. ജിനോ ചോപ്ര ജോനാസ് എന്ന പേരിലുള്ള പേജിലാണ് പ്രിയങ്ക തന്റെ മകൾ മാൾട്ടിയും ജിനോയും ഒരുമിച്ചു നിൽക്കുന്ന ചിത്രം രസകരമായ കുറിപ്പോടെ ഷെയർ ചെയ്തിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള വസ്ത്രത്തിൽ പുറം തിരിഞ്ഞു നിൽക്കുകയാണ് മാൾട്ടി. ജിനോ കൊണ്ടുവരുന്നത് എന്തെന്ന് അവൾക്കു മനസിലാകാതെയില്ല എന്നർത്ഥമാകുന്ന രീതിയിലുള്ള കുറിപ്പാണു പ്രിയങ്ക ചിത്രത്തിന് നൽകിയത്. 

ചിത്രത്തിന് താഴെ ആരാധകരും രസകരമായ കമെന്റുകൾ എഴുതിയിട്ടുണ്ട്. ''വലുതാകുമ്പോൾ ജിനോ അവളുടെ ഏറ്റവുമടുത്ത സുഹൃത്തും സംരക്ഷകനുമായിരിക്കും'' എന്നൊരാൾ കുറിച്ചപ്പോൾ ''ഒരുദിനം അവൾ ജിനോയ്ക്കൊപ്പമെത്തും'' എന്നാണ് ഒരു ആരാധകന്റെ എഴുത്ത്. സ്നേഹം നിറച്ച ഇമോജികളും ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നങ്ങളും ചിത്രങ്ങൾക്ക് താഴെ ധാരാളം പേർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിയങ്കയും നിക്കും മകൾ മാൾട്ടിയ്ക്കൊപ്പം ലണ്ടനിലാണ് ഇപ്പോൾ താമസം..

Content Summary: Malti Marie and Priyanka Chopra's pet dog, Gino, are shown in a shot.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA