ADVERTISEMENT

പൃഥ്വിരാജ് മകളെക്കുറിച്ച് പറഞ്ഞത് വളരെ സത്യമാണെന്നും വളരെ ബ്രില്യന്റെ ആയ ഒരു കുട്ടിയാണ് അലംകൃതയെന്നും  വ്യക്തമാക്കുകയാണ് പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ മോഹൻ ഇക്കാര്യം വ്യക്തമാക്കിയത്. വിരളമായി മാത്രമേ അലംകൃതയെ കണ്ടിട്ടുള്ളൂവെന്നും എന്നാൽ നക്ഷത്രയും പ്രാർത്ഥനയും പറയുന്നത് കേട്ട് അലംകൃതയുടെ വിശേഷങ്ങൾ അറിയാമെന്നും വ്യക്തമാക്കുകയാണ് പ്രിയ. അലംകൃത വളരെ സ്റ്റൂഡിയസ് ആണെന്നും ബ്രില്യന്റ് ആയ കുട്ടിയാണെന്നുമാണ് പ്രിയ പറഞ്ഞത്. അനുസരണയുള്ള ക്വയറ്റ് ചൈൽഡ് ആണ് അലംകൃതയെന്ന് നക്ഷത്രയും പ്രാർത്ഥനയും പറയാറുണ്ട്. റോൾ മോഡൽ ടൈപ്പ് പെർഫെക്ട് കിഡ് ആണ് അലംകൃതയെന്നും പ്രിയ വ്യക്തമാക്കുന്നു.

മകളുടെ സ്വകാര്യതയ്ക്ക് അങ്ങേയറ്റം വില കൽപിക്കുന്നവർ ആണ് നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോൻ പൃഥ്വിരാജും. അതുകൊണ്ടു തന്നെ ആലി എന്ന് വിളിക്കുന്ന അലംകൃതയുടെ ഫോട്ടോകളോ മറ്റ് വിശേഷങ്ങളോ ഇവരിൽ രണ്ടു പേരിൽ ആരെങ്കിലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ മാത്രമേ പുറംലോകം അറിയാറുള്ളു. അതല്ലെങ്കിൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും കുഞ്ഞ് അലംകൃതയുടെ വിശേഷങ്ങൾ പറയണം. നടിയും അലംകൃതയുടെ മുത്തശ്ശിയുമായ മല്ലിക സുകുമാരന് കൊച്ചുമകളെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്. 

തന്റെ കാര്യത്തിൽ പലപ്പോഴും മരുമകളേക്കാൾ ഉത്തരവാദിത്തം കാണിക്കാറുള്ളത് കൊച്ചുമകൾ അലംകൃതയാണെന്ന് മുമ്പൊരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. വീട്ടിലേക്ക് ക്ഷണിക്കുന്നതിനും മറ്റും മരുമകളേക്കാൾ ഉത്തരവാദിത്തം കാണിക്കുന്നത് ആലിയാണെന്ന് ആയിരുന്നു മല്ലിക പറഞ്ഞത്. അലംകൃതയുടെ കഴിഞ്ഞ പിറന്നാളിന് ഡാഡ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒമ്പതു വയസുകാരിയായ മകൾക്ക് ആശംസകൾ നേർന്ന് സെപ്റ്റമ്പറിലെ  പിറന്നാൾ ദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ മകളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒരുപാട് നിമിഷങ്ങളിൽ തങ്ങൾ കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും മമ്മയെയും ഡാഡയെയും പലപ്പോഴും തോന്നിപ്പിച്ചിട്ടുണ്ടെന്ന് ആയിരുന്നു പൃഥ്വിരാജ് കുറിച്ചത്. ചുറ്റിലുമുള്ളവരോടും ചുറ്റിലുമുള്ള സാഹചര്യങ്ങളോടും എത്ര അനുകമ്പയോടും സഹാനുഭൂതിയോടെയും ആണ് മകൾ പെരുമാറുന്നതെന്നും തങ്ങളുടെ ജീവിതത്തിലെ നിത്യപ്രകാശമാണ് മകളെന്നും പൃഥ്വി കുറിച്ചിരുന്നു.

അലംകൃതയുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ മമ്മ സുപ്രിയയും ഡാഡ പൃഥ്വിരാജും ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കവിതകൾ എഴുതുന്നതാണ് അലംകൃതയുടെ പ്രധാന ഹോബികളിൽ ഒന്ന്. ഇതിനകം തന്നെ സ്വന്തം കവിതകൾ പുസ്തകരൂപത്തിലാക്കി പബ്ലിഷ് ചെയ്തിട്ടുമുണ്ട്. 'ദ ബുക്ക് ഓഫ് എൻചാന്റിംഗ് പോയംസ്' എന്നാണ് പുസ്തകത്തിന്റെ പേര്.  ആമസോണിൽ പുസ്തകം ലഭ്യമാണ്. പുസ്തകോത്സവങ്ങളിലും മറ്റും പോകുമ്പോൾ കുഞ്ഞ് ആലിയെയും സുപ്രിയ ഒപ്പം ചേർക്കാറുണ്ട്. സുധ മൂർത്തി ഉൾപ്പെടെയുള്ളവരാണ് അലംകൃതയുടെ ഇഷ്ടപ്പെട്ട എഴുത്തുകാർ.

English Summary:

Priya Mohan on Prithviraj Sukumaran's daughter Alamkrita's role model behavior and literary talent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com