ADVERTISEMENT

ചോദ്യം : ഞാൻ ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ അമ്മയാണ്. സമയത്തിന്റെ അധിക പങ്കും അവനു വേണ്ടിയാണ് ചെലവഴിക്കുന്നത്. തലവേദനയും വയറുവേദനയും മാറി മാറി ഉണ്ടാകും. ഡോക്ടർമാർ പറയുന്നത് ശാരീരികപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ്. ഇത് എന്തുകൊണ്ടാണു സംഭവിക്കുന്നത്? 

ഉത്തരം: മാനസികസമ്മർദം പലപ്പോഴും വേദനകൾ പോലുള്ള ശാരീരിക പ്രശ്നങ്ങൾക്കു കാരണം ആകാറുണ്ട്. എന്നാൽ, ആവശ്യമായ പരിശോധനകൾ നടത്തി ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമേ മാനസികസമ്മർദം ശാരീരികരോഗങ്ങളുടെ കാരണമായി പരിഗണിക്കാൻ തയാറാകാവൂ. ബുദ്ധിവികാസപ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ സഹോദരികളും സഹോദരന്മാരും അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്. രക്ഷിതാക്കളുടെ സമയം മുഴുവൻ ഇവിടെ പറഞ്ഞതു പോലെ പ്രശ്നമുള്ള കുട്ടിക്കു വേണ്ടി ചെലവഴിക്കേണ്ടതായി വരുന്നു. മറ്റു കുട്ടികളുടെ കൂടെ ചെലവഴിക്കുന്നതിനുള്ള സമയവും സൗകര്യവും പലപ്പോഴും രക്ഷിതാക്കൾക്കു ലഭിക്കാറില്ല. സാമ്പത്തിക പ്രശ്നങ്ങളും മിക്ക കുടുംബങ്ങളിലും ഉണ്ടാകും. തങ്ങൾക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന തോന്നൽ സഹോദരങ്ങളിലുണ്ടാകുന്നതിന് ഇതു കാരണമാകുന്നു.

അച്ഛനമ്മമാരോടൊത്ത് ആഘോഷങ്ങളിലും സൗഹൃദകൂട്ടായ്മകളിലും കുടുംബച്ചടങ്ങുകളിലും ഒക്കെ പങ്കെടുക്കുന്നതിന് പലപ്പോഴും കഴിയാറില്ല. സഹപാഠികളുടെ പരിഹാസത്തിനും ഇരയാകുന്ന സാഹചര്യം സാധാരണമാണ്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ ഇൗ കുട്ടികളിൽ വലിയ തോതിൽ മാനസികസമ്മർദത്തിനു കാരണമാകുന്നു. ഇത്തരം മാനസികസമ്മർദം വൈകാരികപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ, വിഷാദരോഗം പോലുള്ള അസുഖങ്ങൾ എന്നിവയൊക്കെ ഉണ്ടാക്കാനിടയുണ്ട്. പലപ്പോഴും കുട്ടികളുടെ വ്യക്തിത്വത്തെയും വികാസത്തെയും ജീവിതവീക്ഷണത്തെയും അതു സ്വാധീനിക്കും.

mental-health-smile-happiness-thitaree-sarmkasat-istock-photo-com
Representative Image. Photo Credit: ThitareeSarmkasat / iStockPhoto.com

അതുകൊണ്ട്, ബുദ്ധിവികാസപ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ സഹോദരങ്ങളുടെ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. രക്ഷിതാക്കൾ അവരുടെ കൂടെ സമയം ചെലവഴിക്കണം. അവരോടു സംസാരിക്കാനും പ്രയാസങ്ങൾ പങ്കിടാനും അവസരം ഉണ്ടാക്കണം. താൻ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.ആവശ്യമെങ്കിൽ കൗൺസലിങ് പോലെ മാനസിക പിന്തുണ നൽകുന്ന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം.(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com