കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണോ? മാതാപിതാക്കളറിയാന്‍ ചില കാര്യങ്ങള്‍

1219568054
Representative image. Photo Credits: chameleonseye/ istock.com
SHARE

കുട്ടികളോട് എന്തുകൊണ്ട് ബഹുമാനത്തോടെ പെരുമാറണം? അതൊരു പ്രസക്തമായ ചോദ്യമാണ്. കുട്ടികളോട് ബഹുമാനം കാണിക്കേണ്ടതുണ്ടോ എന്നതാണ് പലരുടേയും സംശയം. എന്നാല്‍ നിര്‍ബന്ധമായും അവരോട് ബഹുമാനം കാണിക്കണമെന്നതാണ് വസ്തുത. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് പ്രമുഖ ബ്ലോഗറായ ഡാന്‍ പിയേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 

രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളോട് തീര്‍ച്ചയായും ബഹുമാനം കാണിക്കണമെന്ന് ഡാന്‍ പറയുന്നു. കുട്ടികളോട് സ്‌നേഹത്തോടെയും അതോടൊപ്പം ബഹുമാനത്തോടെയുമാണ് പെരുമാറേണ്ടത്. എന്തുകൊണ്ടാണ് ഇക്കാര്യം പ്രാധാന്യമാകുന്നതെന്ന് വ്യക്തമാക്കുന്ന പോയിന്റുകളും സോഷ്യല്‍മീഡിയ പോസ്റ്റില്‍ ഡാന്‍ പങ്കുവെക്കുന്നു. പൊതുസ്ഥലത്ത് വെച്ച് ഒരു പിതാവ് തന്റെ കുഞ്ഞിനോട് വളരെയധികം ക്രോധത്തോടെ ഇടപെടുന്നതും അവനെ ശാസിക്കുന്നതും കണ്ടതാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ ഡാനിനെ പ്രേരിപ്പിച്ചത്. 

മാതാപിതാക്കള്‍ കുട്ടികളോട് ഇടപെടേണ്ട രീതി: 

1. മാതാപിതാക്കള്‍ എല്ലാ കാര്യങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം. അതവരുടെ ആത്മാഭിമാനത്തെ രൂപപ്പെടുത്തുന്നു. 

Read more :കുഞ്ഞുകാര്യങ്ങളിലെ വലിയ വാശികള്‍; നിരാശ നേരിടാന്‍ കുട്ടികളെ

പഠിപ്പിക്കാം.

2. കുട്ടികളോട് എപ്പോഴും വാത്സല്യത്തോടെ ഇടപെടുക. ആലിംഗനവും ചുംബനവുമൊക്കെ കുട്ടികളുമായി ദൃഢമായ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും. 

3. നിങ്ങളുടെ ദേഷ്യവും നിരാശയുമൊന്നും ഒരിക്കലും കുട്ടികളോട് കാണിക്കരുത്. അവരോട് സ്‌നേഹത്തോടടും ബഹുമാനത്തോടും ഇടപെടുകയാണെങ്കില്‍ അവര്‍ നിങ്ങളോട് ഭയമില്ലാതെ ഇടപെടും. 

4. കുട്ടികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുത്

നല്ല സ്വഭാവമുള്ളവരായി കുട്ടികളെ വളർത്താം, വെറും മൂന്ന് കാര്യങ്ങൾ

5. തെറ്റുകള്‍ വരുത്താത്തവരായി ആരുമുണ്ടാകില്ല. നിങ്ങളുടെ കുട്ടിയും ഒട്ടും വ്യത്യസ്ഥരല്ല. തെറ്റുകള്‍ ചെയ്യുമ്പോള്‍ അവരെ ഭീകരമായി ശാസിക്കുകയും ചീത്ത വാക്കുകള്‍ പറയുകയും ചെയ്യരുത്. കുട്ടികള്‍ പലപ്പോഴും മാതാപിതാക്കള്‍ പറയുന്നത് പോലെ ആയിത്തീരും. എല്ലായ്‌പ്പോഴും കഴിവുകെട്ടവരെന്ന് മുദ്രകുത്തിയാല്‍ അവര്‍ അങ്ങനെയായിത്തീരും. 

6. എത്ര തിരക്കിലാണെങ്കിലും കുട്ടികളുമായി ദിവസത്തില്‍ അല്‍പസമയമെങ്കിലും ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. 

7. എല്ലാത്തിനുമുപരി നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ എത്രയധികം സ്‌നേഹിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുക. 

Content Summary : Why parents should show respect to their children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS