ADVERTISEMENT

സാംബിയയിലെ ഖനിയിൽ നിന്ന് ലഭിച്ചത് 7525 കാരറ്റ് (1,505 ഗ്രാം) തൂക്കമുള്ള അപൂർവ്വ മരതകം. ജെംഫീൽഡ്സ് എന്ന കമ്പനിയാണ് കാഗെം ഖനിയിൽ നിന്ന് മരതകം കണ്ടെത്തിയത്. പ്രാദേശിക ഭാഷയായ ബെംബയിൽ റൈനോ എന്ന് അർത്ഥം വരുന്ന ചിപെംബെലെ എന്ന പേരാണ് അപൂർവ മരതകത്തിന് നൽകിയിരിക്കുന്നത്. 

കടുംനിറത്തിലുള്ള മരതകത്തിന് ഗ്ലാസ് പോലെയുള്ള  ഉപരിതലമാണുള്ളത്. ജിയോളജിസ്റ്റായ മാനസ് ബാനർജി, റിച്ചാർഡ് കപേറ്റ എന്നിവർ ചേർന്ന് ഈ വർഷം ജൂലൈയിലാണ് മരതകം കണ്ടെത്തിയത്. ജെംഫീൽഡ്സ് കമ്പനിയുടെ അടുത്ത ലേലത്തിൽ ചിപെംബെലെ ഉൾപ്പെടുത്താനാണ് തീരുമാനം. മരതകത്തിന്റെ ലേലത്തിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരു വിഹിതം കറുത്ത റൈനോകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നോർത്ത് ലുവാംഗ്വ കൺസർവേഷൻ പ്രോഗ്രാമിന് കൈമാറാനും തീരുമാനമായിട്ടുണ്ട്. 

സാംബിയയുടെ രത്നശേഖരം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് പുറമേ പരിസ്ഥിതി - മൃഗസംരക്ഷണ മേഖലയ്ക്കും മുതൽക്കൂട്ടാവണം എന്ന ചിന്തയെ തുടർന്നാണ് ലേല തുകയുടെ ഒരു ഭാഗം സംരക്ഷണ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കാൻ തീരുമാനമായത്. ആയിരം കാരറ്റിൽ കൂടുതലുള്ള രത്നങ്ങൾ കണ്ടെത്തുന്നത് അത്യപൂർവമാണ്. 2010ലും 2018 ലും ഇത്തരത്തിൽ അപൂർവ വലിപ്പത്തിലുള്ള രണ്ടു മരതകങ്ങൾക്കൂടി കാഗെം ഖനിയിൽ നിന്നും ലഭിച്ചിരുന്നു. 

English Summary : 7525 carat Rhino emerald largest gemstone discovered Zambian mine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com