ADVERTISEMENT

അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ സ്ഥിതി ചെയ്യുന്ന ലവ്‌ലാൻഡിൽ വിചിത്രമായ ഒരു ജീവിയെക്കുറിച്ചുള്ള കെട്ടുകഥയുണ്ട്. ലവ്‌ലാൻഡ് ഫ്രോഗ്മാൻ എന്ന പേരിലാണ് ഈ കെട്ടുകഥ ഏറെ പ്രശസ്തം. 1950ൽ ഒരു വ്യവസായിയുടെ വെളിപ്പെടുത്തലിലൂടെയാണ് ഇതിന്റെയെല്ലാം തുടക്കം. അക്കാലത്ത് ലിറ്റിൽ മയാമി നദിയുടെ സമീപത്തുകൂടി പോയ ഒരു കച്ചവടക്കാരൻ ഇരുകാലുകളിൽ നടക്കുന്ന തവളകളെ കണ്ടെന്നു പറഞ്ഞു രംഗത്തെത്തി. ഇതോടെ ലവ്‌ലാൻഡിലെ തവള മനുഷ്യൻ എന്ന പേരിൽ ഈ മിത്ത് പ്രശസ്തമായി.

1972ലാണ് ഈ തവളയെ കണ്ടെന്നുള്ളത് സംബന്ധിച്ച ഏറ്റവും പ്രശസ്തമായ കഥ പുറത്തിറങ്ങിയത്. ഇത്തവണ വെളിപ്പെടുത്തലുമായി വന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നുള്ളത് കഥയുടെ വെയിറ്റുകൂട്ടി. റേ ഷോക്കി എന്നാണ് ആ ഉദ്യോഗസ്ഥന്റെ പേര്. താൻ പട്രോളിങ്ങിനായി വാഹനമോടിച്ച സന്ദർഭത്തിൽ, രണ്ടുകാലുകളിൽ നടക്കുന്ന ഭീമാകാരനായ ഒരു തവള തനിക്കു മുന്നിലെത്തിയെന്ന് ഷോക്കി പറഞ്ഞു. രണ്ടാഴ്ചകൾക്കു ശേഷം വലിയൊരു തവളയെ മാർക് മാത്യൂസ് എന്ന മറ്റൊരു പൊലീസുകാരനും കണ്ടു. ഈ ജീവിക്കു നേരെ മാത്യൂസ് വെടിവയ്ക്കുകയും ചെയതു. എന്നാൽ അതൊരു തവളയല്ലായിരുന്നു. മറിച്ച് വാൽമുറിഞ്ഞുപോയ, ഒരു വലിയ ഇഗ്വാനയായിരുന്നു. എങ്കിലും ഗൂഢവാദ സർക്കിളുകളിൽ ഈ തവളയെക്കുറിച്ചുള്ള കഥകൾ വ്യാപകമാണ്. നിരവധി പുസ്തകങ്ങളിലും സംഗീത ആൽബങ്ങളിലുമൊക്കെ ഇത് ഇടം പിടിച്ചു. ലവ്‌ലാൻ്ഡ് നഗരത്തിന്റെ ഔദ്യോഗിക മാസ്‌കോട്ടും ഇതാണ്.

2016 വരെയുള്ള കാലയളവിൽ ഈ വിചിത്രതവളയെ കണ്ടെന്നുപറഞ്ഞുള്ള കഥകൾ വ്യാപകമായിരുന്നു. 2016ൽ സാം ജേക്കബ് എന്ന വ്യക്തി, താനൊരു മൊബൈൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാൽ ഇടയ്ക്ക് താൻ റെയിൽപാളം മുറിച്ചുകടന്ന് ഇസബെല്ല തടാകത്തിലെത്തിയെന്നും അപ്പോൾ ഭീമാകാരനായ ഒരു തവളയെ കണ്ടെന്നുമുള്ള വാദവുമായി വന്നു. ആ തവള പിൻകാലുകളിലാണ് നടന്നതെന്നാണ് സാമിന്റെ വാദം. ഇതിന്റെ ചില ചിത്രങ്ങളും സാം പുറത്തുവിട്ടു. അത്ര വ്യക്തമല്ലാത്ത ചിത്രങ്ങളായിരുന്നു അവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com