എന്റെ ബോക്സ് പൊട്ടിച്ചു സാറേ, ഓന് ടിസി കൊടുക്കണം; വൈറലായ ധ്യാന്‍ സ്കൂളിലേയ്ക്ക്
Mail This Article
തന്‍റെ പെന്‍സില്‍ ബോക്സ് കേടുവരുത്തിയ സഹപാഠിയോട് ക്ഷമിക്കാമെന്നു പറഞ്ഞു വൈറലായ കാസര്‍കോട്ടെ ധ്യാന്‍ ശങ്കരും സ്കൂളിലേക്ക് പോകാന്‍ തയ്യാറായി കഴിഞ്ഞു. അധ്യാപകന്‍ സമ്മാനമായി നല്‍കിയ പുതിയ ബോക്സുമായാണ് ധ്യാന്‍ രണ്ടാം ക്ലാസില്‍ പഠനം ആരംഭിക്കുന്നത്.
വിഡിയോ വൈറലായതിനു പിന്നാലെ സ്കൂളിലെ പ്രധാന അധ്യാപകനാണ് ധ്യാനിന് പുതിയ ബോക്സ് സമ്മാനിച്ചത്. ഇത്തവണ ബോക്സ് കേടുവരുത്താന്‍ ആരെയും സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ധ്യാന്‍ സ്കൂളിലേക്ക് പോകുന്നത്. എന്നാല്‍ മുന്‍പുണ്ടായ അനുഭവം വീണ്ടുമുണ്ടായാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് നിഷ്കളങ്കമായ മറുപടി ഇങ്ങനെ.
ചെറുവത്തൂര്‍ സ്വദേശിയായ ഗംഗാധരന്റെയും ഷീബയുടെയും രണ്ടാമത്തെ മകനാണ് ധ്യാന്‍ ശങ്കര്‍ . കൊവ്വല്‍ എയുപി സ്കൂളിലെ വിദ്യാര്‍ഥിയായ ധ്യാനിന് ഗണിതമാണ് ഇഷ്ടം വിഷയം . ചെറു പ്രായത്തില്‍ തന്നെ സഹപാഠിയോട് ക്ഷമകാണിക്കാന്‍ തോന്നിയ ധ്യാനിനെ തേടി നിരവധി അനുമോദനങ്ങളും എത്തിയിരുന്നു.
Content summary : The student Dhyan Sankar gained famous for pardoning his friend for destroying his box.