കൗതുകങ്ങളിൽ മുങ്ങിപ്പൊങ്ങുന്ന അന്തർവാഹിനി
Mail This Article
സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങൾ നൊടിയിടയിൽ ഏതോ പ്രഹരമേറ്റ് തകർന്നു വീഴുമ്പോൾ, അല്ലെങ്കിൽ ശത്രുവിന്റെ യുദ്ധക്കപ്പലുകൾ സമുദ്രത്തിൽ അപ്രതീക്ഷിതമായി തകർക്കപ്പെടുമ്പോൾ എല്ലാം സമുദ്രത്തിന്റെ ഹൃദയഭാഗത്ത് ആരും കാണാതെ മറഞ്ഞിരിക്കുന്ന ഒരു മുങ്ങിക്കപ്പലിന്റെ സാന്നിധ്യം ഊഹിക്കാം. ഇന്ത്യൻ നാവികസേനാ ഡിസംബർ 8 മുങ്ങിക്കപ്പൽ ദിനമായി ആഘോഷിക്കുമ്പോൾ മുങ്ങിക്കപ്പലനിനെക്കുറിച്ച് ചില വിവരങ്ങൾ നോക്കാം .
∙ ജലോപരിതലത്തിലും ജലാന്തർഭാഗത്തും ഒരേപോലെ സഞ്ചരിക്കാൻ ഇവയ്ക്കു കഴിയും.
∙ യുദ്ധ/ പ്രതിരോധ ആവശ്യങ്ങൾക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഗവേഷണം, ടൂറിസം, രക്ഷാ പ്രവർത്തനം ഇവയൊക്കെ മറ്റ് ഉപയോഗങ്ങൾ. ആർക്കിമിഡീസിന്റെ പ്ലവന തത്വം അടിസ്ഥാനമാക്കി ആണ് അന്തർവാഹിനികളുടെ പ്രവർത്തനം.
∙ ആദ്യ അന്തർവാഹിനി നിർമിച്ചത് കോർനീലിയസ് ഡ്രെബ്ബെൽ എന്ന ഡച്ചുകാരനാണ്.
∙ ജലത്തിനടിയിലായിരിക്കുമ്പോൾ ഉപരിതല കാഴ്ചകൾ കാണാൻ സഹായിക്കുന്നത് പെരിസ്കോപ് ആണ്.
∙ അന്തർവാഹിനിയുടെ രണ്ടു പുറം ചട്ടക്കൂടുകൾക്ക് ഇടയിൽ ഉള്ള ഭാഗം ഇന്ധന അറകളും ബല്ലാസ്റ്റ് ടാങ്കുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു .
∙ ബല്ലാസ്റ്റ് ടാങ്കുകളിൽ ജലം ക്രമീകരിച്ചാണ് മുങ്ങിക്കപ്പൽ മുങ്ങുന്നതും പൊങ്ങുന്നതും.
∙ അന്തർവാഹിനിയുടെ ഉള്ളിലെ സാധനങ്ങളുടെ ഉപയോഗം മൂലമുള്ള ഭാര മാറ്റം ക്രമീകരിക്കാന്‍ മധ്യത്തിലായുള്ള ടാങ്ക് ആണ് trimming ടാങ്ക് .
∙ ഡീസൽ യന്ത്രങ്ങളും മറ്റും പ്രവർത്തിച്ച് തുടങ്ങാനും ബല്ലാസ്റ്റ് ടാങ്കിലെ ജലം പുറത്തുകളയാനും ശുദ്ധ വായുവിന്റെ ആവശ്യത്തിനും പ്രത്യേകം രൂപകൽപന ചെയ്ത സിലിണ്ടറിൽ ഓക്സിജൻ ശേഖരം ഉണ്ടാകും
∙ മുങ്ങിക്കപ്പൽ അപകടത്തിൽ പെട്ടാൽ അപകട സ്ഥാനം രക്ഷാ പ്രവർത്തകർക്ക് മനസ്സിലാക്കാൻ, നിറം കൊടുത്ത പ്ലവ ഗോളങ്ങൾ ഉപരിതലത്തിൽ വിക്ഷേപിക്കും
∙ കപ്പൽ ജലത്തിന് അടിയിൽ ആയിരിക്കുമ്പോൾ വേണ്ട ശുദ്ധവായു അന്തരീക്ഷത്തിൽ നിന്നു തന്നെ വലിച്ചെടുക്കാന് ജർമനി വികസിപ്പിച്ച് സാങ്കേതികവിദ്യയാണ് സ്നോർക്കൽ.
∙ പരിഷ്കരിച്ച സ്നോർക്കൽ സംവിധാനം ഉള്ള അമേരിക്കൻ കപ്പലാണ് ഗപ്പി.
∙ ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കു ശേഷം അന്തർവാഹിനി നിർമാണത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായത്. ആണവശക്തി ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകളുടെ വരവാണ് ഏറ്റവും പ്രധാനം.