ജപ്പാനോട് മത്സരിക്കാന്‍ സൈക്കിൽ അമേരിക്കയുടെ നിക്ഷേപം; എഐയിൽ ലോകമത്സരം

HIGHLIGHTS
  • എഐ വന്ന വഴി
  • മറ്റു രാജ്യങ്ങളും ഈ രംഗത്ത് വലിയ നിക്ഷേപം ആരംഭിച്ചു
1545187481
Representative image.credits: KaimDH/ Shutterstock.com
SHARE

ഈ ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നു യന്ത്രങ്ങളെ പഠിപ്പിക്കുക എന്നതായിരുന്നു രണ്ടാം എഐ വിപ്ലവത്തിലെ ഏറ്റവും വലിയ ദൗത്യം. പൊതുവിജ്ഞാനം, ലോകവിവരം, നിയമങ്ങൾ, ചട്ടങ്ങൾ, പൊതുധാരണകൾ എന്നിങ്ങനെയുള്ള ആയിരക്കണക്കിനു വിവരങ്ങൾ കംപ്യൂട്ടർ സംവിധാനത്തെ പഠിപ്പിക്കാൻ 1983ൽ സ്റ്റാൻഫഡ് സർവകലാശാലയിൽ എഐ ഗവേഷകർ സമ്മേളിച്ചു. സൈക് (Syc) എന്നു പേരിട്ട പദ്ധതി മനുഷ്യർക്ക് 3,000 വർഷങ്ങൾ കൊണ്ട് പഠിക്കാൻ സാധിക്കുന്ന വിവരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ കംപ്യൂട്ടറിനെ പഠിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. 1984 ജൂലൈയിൽ, പുതുതായി സ്ഥാപിതമായ എംസിസിയുടെ (മൈക്രോഇലക്‌ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ ടെക്‌നോളജി കോർപറേഷൻ) പ്രധാന പദ്ധതിയായി സൈക് ആരംഭിച്ചു. കംപ്യൂട്ടറുകൾക്കായി ഒരു പ്രാതിനിധ്യ ഭാഷ വികസിപ്പിക്കുക, എല്ലാ മാനുഷിക സങ്കൽപ്പങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഓന്റോളജി (സത്താമീമാംസ) വികസിപ്പിക്കുക, ഇതിൽ അധിഷ്ഠിതമായി ഒരു വിജ്ഞാന അടിത്തറ കെട്ടിപ്പടുക്കുക, ഈ വിജ്ഞാനം ഉപയോഗിച്ച് മനുഷ്യരെപ്പോലെ അനുമാനിക്കാൻ കഴിയുന്ന കംപ്യൂട്ടർ പ്രോ​ഗ്രാം സൃഷ്ടിക്കുക എന്നതായിരുന്നു സൈക് പദ്ധതിയുടെ ലക്ഷ്യം.

യഥാർഥത്തിൽ ജപ്പാന്റെ അഞ്ചാം തലമുറ കംപ്യൂട്ടർ പദ്ധതിയോട് മത്സരിക്കാനാണ് അമേരിക്ക സൈക് പദ്ധതിക്കായി വലിയ നിക്ഷേപം നടത്തിയത്. എംസിസിക്കു പുറമേ, ഡാർപ (ഡിഫൻസ് അഡ്വാൻസ്ഡ് റിസർച് പ്രോജക്ട്സ് ഏജൻസി) 1984ൽ സ്ട്രാറ്റജിക് കംപ്യൂട്ടിങ് ഇനിഷ്യേറ്റീവ് സ്ഥാപിച്ചു. ഇതിനു സമാനമായി മറ്റു രാജ്യങ്ങളും ഈ രംഗത്ത് വലിയ നിക്ഷേപം ആരംഭിച്ചു. 35 കോടി പൗണ്ട് മുതൽമുടക്കിൽ യുകെ ആൽവി പദ്ധതിക്കും തുടക്കം കുറിച്ചു. എൺ‌പതുകളിൽ ന്യൂറൽ നെറ്റ്‍വർക്കുകളിൽ വിപ്ലവം സൃഷ്ടിച്ച ഹോപ്ഫീൽഡ് നെറ്റ്, ബാക്ക്‌പ്രൊപഗേഷൻ എന്നിവ നിക്ഷേപകരുടെ ആവേശം വർധിപ്പിക്കുകയും ചെയ്തു. അതെപ്പറ്റി അടുത്ത ലക്കത്തിൽ.

Content Summary : AI Is Winning the U.S.-China AI Race

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS