ADVERTISEMENT

ക്രിക്കറ്റ് പരിശീലനക്യാംപ് കൊച്ചി∙ മട്ടാഞ്ചേരി യങ്സ്റ്റേഴ്സ് ക്രിക്കറ്റ് അസോസിയേഷൻ (മൈക്ക) ഒരു മാസത്തെ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ഏപ്രിൽ 10ന് മട്ടാഞ്ചേരി പാലസ് റോ‍ഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപം സമുദ്രിസദൻ ബാങ്ക് ഹൗസിൽ ആരംഭിക്കും. 9349229556.

ബാഡ്മിന്റൻ പരിശീലനം

കൊച്ചി∙ മുത്തൂറ്റ് ആൽവിൻസ് ബാഡ്മിന്റൻ അക്കാദമിയിൽ വേനലവധി ബാഡ്മിന്റൻ പരിശീലന ക്യാംപിന്റെ ആദ്യഘട്ടം 3നും രണ്ടാം ഘട്ടം മേയ് 1നും ആരംഭിക്കും. മുൻ രാജ്യാന്തര താരം ആൽവിൻ ഫ്രാൻസിസാണു മെന്റർ. 8921309153.

വ്യക്തിത്വ വികസന പരിശീലനം

വൈറ്റില ∙ ലീഡേഴ്സ് അക്കാദമിയുടെ അവധിക്കാല വ്യക്തിത്വ വികസന പരിശീലന ക്ലാസുകൾ മൂന്നിന് ആരംഭിക്കും. പ്രസംഗ പരിശീലനം, ഡിബേറ്റ്, ആങ്കറിങ്, ആക്ടിങ് പരിശീലനം തുടങ്ങിയവയുണ്ട്. 8891760380.

പിജിഡിഎം

കളമശേരി∙ 2023-2025 അധ്യയന വർഷത്തെ പിജിഡിഎം കോഴ്സിലേക്കുള്ള പ്രവേശന നടപടികൾ എസ്‌സിഎംഎസ് കൊച്ചിൻ സ്‌കൂൾ ഓഫ് ബിസിനസിൽ ആരംഭിച്ചു. ക്യാറ്റ്/മാറ്റ്/എക്സ്എടി/കെ-മാറ്റ്, സി - മാറ്റ്, എടിഎംഎ തുടങ്ങിയ പ്രവേശനപരീക്ഷകളിൽ ഏതെങ്കിലുമൊന്നിൽ അർഹത നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. www.scms.edu.in/admission. 0484 2628000.

നാവികരുടെ ഇരുചക്ര വാഹന പര്യടനം തുടങ്ങി

കൊച്ചി ∙ ദക്ഷിണ നാവിക കമാൻഡിലെ പരിശീലന യാനമായ ഐഎൻഎസ് മഗാറിലെ 4 വനിതകൾ ഉൾപ്പെടെ 20 നാവികരുടെ ഇരുചക്ര വാഹന പര്യടനം തുടങ്ങി. കൊച്ചിയിൽ നിന്നു പുണെ വരെ നടത്തുന്ന യാത്ര ചീഫ് സ്റ്റാഫ് ഓഫിസർ റിയർ അഡ്മിറൽ ഉപൽ കുണ്ഡു ഫ്ലാഗ് ഓഫ് ചെയ്തു. 12 ദിവസത്തെ പര്യടനത്തിൽ 3000 കിലോമീറ്ററാണ് പിന്നിടുന്നത്. ഐഎൻഎസ് മഗാറിന്റെ 36 വർഷത്തെ സേവനത്തിന്റെ ആഘോഷഭാഗമായാണ് യാത്ര.

സഹായത്തിന് കൂടെയുണ്ട് ‘കംപാനിയൻ’ ആപ്

അങ്കമാലി ∙ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിന് ‘കംപാനിയൻ’ മൊബൈൽ ആപ് ഒരുക്കി ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ആപ്പിന്റെ ലോഗോ പ്രകാശനം എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, കാലടി ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.ടോളിൻ എന്നിവർ ചേർന്നു നിർവഹിച്ചു. 

സഹായം ആവശ്യമായി വരുമ്പോൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മൊബൈൽ ആപ്പിലെ ഒരു ബട്ടൺ അമർത്തിയാൽ വേണ്ടപ്പെട്ടവർക്കോ അയൽവാസികൾക്കോ വിവരം ലഭ്യമാകും. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥികളായ നെഗൽ റോയ്, ജോപോൾ ജോയ്, ആരോൺ സാബു, അഗസ്റ്റിൻ ഷാജൻ, ആകാശ് കൃഷ്ണ, വിനായക് ജയനന്ദ്, പൂർവ വിദ്യാർഥികളായ വി.അരുൺ, ഷാഫി അഷറഫ്, അധ്യാപകരായ പി.രാജി, ഹണി ദേവസി, ലക്ഷ്മി നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിർമിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT