ADVERTISEMENT

പ്രക്യതിയിലെ വിസ്മയങ്ങൾ എന്നും അതിശയിപ്പിക്കുന്നതാണ്. എത്ര കണ്ടാലും തീരാത്തത്ര കാഴ്ചകളാണ് ലോകത്തുളളത്. പ്രകൃതിയിലുള്ള പല വസ്തുക്കളും നമ്മളെ വിസ്മയിപ്പിക്കാറും പേടിപ്പിക്കാറുമുണ്ട്. അങ്ങനെയുള്ളൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒറ്റ നോട്ടത്തിൽ പഴക്കമുള്ള മൃതദേഹത്തിന്റെ വിരലുകളെന്ന് തോന്നിപ്പിക്കുന്ന ചിത്രം

ആദ്യ കാഴ്ച്ചയിൽ ഭീതിപ്പെടുത്തുന്ന തരത്തിലുളള ചിത്രം ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസർ സാമ്രാട്ട് ഗൗഡയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.ഇത് എന്താണെന്ന് ഊഹിക്കാമോ? എന്ന അടിക്കുറിപ്പോടെയാണ് സാമ്രാട്ട് ഗൗഡ ചിത്രം പങ്കുവെച്ചത്. ട്വിറ്ററിൽ ചിത്രം പങ്കുവച്ചതോടെ കമന്റുകളുമായി ഒരുപാടുപേര്‍ എത്തി. ഭയപ്പെടുത്തുന്ന ചിത്രമെന്നാണ് കൂടുതൽ പേരും പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നിലെ യഥാർത്ഥ്യമെന്തെന്ന ചോദ്യവും ധാരാളം ഉണ്ടായിരുന്നു.

യഥാർത്ഥത്തിൽ ഇതൊരു ഫംഗസാണ്. സൈലേറിയ പോളിമോർഫ എന്ന ഗണത്തിൽപ്പെടുന്ന ഫംഗസാണിവയെന്നും സാമ്രാട്ട് ഗൗഡ ട്വിറ്ററിൽ കുറിച്ചു. കറുത്ത ചാരനിറത്തിലുള്ള നീലകലർന്ന നിറമായതിനാൽ പഴക്കം ചെയ്ത മൃതദേഹം പോലെ തോന്നും. ഒറ്റനോട്ടത്തിൽ, ശവത്തിന്റെ കാലിലെ വിരലുകൾ ആണെന്ന് ആരും തെറ്റിദ്ധരിച്ചു പോകും. ചിലർ ഫംഗസാണ് ഇതെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുറിച്ചു. 

സൈലേറിയ പോളിമോർഫ എന്ന ഗണത്തിൽപ്പെടുന്ന ഈ ഫംഗസ് സാധാരണയായി ബീച്ച് വുഡ് സ്റ്റമ്പുകളുടെയും കുഴിച്ചിട്ട തടികളുടെയും ചുവട്ടിലാണ് വളരുന്നത്. വിചിത്ര രൂപമുളള ഫംഗസ്  'മരിച്ചവന്റെ വിരൽ' എന്നും അറിയപ്പെടാറുണ്ട്. വനപ്രദേശങ്ങളിലാണ്  സാധാരണയായി കാണപ്പെടുന്നത്. ദ്രവിച്ച മരക്കുറ്റിയിൽ നിന്നുമാണ് ഈ ഫംഗസ് പൊതുവേ വളരുന്നത്. നീളമേറിയ ഫംഗസ്, വിരലുകൾ പോലെ നിലത്തുനിന്നും ഉയർന്നുവരുന്നു എന്നതാണ് ഇവയുടെ സവിശേഷത. സൈലാരിയ ജനുസ്സിൽ നൂറോളം ഇനം കോസ്മോപൊളിറ്റൻ ഫംഗസ് അടങ്ങിയിരിക്കുന്നു. പോളിമോർഫ എന്നാൽ പല രൂപങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഇതിന് വളരെ വ്യത്യസ്തമായ, എന്നാൽ പലപ്പോഴും ക്ലബ് ആകൃതിയിലുള്ള ഫ്രൂട്ടിംഗ് ബോഡി ഉണ്ട്.

Content Susmmary : Xylaria polymorpha fungus looks ‘dead mans finger’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com