ഇത്തരത്തിൽ കുട്ടി സംസാരിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഒരു നല്ല രക്ഷിതാവാണ്

HIGHLIGHTS
  • നിങ്ങളൊരു നല്ല രക്ഷിതാവാണോ എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ
  • സ്വയം തിരുത്താനും കുട്ടികളുമായുള്ള ബന്ധം സുദൃഢമാക്കാനും അത് സഹായിക്കും
essential-tips-for-traveling-with-kids
Representative image. Photo Credits: Deepak Sethi/ istock.com
SHARE

നിങ്ങളൊരു നല്ല രക്ഷിതാവാണോ? എപ്പോഴെങ്കിലും അക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്വയം വിലയിരുത്തിയിട്ടുണ്ടോ? അത്തരമൊരു പരിശോധന ജീവിതത്തിന്റെ ഇടവേളകളിൽ ആവശ്യമാണ്. സ്വയം തിരുത്താനും കുട്ടികളുമായുള്ള ബന്ധം സുദൃഢമാക്കാനും അത് സഹായിക്കും. നിങ്ങളൊരു നല്ല രക്ഷിതാവാണോ എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ.

∙ നിങ്ങളുടെ കുട്ടി നിങ്ങളോട് സംസാരിക്കാൻ യാതൊരു വിമുഖതയും കാണിക്കില്ല. അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിങ്ങളുമായി ചർച്ച ചെയ്യും. നിങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ആകുലപ്പെടാതെ കുട്ടിക്ക് ഇത് ചെയ്യാൻ കഴിയണം. ഇത്തരമൊരു സാഹചര്യത്തിൽ അവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കുകയോ കള്ളം പറയുകയോ ചെയ്യേണ്ടതില്ല. തുറന്നതും പോസിറ്റീവുമായ രക്ഷാകർതൃത്വത്തിന്റെ നിരവധി അടയാളങ്ങളിൽ ഒന്നാണിത്.

∙ കുട്ടികൾ അവരുടെ ബലഹീനതകൾ നിങ്ങളോട് വെളിപ്പെടുത്തുന്നു. അവരുടെ സുരക്ഷിത ഇടമായി നിങ്ങളെ കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കോപം, ദുഃഖം, സന്തോഷം തുടങ്ങി ഏതൊരു വികാരവും അതിന്റെ യഥാർഥ ആഴത്തിൽ നിങ്ങളുമായി പങ്കിടുന്നു. കുട്ടി നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നുവെന്നും അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ നിങ്ങൾക്ക് കഴിയുമെന്നും വിശ്വസിക്കുന്നതിനാലാണ് ഇത്.

∙ നിങ്ങളുടെ നിരുപാധികമായ സ്നേഹവും സ്വീകാര്യതയും കുട്ടി അനുഭവിക്കുന്നുണ്ടെങ്കിൽ അത് അവരുടെ വ്യക്തിത്വത്തിൽ പ്രകടമാകും. സ്വയം സ്നേഹിക്കാനും അംഗീകരിക്കാനും അവർക്ക് സാധിക്കും. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. അവന്റെ വ്യക്തിത്വം, ശക്തികൾ, പരിമിധികൾ, ലക്ഷ്യങ്ങൾ, ആശ്വാസമേഖല എന്നിങ്ങനെ എല്ലാം മാതാപിതാക്കൾക്ക് വ്യക്തമായി അറിയാനാകുന്നു. 

∙ ‌കുട്ടിയെ നന്നാക്കാനുള്ള ശ്രമത്തിൽ പലപ്പോഴും അവരെ വിധിക്കുന്ന ശീലം മാതാപിതാക്കൾക്കുണ്ട്. ഇത് കുട്ടികൾക്ക് അസഹനീയമായ അനുഭവപ്പെടും. മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തുന്നത് ഇത്തരം വിധിക്കലിന്റെ ഭാഗമാണ്. മാതാപിതാക്കൾക്ക് തന്നിൽ വിശ്വാസമില്ലെന്ന തോന്നലാണ് ഇത് കുട്ടിയിലുണ്ടാക്കുക. നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തെ നിങ്ങൾ വിമർശിക്കാതിരിക്കുകയും അവരെ ലേബൽ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക. അത്തരം സാഹചര്യത്തിൽ ആശങ്കകൾ നിങ്ങളുമായി പങ്കിടാൻ അവർക്ക് അനായാസം സാധിക്കുന്നു. അവരുടെ പ്രശ്നങ്ങൾക്ക് നിങ്ങളിൽ നിന്ന് പരിഹാരം ലഭിക്കുമെന്ന ആത്മവിശ്വാസവും കുട്ടികൾ പ്രകടിപ്പിക്കും.

∙ വീട്ടിൽ തുറന്ന അന്തരീക്ഷം ഉള്ളപ്പോൾ സംഭാഷണങ്ങൾ സ്വതന്ത്രമായിരിക്കും. ചിലപ്പോൾ കുട്ടി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്. മാതാപിതാക്കളുടെ വിശേഷങ്ങൾ സത്യസന്ധമായി അവരോട് പറയുക. തിരിച്ച് അവരും അങ്ങനെ ചെയ്യും. 

∙ എനിക്ക് ഉറപ്പായും അറിയാം, എന്റെ അമ്മ/ അച്ഛന്‍‍ എന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും, എന്തുതന്നെയായാലും എനിക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കുമെന്നും"- ഇത്തരത്തിൽ കുട്ടി സംസാരിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ശരിയായ പാതയിലാണ്. ഏതൊരു സാഹചര്യത്തിലും നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് വിശ്വാസം കുട്ടിയിലുണ്ട്.

പാരന്റിങ് നല്ല രീതിയിലാണെന്ന് മനസ്സിലാക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ചില സൂചനകളാണ് ഇവ. എന്നിരുന്നാലും, ഓരോ കുട്ടിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. അവരുടെ ആവശ്യങ്ങളും വ്യത്യസ്തപ്പെടാം. അതിനാൽ, നിങ്ങളുടെ കുട്ടിയോടൊപ്പം സമയം ചെലവഴിച്ചുകൊണ്ട് അവരെ നന്നായി അറിയുക. തെറ്റുകൾ തിരുത്തുക. ഇങ്ങനെ ഏതൊരാൾക്കും മികച്ച രക്ഷിതാവാകാം.

Content Highlight : Good parenting signs ​​|. Signs of open and positive parenting | Unconditional love from parents | Avoiding judgmental parenting | Building an open atmosphere at home

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS