ADVERTISEMENT

സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്: കൂത്താട്ടുകുളം∙കിഴകൊമ്പ് റസിഡന്റ്സ് അസോസിയേഷൻ ഇന്ന് 2ന് കിഴകൊമ്പ് സെന്റ് മേരീസ് യാക്കോബായ ചാപ്പലിൽ സൗജന്യ മെഡിക്കൽ ക്യാംപും ക്ലാസും നടത്തും. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാംപ്. 

മഞ്ഞനിക്കര തീർഥയാത്ര ചൊവ്വാഴ്ച പുറപ്പെടും

പിറവം∙ മണീട് സെന്റ് കുര്യാക്കോസ്  യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നു മഞ്ഞനിക്കര തീർഥയാത്ര ചൊവ്വാഴ്ച പുറപ്പെടും. പള്ളിയിൽ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമപ്പെരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ചാണു തീർഥയാത്ര പുറപ്പെടുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം മുൻ വർഷങ്ങളിൽ തീർഥാടകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇക്കുറി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ പങ്കെടുക്കുമെന്നു വികാരി ഫാ.ജേക്കബ് കാട്ടുപാടത്ത്, ട്രസ്റ്റിമാരായ ജയിംസ് വർഗീസ് കൊളന്നയിൽ,സി.എം.ജേക്കബ്, സെക്രട്ടറി കെ.സി.വർഗീസ് എന്നിവർ അറിയിച്ചു.  

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനു തീർഥാടകർക്കു പള്ളിയിൽ സ്വീകരണം നൽകും. 2.30നു ധൂപപ്രാർഥനയ്ക്കു ശേഷം മാത്യൂസ് മാർ ഇവാനിയോസ് തീർഥയാത്ര പതാക  റെഞ്ചി കുര്യൻ കൊള്ളിനാലിനു കൈമാറും. ആനമുന്തി ചാപ്പലിൽ പ്രാർഥനയ്ക്കു ശേഷം തീർഥയാത്ര പുറപ്പെടും. ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമപ്പെരുന്നാളിന് ഇന്ന് 10 നു കൊടിയേറും.  

ക്ഷീര ഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ∙ ആരക്കുഴ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു പശു യൂണിറ്റ് , മിൽക്കിങ് മെഷീൻ, കാലിത്തൊഴുത്ത് നവീകരണം, ഫാമിലേക്കു ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനു സബ്സിഡി, എന്നീ ഇനങ്ങളിൽ ആരക്കുഴ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് മൂവാറ്റുപുഴ ക്ഷീരവികസന ഓഫിസുമായോ ആരക്കുഴ പഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളുമായോ ബന്ധപ്പെടണമെന്നു ക്ഷീരവികസന ഓഫിസർ അറിയിച്ചു.

തൈപ്പൂയം: എളങ്കുന്നപ്പുഴയിൽ കാവടിയാട്ടം തുടങ്ങി

എളങ്കുന്നപ്പുഴ∙ പൂക്കാവടികൾ ചുമലിലേറ്റി അവർ നൃത്തം ചവിട്ടി.ചുറ്റിലും നിന്നുയർന്ന ഹരഹരോവിളികൾക്കിടയിൽ വാദ്യമേളത്തിന്റെ താളത്തിനനുസരിച്ചായിരുന്നു മുന്നോട്ടുളള നീക്കം.തൈപ്പൂയക്കാവടിയാട്ടം എളങ്കുന്നപ്പുഴയിൽ തലേന്നു സന്ധ്യയോടെ തുടങ്ങി.വ്രതം നോറ്റ ഭക്തർ അഭിഷേക ദ്രവ്യം നിറച്ചു പൂക്കാവടികളിൽ കെട്ടിയായിരുന്നു കാവടി ചുമലിലേറ്റിയത്.

വേൽമുരുക കാവടി സംഘം,കൈപ്പുള്ളി കാവടി സംഘം,കുഡുംബി സേവാസംഘം തുടങ്ങിയവയുടെ നേതൃത്വത്തിൽ സന്ധ്യയോടെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പുറപ്പെട്ട ചെറു കാവടി സംഘങ്ങൾ എളങ്കുന്നപ്പുഴ സുബ്രഹ് മണ്യ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഒരുമിച്ചു ചേർന്നു കാവടിയാടി. പിന്നീട് നാറാണത്ത് ശ്രീകൃഷ് ണ ക്ഷേത്രത്തിലെത്തി കാവടികൾ ഇറക്കി വച്ചു വിശ്രമിച്ചു.ഇന്നു രാവിലെ ഇവിടെ നിന്നു കാവടി ഘോഷയാത്രയായി സുബ്ര ഹ് മണ്യ ക്ഷേത്രത്തിലേക്കു നീങ്ങും.

അറിയിപ്പ് കെട്ടിട നികുതി 

മുളന്തുരുത്തി ∙ പഞ്ചായത്ത് ഓഫിസിൽ ഇന്നു മുതൽ മാർച്ച് മാസം വരെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10.30 മുതൽ 3 വരെ കെട്ടിട നികുതി അടയ്ക്കാൻ സൗകര്യം ഉണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.

ബിനാലെയിൽ ഇന്ന് 

ഫോർട്ട് കൊച്ചി കബ്രാൾയാഡ് ആർട്റൂം: കളിമൺ കളരി, മെഷീൻ മ്യൂസിക്; പ്യുവർ ഡേറ്റ/ ഡിജിറ്റൽ സിഗ്‌നൽ പ്രോസസിങ്ങിലേക്ക് ആമുഖം,  ബദൽ ഉപജീവന രീതി ശ്രമങ്ങൾ ശിൽപശാല 10.00ഫോർട്ട്കൊച്ചി പെപ്പർ ഹൗസ്: സോയിൽ അസംബ്ലി സമാപനം, ചലച്ചിത്രപ്രദർശനം 5.00 ഫോർട്ട്കൊച്ചി കബ്രാൾയാഡ് പവിലിയൻ: ഡിഫ് ഓൺ ദ് റോഡ് അറ്റ് കെഎംബി  6.00, ഡോക്യൂമെന്ററി പ്രദർശനം  6.30, 8.30

സുന്ദരം പൂർണ്ണത്രയീശം പദ്ധതി : ഇന്ന് തുടക്കം

തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതി, കോട്ടയ്ക്കകം റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രവും സമീപ പ്രദേശങ്ങളും, ഇരുമ്പു പാലത്തിനു സമീപമുള്ള തോണിക്കടവും വൃത്തിയാക്കുന്ന പദ്ധതിയായ ‘സുന്ദരം പൂർണ്ണത്രയീശം പദ്ധതി’ ഇന്ന് രാവിലെ 7നു ആരംഭിക്കും. ക്ഷേത്രത്തിൽ മാർച്ച് 8നു നടക്കുന്ന ഉത്രം തിരുനാൾ ഉത്സവത്തിന്റെ മുന്നോടിയായിട്ടാണ് പദ്ധതി ആരംഭിക്കുന്നത് എന്ന് ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.

മറവിരോഗം: ക്ലാസ് ഇന്ന്

തൃപ്പൂണിത്തുറ ∙ മറവി രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വൈക്കം റോഡ് റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗജന്യ ക്ലാസ് ഇന്ന് 11നു എൻഎം ഫുഡ് വേൾഡ് ഹാളിൽ നടക്കും. കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസ് ഡിപ്പാർട്മെന്റ് മേധാവി ഡോ. ബേബി ചക്രപാണി ക്ലാസുകൾ നയിക്കും.

സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാൾ

നടുവട്ടം∙ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ കൊടിയേറി. വികാരി ഫാ. തോമസ് നരികുളം കൊടിയേറ്റി. പ്രധാന തിരുനാൾ ദിനമായ ഇന്ന്   രാവിലെ 7 നു കുർബാന, തുടർന്നു യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, 4.30 നു അമ്പ് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തൽ, 5 ന് തിരുനാൾ കുർബാന, പ്രസംഗം,  തുടർന്നു പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്‌വ് എന്നിവയുണ്ടാകും.

സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ 

പൊതിയക്കര∙ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ കൊടിയേറി. വികാരി ഫാ. ബൈജു ഇടശേരി കൊടിയുയർത്തി.  കുർബാന, വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ,  തിരുനാൾ കുർബാന, വചന സന്ദേശം, പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. ഇന്നു രാവിലെ 7നു കുർബാന, 10നു തിരുനാൾ കുർബാന, വചന സന്ദേശം, കാഴ്ച സമർപ്പണം, തുടർന്നു പ്രദക്ഷിണം, വൈകിട്ട് 4നു രൂപം എടുത്തുവയ്ക്കൽ, 7നു മാജിക് ഷോ എന്നിവയുണ്ടാകും.

ഇൻഫന്റ് ജീസസ് പള്ളിയിൽ തിരുനാൾ

കാഞ്ഞൂർ∙ കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിനു കൊടിയേറി.  ഫൊറോന വികാരി ഫാ.ഡോ.ജോസഫ് കണിയാംപറമ്പിൽ കൊടിയേറ്റി.  കുർബാന, തുടർന്നു വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം,  രൂപം എഴുന്നള്ളിക്കൽ, കുർബാന, പ്രസംഗം, ലദീഞ്ഞ്, വാഴ്‌വ്, അങ്ങാടി പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30നു കുർബാന,  9.30നു  പാട്ടുകുർബാന, പ്രസംഗം, തുടർന്നു പ്രദക്ഷിണം, 7.30നു ഗാനമേള എന്നിവയുണ്ടാകും.

സെന്റ് ആന്റണീസ് കപ്പേളയിൽ തിരുനാൾ

ശ്രീമൂലനഗരം∙ രാജഗിരി സെന്റ് ആന്റണീസ് കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 10 മുതൽ 12 വരെ നടക്കും. 10 നു രാവിലെ 6.30 നു കുർബാന, നൊവേന, 5.45നു കൊടിയേറ്റ്, തുടർന്നു കുർബാന, നൊവേന. 11നു രാവിലെ 6.30 നു കുർബാന, തുടർന്നു നേർച്ച പായസം വെഞ്ചരിപ്പ്, 4.30 നു പ്രസുദേന്തിവാഴ്ച, തുടർന്ന് തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പട്ടണ പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം. 12 നു രാവിലെ 6.30 നു കുർബാന, 10 ന് തിരുനാൾ കുർബാന, പ്രസംഗം, തുടർന്നു നേർച്ചസദ്യ വെഞ്ചരിപ്പ്, 12 നു കുർബാന എന്നിവയുണ്ടാകും.

അധ്യാപകർക്ക് ഓറിയന്റേഷൻ കോഴ്സ് 

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്കൃത സർവകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ 50 വിദ്യാലയങ്ങളിലെ സംസ്കൃത അധ്യാപകർക്ക് ഓറിയന്റേഷൻ കോഴ്സ് സംഘടിപ്പിച്ചു. പ്രോ വൈസ് ചാൻസലർ ഡോ.കെ.മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്തു. റജിസ്ട്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജോയിന്റ് റജിസ്ട്രാർ ഡോ.സുകേഷ് കെ.ദിവാകർ, ഡോ.ടി.മിനി, ഡോ.കെ.വി.അജിത്ത്കുമാർ, ഡോ.കെ.രമാദേവി അമ്മ, ഡോ.എസ്.ഷീബ, ഡോ.കെ.പി.വിജയലക്ഷ്മി, ഡോ.എ.യു.കിരൺ, ഡോ.എം.സത്യൻ, ഡോ.ടി.എസ്. നിഷാദ്, ഡോ.കെ.എൽ.പത്മദാസ്, ഡോ.വി.ആർ.അരുൺ ജഗന്നാഥൻ, ഡോ.വി.കെ.ഭവാനി എന്നിവർ പ്രസംഗിച്ചു.

പൗർണമി പൂജയും ഊട്ടും ഇന്ന് 

കാഞ്ഞൂർ∙ പുതിയേടം തിരുച്ചാമക്കുന്നം വേട്ടയ്ക്കരൻ ക്ഷേത്രത്തിൽ പൗർണമി പൂജയും ഊട്ടും ഇന്നു നടക്കും. രാവിലെ 6.30 നു വിശേഷാൽ പൂജകൾ, 8നു നിവേദ്യ ചോറ് വിതരണം, 8നു സമ്പൂർണ നാരായണീയ പാരായണം, 9 നു പൗർണമി പൂജ, 9.30 നു സർപ്പം, ബ്രഹ്മ രക്ഷസ്, ഭഗവതി സാന്നിധ്യങ്ങൾക്കു പത്മമിട്ടു പൂജയും നിവേദ്യ സമർപ്പണവും ,10നു പാർവതീ പൂജ, രാത്രി 7.15 നു ഭഗവതി സേവ എന്നിവയുണ്ടാകും.

ഗർഭാശയ രോഗ നിർണയ ക്യാംപ്നാളെ മുതൽ

കൊച്ചി ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിസ്റ്റിന്റെ (ഐഎജിഇ) ദേശീയ സമ്മേളനത്തിനു മുന്നോടിയായി കലൂർ കതൃക്കടവ് റോഡിലെ പോൾസ് ഹോസ്പിറ്റലിൽ നാളെ മുതൽ 14 വരെ (ഉച്ചയ്ക്ക് 12 മുതൽ 2 വരെ) ഗർഭാശയ രോഗ നിർണയ, വന്ധ്യത ചികിത്സ ക്യാംപ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയാ സൗകര്യവും ലഭിക്കും. 94464 37198.

കാൻസർ രോഗ നിർണയ ക്യാംപ്

കാലടി∙ സിപിഎം തൃക്കണിക്കാവ്, പാലസ് റോഡ് റോഡ് ബ്രാഞ്ച് കമ്മിറ്റികൾ, കച്ചേരിപ്പടി ശ്രീസുധീaന്ദ്ര കാർക്കിനോസ് , ഹെൽത്ത് കെയർ, ബിപിസിഎൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണയ ക്യാംപ് 7നു രാവിലെ 8 നു തൃക്കണിക്കീവ് കമ്യൂണിറ്റി ഹാളിൽ നടത്തും. ആഷിക് അലി ഉദ്ഘാടനം ചെയ്യും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT