പക്ഷികളെ തൂവലുകൾ കൊത്തിപ്പറിച്ച് ജീവനോടെ മലയിടുക്കിൽ തടവിലാക്കും; സൈക്കോ പക്ഷി!

Mail This Article
×
പക്ഷികളെ പിടിച്ച് ‘തടവിൽ പാർപ്പിച്ച’ ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Eleonora's Falcon) അറിയാമോ? ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെ കക്ഷി ആഹാരമാക്കും. വയറു നിറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ചെറുപക്ഷികളെ എന്തുചെയ്യുമെന്നോ? തൂവലുകൾ കൊത്തിപ്പറിച്ച് പറക്കാൻ വയ്യാതാക്കി ജീവനോടെ മലയിടുക്കിലും പാറവിടവുകളിലും തടവിലാക്കും. എന്നിട്ട് വിശക്കുമ്പോൾ വന്നു തിന്നും.
Falco eleonorae എന്നാണു ശാസ്ത്രനാമം. ഗ്രീസ്, സൈപ്രസ്, സ്പെയിൻ, മൊറോക്കോ, അൽജീരിയ എന്നിവിടങ്ങളിൽ ഇവയെ കാണാം. മൊറോക്കോയിൽ നടന്ന പഠനത്തിലാണ് ചില ഇനങ്ങളിൽ ഈ സ്വഭാവം കണ്ടെത്തിയത്. ഫാൽക്കണും പരുന്തും ഒരേ വിഭാഗക്കാരാണെന്നു തോന്നാമെങ്കിലും അങ്ങനെയല്ല കേട്ടോ.
English Summary:
Eleonoras falcon birds predatory behavior
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.