പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രെഡ്‌മില്ലിന് അടിയിൽ കുടുങ്ങി കുഞ്ഞ്: നെഞ്ചിടിപ്പേറ്റും വിഡിയോ
Mail This Article
കുട്ടികളുള്ള വീടുകളിൽ വ്യായാമത്തിനുള്ള ഉപകരണങ്ങൾ പ്രവ്രത്തിപ്പിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് ഒർമിപ്പിക്കുകയാണ് ഈ വിഡിയോ. പെലോടോൺ ട്രെഡ്‌മില്ലിന് താഴെ കുടുങ്ങിയ ഒരു കൊച്ചു കുഞ്ഞ് അത്ഭുതകരമായി അതിനടിയിൽ നിന്നും രക്ഷപെടുകയാണ്. ഉയരുന്ന നെഞ്ചിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ വിഡിയോ. ട്രെഡ്‌മില്ലിൽ ഒരു കൊച്ചു പെൺകുട്ടി വ്യായാമം ചെയ്യുകയാണ്. അപ്പോഴാണ് ഒരു വലിയ പന്തുമായി ഒരു ആൺകുഞ്ഞ് അതിനടുത്തെത്തിയത്. തന്റെ കൈയിൽ നിന്നുതാഴെ വീണ പന്ത് ട്രെഡ്‌മില്ല് അതിനടിയിലേയ്ക്ക് വലിച്ചെടുക്കുകയാണ്.
ഇത് കണ്ട് പന്ത് എടുക്കാനായി കുഞ്ഞ് അതിനടിയിലേയ്ക്ക് കൈകൾ കയറ്റിയതും പന്തിനൊപ്പം കൈകളും അതിനടിയിലായി. അതിനിടയിൽ ആ പെൺകുട്ടി മുറിവിട്ടു പോകുന്നതും കാണാം. പെട്ടെന്നാണ് ട്രെഡ്‌മില്ല് ആ കുഞ്ഞിനെ അടിയിലേയ്ക്ക് വലിച്ചെടുത്തത്. വലിയ അപടകം സംഭവിക്കുന്നതിന് മുൻപുതന്നെ കുഞ്ഞ് എങ്ങനയൊക്കെയോ അതിനടിൽ നിന്നും രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.
കുട്ടികളോ വളർത്തുമൃഗങ്ങളോ അടുത്തുണ്ടെങ്കിൽ ഇത്തരം വ്യായാമ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഉടൻ നിർത്തണമെന്ന് യുഎസ് സുരക്ഷാ റെഗുലേറ്റർ ഈ വിഡിയോ പങ്കുവച്ചുകൊണ്ട് ആളുകൾക്ക് മുന്നറിയിപ്പ് നൽകി.
ട്രെഡ്‌മില്ലിനടിയിൽ കുടുങ്ങി ഒരു കുട്ടി മുൻപ് മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനാലാണ് ഇത്തരമൊന്നു മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്.
English Summary : Child being dragged under peloton treadmill- Viral video