‘അങ്ങനെ മമ്മൂക്കയെ തോൽപ്പിച്ചു’; പഞ്ചഗുസ്തി പിടിച്ച് കുഞ്ചാക്കോ ബോബന്റെ മകൻ

mammooka
Image Credits: facebook/KunchackoBoban
SHARE

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇന്നലെ താരത്തിനുള്ള പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിയത്. കുഞ്ചാക്കോ ബോബനും മനോഹരമായ ഒരു വിഡിയോയിലൂടെ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നിരുന്നു. താരത്തിന് ഒപ്പമുള്ള മകൻ ഇസഹാഖിന്റെ ഒരു ക്യൂട്ട് വിഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ ആശംസ.  

Read More: പേർഷ്യയിൽ നിന്ന് ഇറാൻ; ശ്രീലങ്കയായ സിലോൺ: പേരുമാറ്റിയ രാജ്യങ്ങളുടെ കഥ

വിഡിയോയിൽ മമ്മൂട്ടിയുമായി പഞ്ചഗുസ്തിയിൽ ഏർപ്പെടുന്ന ഇസഹാഖിനെ കാണാം. വളരെ ഉത്സാഹത്തോടെയാണ് താരവുമായി കുഞ്ഞു ഇസഹാഖിന്റെ പഞ്ച ഗുസ്തി. മമ്മൂട്ടിയും അവന്റെ കുസൃതിയ്ക്ക് ഒപ്പം യാതൊരു മടിയും കൂടാതെ നിൽക്കുന്നുണ്ട്. പഞ്ച ഗുസ്തിയിൽ ഇസഹാഖിനോട് തോറ്റു കൊടുത്തതിനു ശേഷം കുഞ്ഞിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട താരം. ''ദി മെഗാ കിഡ് മമ്മൂട്ടി വിത്ത് മൈ കിഡ്'' എന്നതിനൊപ്പം സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾഎന്ന് ചാക്കോച്ചൻ വിഡിയോയുടെ താഴെ കുറിച്ചിട്ടുണ്ട്. 

കുഞ്ചാക്കോ ബോബൻ പങ്കുവെച്ച വിഡിയോയിൽ ഇസഹാഖിനെ പ്രോത്സാഹിപ്പിക്കുന്ന രമേശ് പിഷാരടിയെയും കാണാവുന്നതാണ്. ധാരാളം പേരാണ് ഈ വിഡിയോയുടെ താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ''ക്യൂട്ട്'' എന്നും ''അങ്ങനെ മമ്മൂക്കാനെ തോൽപ്പിച്ചു'' എന്നുമൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്. മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടു കുഞ്ചാക്കോ ബോബൻ പങ്കുവെച്ച വിഡിയോയും  സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.

Content Highlights: Mammotty | Kunchako Boban | Children 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS