ADVERTISEMENT

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ സ്നേഹയും ശ്രീകുമാറും മകൻ കേദാറിന്റേ ചോറൂണിന്റെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. 2023 ജൂൺ ഒന്നിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെയ്ക്കുന്ന സ്നേഹ മകന്റെ പേരിടൽ ചടങ്ങുകളും പിന്നീട് നടന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. കേദാർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും അന്ന് സ്നേഹ വെളിപ്പെടുത്തി.

''കേദാറിന്റെ ചോറൂണ് പൂർണത്രയീശന്റെ തിരുനടയിൽ'' എന്നാണ് ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്. പിതാവ് ശ്രീകുമാറിന്റെ മടിയിലിരുന്നാണ് കേദാർ ആദ്യ അന്നം കഴിക്കുന്നത്. ചിത്രങ്ങളിൽ ഇരുവർക്കും സമീപത്തായി സ്‌നേഹയെയും കാണാം. ബഹളങ്ങളൊന്നുമില്ലാതെ, ശാന്തമായി ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന കേദാർ തന്നെയാണ് സ്നേഹ പങ്കുവെച്ച ചിത്രങ്ങളിലെ താരം. 

സുഹൃത്തുക്കളും താരങ്ങളുമടക്കം നിരവധി പേരാണ് ചിത്രങ്ങളുടെ താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്. നടി ശരണ്യ മോഹൻ ''മുത്തേ'' എന്ന് വിളിച്ചുകൊണ്ടു ഹൃദയത്തിന്റെ ഇമോജികൾ ചേർത്താണ് കമന്റ് എഴുതിയിരിക്കുന്നത്. അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്, സ്നേഹയുടെയും ശ്രീകുമാറിന്റെയും സുഹൃത്തുക്കൾ,ആരാധകർ എന്നിവരും ആ ചിത്രങ്ങൾക്ക് താഴെ ആ കുടുംബത്തോടുള്ള തങ്ങളുടെ സ്നേഹം അറിയിച്ചിട്ടുണ്ട്.

English Summary:

Sneha and Sreekumar share Son's choroonu photos

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com