ADVERTISEMENT

പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അധിക വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളായിരിക്കും പൊതുവിജ്ഞാനത്തിൽ കൂടുതലായും ചോദിക്കുന്നത്. ആനുകാലിക സംഭവങ്ങൾ, അവാർഡുകൾ, ബഹുമതികൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. കേരളവുമായി ബന്ധപ്പെട്ട വസ്തുതകൾക്കാണ് ഊന്നൽ നൽകാറുള്ളത്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങളും വരാറുണ്ട്.

? ചോദ്യങ്ങൾ ഇങ്ങനെ
∙ ഒന്നാം പേപ്പറിലെ പാർട്ട് സി വിഭാഗത്തിലാണ് പൊതുവിജ്ഞാനത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്.

∙ ആകെ 10 ചോദ്യങ്ങൾ (10x1=10 സ്കോർ)

∙ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളും ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും ഉണ്ടായിരിക്കും.

∙ കലാ–കായിക–ആരോഗ്യ– പ്രവൃത്തിപരിചയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളും അനുബന്ധ വായനാ സാമഗ്രികൾ, തുടർ പ്രവർത്തന സാധ്യതകൾ എന്നിവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പഠിപ്പുരയിലെ N4 ന്യൂസ്
പൊതുവിജ്ഞാനം ആർജിക്കാനുള്ള വഴി പത്രവായനയാണ്. പത്രം വായിച്ച് അതതു ദിവസത്തെ പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവയ്ക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ ഗുണം ചെയ്യും. ഓരോ മാസത്തെയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി തയാറാക്കുന്ന പഠിപ്പുരയിലെ പംക്തിയാണ് ‘N4 News’. കഴിഞ്ഞ ഏതാനും മാസങ്ങളിലെ N4 News ശേഖരിച്ച് പ്രധാന സംഭവങ്ങൾ മനസ്സിലാക്കുക. 

മാതൃകാചോദ്യങ്ങൾ
ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങൾ പരിശോധിക്കാം.

1. യുനെസ്കോയുടെ സാഹിത്യനഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം

A. തിരുവനന്തപുരം B. കോട്ടയം

C. കോഴിക്കോട്  D. തൃശൂർ

2. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

A. പാലക്കാട്   B. ഇടുക്കി

C. കോഴിക്കോട്   D. മലപ്പുറം

3. കേരളത്തിലെ തദ്ദേശ ഭരണ വകുപ്പിന്റെ സേവനങ്ങൾ പ്രത്യേക മൊബൈൽ ആപ്പുവഴി നൽകുന്ന പദ്ധതി?

A. കെ–ഫോൺ   B.കെ–സ്വിഫ്റ്റ് C. ഇ–സേവ    D. കെ–സ്മാർട്

4. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം (ഗ്ലാസ് ബ്രിജ്) സ്ഥിതി ചെയ്യുന്നത് എവിടെ?

A. വാഗമൺ    B. വിഴിഞ്ഞം , C. പാളയം    D. കുമരകം

5. ഇന്ത്യയിലെ ആദ്യ വാട്ടർമെട്രോ 
പദ്ധതി എവിടെയാണ് ആരംഭിച്ചത്?

A.കോഴിക്കോട്   B.കൊല്ലം C. കൊച്ചി    D. ആലപ്പുഴ

6. നെല്ല് എന്ന നോവലിന്റെ കർത്താവ് ആര്?

A. എം.ടി. വാസുദേവൻ നായർ B. പി. വത്സല    C. മാധവിക്കുട്ടി D. ഉറൂബ്

7. കേരള ഭാഗ്യക്കുറിയുടെ ചിഹ്നത്തിൽ കാണുന്ന ജീവി ഏത്?

8. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച ആദ്യ മലയാളി താരം?

9. ഇന്ത്യയുടെ പ്രഥമ സൗരപര്യവേക്ഷണ ദൗത്യം?

10. സംസ്ഥാന സർക്കാർ 2023ൽ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച 
സാംസ്കാരിക പരിപാടിയുടെ ലോഗോയാണിത്. ഏതു പരിപാടി?

11. കേരളത്തിൽ പുതുതായി പണി പൂർത്തിയായി വരുന്ന രാജ്യാന്തര തുറമുഖം എവിടെയാണ്?

12. ചന്ദ്രയാൻ–3 ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കിയല്ലോ. ചന്ദ്രയാൻ–3 സോഫ്റ്റ് ലാൻഡിങ് നടത്തിയ പ്രദേശത്തിനു നൽകിയിരിക്കുന്ന പേരെന്ത്?

13. മുഖ്യമന്ത്രിയും മറ്റു മന്ത്രിസാഭാംഗങ്ങളും കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ച പരിപാടിയെക്കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. 

ഈ പരിപാടിയുടെ പേര് എന്താണ്?

14. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ ആര്?

15. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ മലയാള മിഷൻ ആരംഭിച്ച പദ്ധതി?

ഉത്തരങ്ങൾ
1. C കോഴിക്കോട്

2. B ഇടുക്കി

3. D കെ–സ്മാർട്

4. A വാഗമൺ

5. C കൊച്ചി

6. B പി. വത്സല

7. പച്ചക്കുതിര

8. മിന്നുമണി

9. ആദിത്യ എൽ 1

10. കേരളീയം

11. വിഴിഞ്ഞം

12. ശിവശക്തി പോയിന്റ്

13. നവകേരള സദസ്സ്

14. ഓസ്ട്രേലിയ

15. അനന്യ മലയാളം

English Summary:

Crack the Kerala General Knowledge Code: Essential LSS Insights and Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com