ADVERTISEMENT

മാതാപിതാക്കളുടെ പിഴവുകൾ കുഞ്ഞു മനസുകളിൽ ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിക്കുമെന്നതിനു ഈ വിഡിയോ ഒരു ഉദാഹരണമാണ്. നാല് വയസ് മാത്രം പ്രായമുള്ള കുട്ടി തന്റെ മാതാപിതാക്കൾ തന്നെ ഒട്ടും തന്നെയും പരിഗണിക്കുന്നില്ലെന്നു പറയുന്നത് കേൾക്കുമ്പോൾ മനസിലാകും ഈ ചെറുപ്രായത്തിൽ അവൻ എത്രമാത്രം ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന്. വിഡിയോ കണ്ടവരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത് ആ മാതാപിതാക്കൾ ഈ കുഞ്ഞിനെ അർഹിക്കുന്നില്ല എന്ന് തന്നെയാണ്. 

കൊറിയൻ റിയാലിറ്റി ഷോ ആയ മൈ ഗോൾഡൻ കിഡ്സിലാണ് ആ നാല് വയസുകാരൻ തന്റെ ദുഃഖം വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ അവഗണനയും യാതനകളും വെളിപ്പെടുത്തുന്ന ആ വിഡിയോ കാണുന്നവരുടെയും കണ്ണുകൾ ഈറനണിയിക്കും. പരിപാടിയുടെ ആരംഭത്തിൽ മാതാവിനെയാണോ പിതാവിനെയാണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അവൻ തന്റെ അവസ്ഥകൾ വിശദീകരിക്കുന്നത്. ആരെയാണ് കൂടുതലിഷ്ടമെന്നു തനിക്കറിയില്ലെന്നും താൻ വീട്ടിലെപ്പോഴും തനിച്ചാണെന്നും തനിക്കൊപ്പം കളിക്കാനായി ആരുമില്ലെന്നും അവൻ പറയുന്നുണ്ട്. തന്റെ പിതാവ് കുറച്ചു സൗമ്യമായും സ്നേഹത്തോടെയും തന്നോട് ഇടപെടണമെന്നു ആഗ്രഹിക്കുന്നതായും ആ ബാലൻ കൂട്ടിചേർക്കുന്നു. മാതാവിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ തന്നെ ഇഷ്ടപ്പെടുന്നില്ലന്നെന്നാണ് കരുതുന്നതെന്ന് പറഞ്ഞു കൊണ്ട് അവൻ പൊട്ടിക്കരയുന്നു. അവർ തന്നെ ഒരിക്കലും കേൾക്കാറില്ലെന്നും അവൻ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. 

സോഷ്യൽ ലോകത്തു വൈറലായ വിഡിയോ കണ്ടവരെല്ലാം തന്നെ ശ്രദ്ധിക്കാനും പരിഗണിക്കാനും സ്നേഹിക്കാനും ഒപ്പം നിൽക്കാനും കഴിയുകയില്ലായിരുന്നുവെങ്കിൽ കുട്ടികളെ കുറിച്ച്  ചിന്തിക്കരുതെന്നുള്ള അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ പേരും ആ നാലുവയസുകാരന്റെ സങ്കടത്തിനൊപ്പം തന്നെയാണ്. ഏറെ രോഷത്തോടെയാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്

English Summary:

Viral Video from Korean Show Exposes Harsh Reality of Parental Neglect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com