ADVERTISEMENT

വിദ്യാർഥികൾക്ക് ഐപാഡ് നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചതിനാൽ മക്കളുടെ സ്കൂൾ മാറ്റിയെന്ന് നടി സോഫിയ വിൻങ്കിൽമാൻ (Sophie Winkleman). പെൺമക്കളായ ഒൻപതുകാരി മൗഡ്, ഏഴു വയസ്സുകാരി ഇസബെല്ല എന്നിവരെയാണ് സ്കൂൾ മാറ്റിയത്. ഐപാഡ് നൽകുന്നതോടെ കുട്ടികൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെടാനും പഠനത്തെ ബാധിക്കാനും വിഷാദത്തിലാകാനുമുള്ള സാധ്യതയാണ് തീരുമാനത്തിന് പിന്നിലെന്ന് സോഫിയ സൺഡേ ടൈംസിനോട് പറഞ്ഞു. 

 

ഇം​ഗ്ലണ്ടിലെ സ്വകാര്യ സ്കൂളിലാണ് സോഫിയയുടെ മക്കൾ പഠിക്കുന്നത്. ഈ സ്കൂളിൽ 1-ാം ​ഗ്രേഡ് മുതൽ 5-ാം ​ഗ്രേഡ് വരെയുള്ള കുട്ടികളുടെ പഠനത്തിന് ഐപാഡ് നൽകാനായിരുന്നു തീരുമാനം. ഇന്നത്തെക്കാലത്ത് ഇത് സാധാരണമാണ് എന്ന നിലപാടായിരുന്നു സ്കൂൾ അധികൃതർക്ക്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നും അതിനാൽ സ്കൂൾ മാറ്റുകയുമായിരുന്നു. മാത്രമല്ല, കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള നിയമങ്ങൾക്കായി ക്യാംപെയ്ൻ തുടങ്ങാനും സോഫിയ ആലോചിക്കുന്നുണ്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മാതാപിതാക്കളുടെ ഒരു സംഘത്തോട് സോഫിയ സംസാരിക്കുകയും ചെയ്തു. മുൻ പ്രധാന അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, പാർലമെന്റ് അംഗങ്ങൾ എന്നിവരുടെ പിന്തുണയും ലഭിക്കുന്നുണ്ട്. 

 

ബ്രിട്ടീഷ് രാജകുടുംബാംഗമായ ഫ്രെഡ്റിക് വിൻഡസർ ആണ് സോഫിയയുടെ ഭർത്താവ്. കോമഡി സീരിസ് പീപ് ഷോയിലൂടെയാണ് സോഫിയ പ്രശസ്തയാകുന്നത്. ഐപാഡും ഫോണുകളും കുട്ടികളുടെ പഠനത്തിന്റെ ഭാഗമാക്കാനുള്ള സ്കൂളുകളുടെ തീരുമാനത്തെ തുടർന്ന് ഇത് രണ്ടാം തവണയാണ് ഇരുവരും കുട്ടികളെ സ്കൂൾ മാറ്റി ചേർത്തുന്നത്. വളരെയധികം വിദ്വേഷവും ചതിക്കുഴികളും നിറഞ്ഞിരിക്കുന്ന സമൂഹമാധ്യമങ്ങളിലേക്ക് വളരെ ചെറുപ്പത്തിലേ കുട്ടികളെ എത്തിക്കുന്നത് അപകടകരമാണ്. അതിനു കാരണമാകുന്ന നടപടികളാണ് സ്കൂളുകളിൽ നിന്നുമുണ്ടാകുന്നതെന്നും ഇരുവരും നിരീക്ഷിക്കുന്നു. 

 

Content Summary : Sophie winkleman pulled daughters school when they were given iPads

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com