നമ്മൾ തെറ്റിച്ചാലും AI വ്യാകരണം തെറ്റിക്കില്ല; കാരണമറിയാമോ?

HIGHLIGHTS
  • നമ്മളെപ്പോലെയാകാൻ കംപ്യൂട്ടർ നമ്മുടെ ഭാഷ പഠിച്ചു
  • AI വന്ന വഴി
how-computers-understand-interpret-and-generate-human-language
Representative image. Photo Credits: metamorworks/ istock.com
SHARE

എഐയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് നമ്മുടെ സംഭാഷണവും അതിനുള്ള എഐയുടെ മറുപടിയും ഒരേ ഭാഷയിലും ശൈലിയിലുമായിരിക്കുമെന്നതാണ്. കൂടുതൽ മികവും ചാരുതയും എഐ ഭാഷയ്ക്കാണെന്നു വേണമെങ്കിൽ പറയാം. ഇതു  സാധ്യമാക്കുന്ന സംവിധാനമാണു നാച്വറൽ ലാം​ഗ്വേജ്  പ്രോസസിങ് അഥവാ എൻഎൽപി. 1980കളിൽ എഐ സാങ്കേതികവിദ്യയെ ഏറെ മുന്നോട്ടുനയിച്ച മേഖലകളിലൊന്നാണിത്. 

1960കളിലെ എലിസ (ELIZA) പോലുള്ള ആദ്യകാല എൻഎൽപി സംവിധാനങ്ങൾക്കു വളരെ ലളിതമായ സംഭാഷണങ്ങൾ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ 1980കളിൽ കഴിവുകൾ കൂടുതൽ വികസിച്ചു.1982ൽ, കാർണഗീ മെലോൺ യൂണിവേഴ്‌സിറ്റിയുടെ എൻഎൽപി ഗ്രൂപ്പ് ഹിയർസേ- 2 സംവിധാനം വികസിപ്പിച്ചെടുത്തു. ഇതിന് 1,000 വാക്കുകളിൽ കൂടുതൽ പദാവലി ഉപയോഗിച്ച് തുടർച്ചയായ സംഭാഷണം കൈകാര്യം ചെയ്യാൻ കഴിയും. ഐബിഎം 1986ൽ അവതരിപ്പിച്ച ടാംഗോറയ്ക്ക് 20,000 വാക്കുകളടങ്ങിയ പദാവലി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. നമ്മൾ തെറ്റിച്ചാലും എഐ വ്യാകരണം തെറ്റിക്കാത്തതിനു പിന്നിലും കാരണമുണ്ട്. ഭാഷാ വിവർത്തനത്തിനായി എൽഎൽപി വിപുലമായ വ്യാകരണ വിശകലനമാണ് നടത്തിയത്. ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളുടെ വ്യാകരണ പഠനത്തിനായി കാർണഗീ മെലോണിലെയും ഐബിഎം റിസർച്ചിലെയും  സംഘങ്ങൾ സഹകരിച്ച് പ്രവർത്തിച്ചു. കാർണഗീയുടെ  നോളജ് ക്രാഫ്റ്റ് സോഫ്റ്റ്‌വെയർ പോലുള്ള  സംവിധാനങ്ങൾ എൻഎൽപിക്ക് സ്വാഭാവിക ഭാഷാരൂപം നൽകി. 

എന്താണ് എൻഎൽപി ?

മനുഷ്യന്റെ ഭാഷ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സൃഷ്ടിക്കാനും കമ്പ്യൂട്ടറുകളെ പ്രാപ്തമാക്കുന്ന കൃത്രിമ ബുദ്ധിയുടെ ഒരു മേഖലയാണ് നാച്വറൽ ലാംഗ്വേജ് പ്രോസസിങ് അഥവാ എൻഎൽപി. മനുഷ്യരും കപ്യൂട്ടറും തമ്മിലുള്ള ആശയവിനിമയത്തെ കൂടുതൽ സ്വാഭാവികമാക്കുന്നതിന് മനുഷ്യന്റെ സംഭാഷണം തിരിച്ചറിയുന്നതും ഭാഷാ വിവർത്തനം നടത്തുന്നതും വാചകങ്ങൾ വിശകലനം ചെയ്യുന്നതിനുമുള്ള കഴിവുകൾ കംപ്യൂട്ടറിനു പകർന്നു നൽകുന്നത് എൻഎൽപിയാണ്. 

ഹോപ്പ്ഫീൽഡ് നെറ്റ് 

1980കളിൽ പ്രചാരത്തിലായ ഒരുതരം കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കാണിത്. ഉള്ളടക്കം എന്താണെന്നു മനസ്സിലാക്കാൻ ശേഷിയുള്ള മെമ്മറി സംവിധാനം എന്നിതിനെ വിശേഷിപ്പിക്കാം. ന്യൂറൽ നെറ്റ്‌വർക്കുകൾക്ക് എങ്ങനെ ഓർമകൾ സൂക്ഷിക്കാൻ കഴിയുമെന്ന് ഹോപ്പ്ഫീൽഡ് നെറ്റ് കാണിച്ചുതന്നു. 

ബാക്ക്‌ പ്രൊപഗേഷൻ

കൃത്രിമ ന്യൂറൽ നെറ്റ്‍വർക്കുകളെ പരിശീലിപ്പിക്കാൻ ഉപയോ​ഗിക്കുന്ന ആൽ​ഗരിതമാണിത്. 1970കളിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട  ബാക്ക്‌ പ്രൊപഗേഷൻ 1980കളിലാണ് ജനപ്രീതി നേടിയത്. ന്യൂറൽ നെറ്റ്‌വർക്കുകളെ പരിശീലിപ്പിക്കുന്നതിന് ഇത് ഇന്നും ഉപയോ​ഗിക്കുന്നു. വസ്തുക്കൾ തിരിച്ചറിയാനും ഭാഷാ വിവർത്തനം പോലുള്ള സങ്കീർണമായ പ്രവൃത്തനങ്ങൾ നടത്താനും എഐ മോഡലുകളെ പരിശീലിപ്പിക്കാനാണ് ഇതുപയോ​ഗിക്കുന്നത്.

Content Highlight : AI grammar | Natural Language Processing (NLP) | Artificial neural networks | Back propagation | Language translation

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS