‘എന്റെ ഇപ്പോഴത്തെ വികാരം വാക്കുകളിലൂടെ വിവരിക്കാനാവില്ല’; കുഞ്ഞിന് പ്രാർത്ഥനകൾ വേണമെന്ന് മേഘ്‌ന

meghana-rajs-heartwarming-wishes-to-her-son
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കന്നടയിൽ നിന്നും മലയാളത്തിലെത്തിയ അന്യഭാഷാ നടിമാരിൽ ശ്രദ്ധേയയാണ് മേഘ്‌ന രാജ്. ഇപ്പോൾ സജീവമായി സിനിമാരംഗത്തില്ലെങ്കിലും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ഹൃദയം നിറയുന്ന സ്നേഹം നൽകിയാണ് ആരാധകർ സ്വീകരിക്കാറ്. ഇക്കഴിഞ്ഞ ദിവസവും മേഘ്ന മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ആദ്യമായി സ്കൂളിൽ പോകുന്ന റയാന് ആശംസകൾ നേർന്നുകൊണ്ടുള്ള ആ ചിത്രങ്ങളും കുറിപ്പും ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു.

സ്കൂളിലെ ആദ്യ ദിനം; കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ ആശംസകൾ നേരാം

ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെയുടെ അകാല വിയോഗം വരുത്തിയ ആഘാതത്തിൽ നിന്നും മുക്തയാകുന്നതേയുള്ളൂ മേഘ്നയും കുടുംബവും. ഭർത്താവ് മരിക്കുമ്പോൾ അഞ്ചു മാസം ഗർഭിണിയായിരുന്ന മേഘ്‌ന, 2020 ഒക്ടോബർ 22 നാണ് മകന് ജന്മം നൽകിയത്. റയാൻ രാജ് സർജ എന്ന് പേരിട്ടിരിക്കുന്ന മകൻ, ഇക്കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്കൂളിൽ പോകാൻ തുടങ്ങിയത്. സ്കൂളിലെ ആദ്യ ദിനത്തിന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ചെറിയൊരു കുറിപ്പും മേഘ്ന എഴുതിയിരുന്നു. ''നമ്മളൊരിക്കൽ മാതാപിതാക്കൾ ആയി കഴിഞ്ഞാൽ തുടർന്നുള്ള കാലം കുട്ടികൾ മാത്രമല്ല, മാതാപിതാക്കളായ നമ്മളും അവർക്കൊപ്പം ഓരോ നാഴികക്കല്ലുകൾ പിന്നിടുകയാണ്. ഇന്ന് അത്തരത്തിൽ ഒരു പ്രത്യേക ദിനമാണ്. റയാന്റെ സ്കൂളിലെ ആദ്യദിനം. ഞാൻ കടന്നുപോകുന്ന വികാരങ്ങൾ എനിക്കിപ്പോൾ വാക്കുകളിലൂടെ വിവരിക്കാൻ കഴിയുന്നില്ല.....അറിവിലേയ്ക്ക്, ജീവിത പാഠങ്ങളിലേയ്ക്ക്, വിദ്യാഭ്യാസത്തിലേയ്ക്ക് അവന്റെ ആദ്യത്തെ ചുവടുവെയ്‌പ്പാണ്‌. എല്ലാവരുടെയും ആശംസകളും പ്രാർത്ഥനകളും ഞങ്ങളുടെ കുഞ്ഞിനുണ്ടാകണം.'' പിതാവിന്റെ ചിത്രത്തിനു സമീപം അമ്മയ്‌ക്കൊപ്പം ചിരിച്ചു നിൽക്കുന്ന ജൂനിയർ ചിരുവിനു ധാരാളം പേർ ആശംസകൾ നേർന്നപ്പോൾ തുടിക്കുന്ന ചുവന്ന ഹൃദയ ചിഹ്നം നൽകി സ്നേഹം പങ്കിട്ടവരും ഏറെയുണ്ട്. 'പപ്പ' , 'ഡാഡ', തുടങ്ങിയ വാക്കുകൾ റയാൻ ആദ്യമായി പറയുന്നതിന്റെ വിഡിയോയും നേരത്തെ മേഘ്‌ന പങ്കുവെച്ചിട്ടുണ്ട്.

Content Summary :Meghana Raj's heartwarming wishes to her son!

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS