വൈവിധ്യങ്ങളുടെ ഇന്ത്യ !
Mail This Article
യൂണിറ്റിൽ നിന്നുമുള്ള ചോദ്യങ്ങൾ
∙ ഉത്തര പർവത മേഖലയുടെ മൂന്നു വിഭാഗങ്ങൾ ഏവ വിശദമാക്കുക.
∙ ഉത്തര പർവത മേഖലയുടെ പ്രാധാന്യം വിശദമാക്കുക (4 സ്കോർ)
∙ ഉത്തര മഹാസമതലത്തിന്റെ പ്രത്യേകതകൾ ഏവ.(4 സ്കോർ)
∙ ഉപദ്വീപീയ പീഠഭൂമിയുടെ സവിശേഷതകൾ ഏവ. (4 സ്കോർ)
∙ ഹിമാലയൻ നദികളേയും ഉപദ്വീപീയ നദികളേയും താരതമ്യം ചെയ്യുക.
∙ പടിഞ്ഞാറൻ തീരസമതലവും കിഴക്കൻ തീരസമതലവും എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു. (4 സ്കോർ)
∙ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ.
∙ ഇന്ത്യൻ ഋതുക്കൾ ഏതെല്ലാം.
∙ പശ്ചിമ അസ്വസ്ഥതകൾ എന്നാലെന്ത്.
∙ ഒക്ടോബർ ചൂട് എന്നാലെന്ത്.
ഇനി ഉത്തരങ്ങൾ കണ്ടെത്താൻ ഇവ പ്രയോജനപ്പെടുത്താം
ഉത്തര പർവത മേഘല
ട്രാൻസ് ഹിമാലയം
∙ കാറക്കോറം
∙ ലഡാക്ക്
∙ സസ്കർ
(ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് K2 ഇവിടെയാണ്
ഹിമാദ്രി
∙ ഏറ്റവും ഉയരമുള്ള നിര.
∙ ശരാശരി ഉയരം 6000മീറ്റർ
∙ നിരവധി കൊടുമുടികളുണ്ട്
ഹിമാചൽ
∙ ഹിമാദ്രിയുടെ തെക്കുഭാഗത്ത്
∙ ശരാശരി ഉയരം 3000മീറ്റർ
∙ സുഖവാസ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഉദാ: ഷിംല
സിവാലിക്
∙ ഹിമാചലിനു തെക്ക്
∙ ശരാശരി ഉയരം 1220 മീറ്റർ
∙ ഡൂണുകൾ എന്നറിയപ്പെടുന്ന താഴ്‌വരകൾ ഇവിടെയുണ്ട്
പത്കായിബൂം
∙ നാഗാ കുന്നുകൾ
∙ ഗാരോ, ഖാസി ജയന്തിയ കുന്നുകൾ
∙ മിസോ കുന്നുകൾ
(പൂർവാചൽ എന്ന ഈ ഭാഗം അറിയപ്പെടുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഇവിടെയാണ്.
ഉത്തര മഹാസമതലത്തിന്റെ സവിശേഷകൾ
∙ ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപ്തി
∙ ലോകത്തിലെ ഏറ്റവും വലിയ എക്കൽ സമതലങ്ങളിലൊന്ന്
∙ ഫലപുഷ്ടിയുള്ള എക്കൽ മണ്ണിനാൽ സമൃദ്ധം
∙ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു
∙ പടിഞ്ഞാറുഭാഗത്ത് ‘ഥാർ മരുഭൂമി’ സ്ഥിതി െചയ്യുന്നു
ഉപദ്വീപീയ പീഠഭൂമിയുടെ പ്രാധാന്യം
∙ 15 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതി
∙ ‘ആനമുടി’ ഇവിടത്തെ ഏറ്റവും വലിയ കൊടുമുടി
∙ തെക്കുഭാഗത്ത് ഡക്കാൺ പീഠഭൂമി സ്ഥിതി ചെയ്യുന്നു
∙ ഇവിടത്തെ ‘കറുത്ത മണ്ണ്’ പരുത്തി കൃഷിക്ക് അനുയോജ്യമാണ്
∙ അനേകം നദികളുടെ ഉത്ഭവസ്ഥാനം കൂടിയാണിത്.
ഹിമാലയൻ, ഉപദ്വീപീയ നദികളുടെയും തീരസമതലങ്ങളുടെയും താരതമ്യപഠനം, പുസ്തകത്തിലെ പട്ടിക 7.4 (P. 120) പട്ടിക 7.5 (P. 122) ഇവ നോക്കി പഠിക്കുക.
ഇന്ത്യൻ കാലാവസ്ഥാ വിഭാഗങ്ങൾ
ശൈത്യകാലം
∙ ഡിസംബർ – ഫെബ്രുവരി
∙ ഉത്തരേന്ത്യയിൽ പകൽനേരം മിതമായ ചൂട്, രാത്രി തണുപ്പ്
∙ ഷിംല പോലുള്ള സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച
∙ പശ്ചിമ അസ്വസ്ഥത പ്രത്യേകതയാണ്
∙ ജെറ്റ് പ്രവാഹങ്ങൾ അനുഭവപ്പെടുന്നു.
ഉഷ്ണകാലം
∙ മാർച്ച് – മെയ്
∙ സൂര്യന്റെ ഉത്തരായനകാലത്ത് അനുഭവപ്പെടുന്നു
∙ ലൂ, മാംഗോഷവർ തുടങ്ങിയ പ്രാദേശിക വാതങ്ങൾ വീശുന്നു
∙ രാജസ്ഥാനിലെ ‘ബാമറിൽ’ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നു
തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
∙ ജൂൺ – സെപ്റ്റംബർ
∙ ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാലം
∙ സൂര്യൻ ഉത്തരാർധ ഗോളത്തിലായിരിക്കും
∙ ഇന്ത്യൻ സമുദ്രത്തിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കാറ്റ് വീശുന്നു
∙ അറബിക്കടൽ ശാഖ ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങനെ രണ്ടു ശാഖകൾ
വടക്കു കിഴക്കൻ മൺസൂൺ കാലം
∙ ഒക്ടോബർ – നവംബർ
∙ സൂര്യൻ ദക്ഷിണാർധ ഗോളത്തിൽ
∙ ഇന്ത്യയുടെ വടക്കുഭാഗത്തുനിന്ന് ഇന്ത്യൻ സമുദ്രത്തിലേക്ക് കാറ്റുവീശുന്നു
∙ ‘ഒക്ടോബർ’ ചൂട് അനുഭവപ്പെടുന്നു
∙ തമിഴ്നാടിന്റെ തീരത്ത് കനത്ത മഴയുണ്ടാകുന്നു.
Content summary : Diversity of India