ADVERTISEMENT

സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ: പെരുമ്പാവൂർ ∙ ഗ്രാമീണ മേഖലകളിൽ സൗജന്യമായി ഒപ്റ്റിക്കൽ ഫൈബർ വഴി ബിഎസ്എൻഎൽ ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഭാരത് ഉദ്യമി പദ്ധതി പ്രകാരം വേങ്ങൂർ, മുടക്കുഴ, വെങ്ങോല, വളയൻചിറങ്ങര, രായമംഗലം, മഴുവന്നൂർ, കിഴക്കമ്പലം എന്നിവിടങ്ങളിൽ കണക്‌ഷൻ നൽകും. നിലവിലുള്ളതും മുൻപ് ഉണ്ടായിരുന്നതുമായ ലാൻഡ് ലൈൻ നമ്പറിൽ കണക്‌ഷൻ ലഭിക്കും. ഫോൺ:94960 77234( വേങ്ങൂർ, മുടക്കുഴ), 94460 64872(വെങ്ങോല), 94950 30949( വളയൻചിറങ്ങര, രായമംഗലം, മഴുവന്നൂർ, കിഴക്കമ്പലം).

സ്വീപ്പർ കം സാനിറ്ററി വർക്കർ ഒഴിവ്

ഇലഞ്ഞി∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ ഒഴിവ്. കൂടിക്കാഴ്ച ജൂൺ 2ന് രാവിലെ 11ന്. 94000 06475.

കെടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

കോതമംഗലം∙ വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ ഒക്ടോബറിൽ കെടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഇന്നു മുതൽ ജൂൺ 9 വരെ 10.30 മുതൽ 4 വരെ ഡിഇ ഓഫിസിൽ വിതരണം ചെയ്യും. മുൻ വർഷങ്ങളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവർക്കും നൽകും. 94009 88228.

ക്ലാസ് തുടങ്ങും

കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ 2, 3 വർഷ ബിരുദ കോഴ്സുകളിലും രണ്ടാംവർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലും ജൂൺ 1നു ക്ലാസ് തുടങ്ങും.

മെറിറ്റ് അവാർഡ് 

നെല്ലിക്കുഴി∙ ഹയർ സെക്കൻഡറി പരീക്ഷയിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവർക്കു കുറ്റിലഞ്ഞി എംഇഎസ് കോളജ് മെറിറ്റ് അവാർഡ് നൽകും. 92070 77742.

അധ്യാപക ഒഴിവ്

കുന്നുകര ∙ ഗവ. ജെബി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ  11ന്. 2479740.

പെനൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ്

പാറക്കടവ് ∙ വിക്ടോറിയൻസ് ക്ലബ് സംഘടിപ്പിച്ച പെനൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ  ന്യൂക്യാസിൽ പറവൂരിനെ തോൽപിച്ച് ആതിഥേയരായ വിക്ടോറിയൻസ് ക്ലബ് ചാംപ്യൻമാരായി. ടൂർണമെന്റ് മുൻ റെയിൽവേ വോളിബോൾ താരം പി.ടി.ജോണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.വൈ.ടോമി, ആശ ദിനേശൻ, ക്ലബ് രക്ഷാധികാരി ബിനോയ് ജോൺ, കെ.ജെ.റോയ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള മത്സരത്തിൽ അവന്തിക അനിൽകുമാർ ജേതാവായി. ദുർഗ പ്രവീൺ, ആൽമിൻ ജിംജോ എന്നിവരെ അനുമോദിച്ചു. 

പഠനോപകരണവിതരണം 

നെടുമ്പാശേരി ∙ ഡിവൈഎഫ്ഐ കുറുപ്പനയം യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മികച്ച വിജയം നേടിയ കുട്ടികളെയും റിട്ടയർ ചെയ്ത അധ്യാപകരെയും ക്ലിഫിൻ ജോർജ്, ഡോ.ജയകൃഷ്ണൻ പഞ്ചവടി എന്നിവരെയും അനുമോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി എ.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അംബിക പ്രകാശ് അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ്, കെ.വി.ബെന്നി, അജിത്, എം.കെ.പൗലോസ്, എൽദോ ഡേവിഡ്, പ്രവീൺ, കെ.ഇ.എബി, മരിയ ജോസഫ്, രതീഷ് പി.രാമൻ, കെ.ജെ.ബഹനാൻ, അനൂപ് അശോകൻ, റോണി ഫിലിപ്, അലീഷ് അനിൽ എന്നിവർ പ്രസംഗിച്ചു. 

മതാധ്യാപക  സംഗമം

കുറ്റിപ്പുഴ ∙ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ശതോത്തര രജത ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി മതാധ്യാപക സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ വിരമിച്ച മതാധ്യാപകരെ ആദരിച്ചു. വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷനായിരുന്നു. ഫാ. അഖിൽ ഇടശ്ശേരി, പോളി തെക്കൻ, പി.ഡി.ജോസ്, മേരി, പി.ജെ.സൈജു തുടങ്ങിയവർ പ്രസംഗിച്ചു. 

പഠന ക്യാംപ്മാറ്റി 

 ചെങ്ങമനാട് ∙ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.പൗലോസിന്റെ നിര്യാണത്തെ തുടർന്ന് നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ന് ദേശത്ത് നടത്താനിരുന്ന ബൂത്ത് തല പഠന ക്യാംപ് മാറ്റി വച്ചു. 

സൗഹൃദ സംഗമം

നെടുമ്പാശേരി ∙ നാട്ടായ്മ കൂട്ടായ്മ സൗഹൃദ സംഗമവും എസ്എസ്എൽസി പ്ലസ്ടു അവാർഡ് ദാനവും ജ്യോതിഷ്കുമാർ പഞ്ചവടി ഉദ്ഘാടനം ചെയ്തു. പ്രജിത ചന്ദ്രനെ ചടങ്ങിൽ അനുമോദിച്ചു. അജിത് ത്രിവേണി, ഗണേഷ് കുമാർ, ദീഷി, ഏജോ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

കരയോഗം വാർഷികം

നെടുമ്പാശേരി ∙ എളവൂർ എൻഎസ്എസ് കരയോഗ വാർഷികം താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ.വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.എസ്.അജിത്കുമാർ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പ്രഫ. കെ.എസ്.ആർ.പണിക്കർ, സെക്രട്ടറി പി.എസ്.വിശ്വംഭരൻ, അംഗം ജി.ശ്രീകുമാർ, കരയോഗം സെക്രട്ടറി കെ.കെ.വാസുദേവൻ, വൈസ് പ്രസിഡന്റ് പി.ജി.പദ്മനാഭൻ, ട്രഷറർ എ.ആർ.അരുൺ എന്നിവർ പ്രസംഗിച്ചു.

അധ്യാപക ഒഴിവ്

പഴന്തോട്ടം ഗവ. എച്ച്എസ്എസ്‌ കോലഞ്ചേരി ∙ പഴന്തോട്ടം ഗവ. എച്ച്എസ്എസിൽ ഫിസിക്സ്, മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

പുറ്റുമാനൂർ ഗവ. യുപിഎസ്പുത്തൻകുരിശ് ∙ പുറ്റുമാനൂർ ഗവ. യുപിഎസിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ  10ന്.

കടയിരുപ്പ് ഗവ. എച്ച്എസ്എസ്കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ ഗണിത ശാസ്ത്രം, ഹിന്ദി, യുപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ യഥാക്രമം 10, 11, 1.30.

വടകര സെന്റ് ജോൺസ്കൂത്താട്ടുകുളം∙ വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, യുപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 1 ന് രാവിലെ 10ന്. 94478 73217.

കൂത്താട്ടുകുളം എച്ച്എസ്എസ്കൂത്താട്ടുകുളം∙ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇക്കണോമിക്സ്, ബോട്ടണി, കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 11.30ന്. 94461 31578. 

പുത്തൻതോട് എച്ച്എസ്എസ്ചെല്ലാനം∙ പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്.

കളമശേരി ഗവ.ഹൈസ്കൂൾകളമശേരി ∙ ഗവ. ഹൈസ്കൂളിൽ കണക്ക്, മലയാളം വിഷയങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 94460 93652.

ജിഎച്ച്എസ്എസ് ചേരാനല്ലൂർപെരുമ്പാവൂർ ∙ ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, പൊളിറ്റിക്കൽ സയൻസ് (രണ്ടും ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

കടമക്കുടി വിഎച്ച്എസ്എസ്കടമക്കുടി ∙ ഗവ. വിഎച്ച്എസ്എസിൽ‌ എച്ച്എസ്ടി ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

മഞ്ഞപ്ര ജിഎച്ച്എസ്എസ്അങ്കമാലി ∙ മഞ്ഞപ്ര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10.30ന്.

കൊമ്പനാട് ഗവ. യുപികുറുപ്പംപടി ∙ കൊമ്പനാട് ഗവ. യുപി സ്കൂളിൽ യുപിഎസ്ടി, ഹിന്ദി (പാർട് ടൈം) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന്  11ന്.

ചിറയ്ക്കകംഗവ. യുപി വരാപ്പുഴ ∙ ചിറയ്ക്കകം ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.

കൈതാരം ജിവിഎച്ച്എസ്കൈതാരം ∙ ജിവിഎച്ച്എസ് എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

പുല്ലംകുളം ശ്രീനാരായണ പറവൂർ ∙ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സംസ്കൃതം അധ്യാപക ഒഴിവ്. ജൂൺ 2ന് 11നകം ഓഫിസിൽ ഹാജരാകണം. 0484–2447969.

നുസ്രത്തുൽ ഇസ്‌ലാം പെരുമ്പാവൂർ ∙ മാറമ്പിള്ളി നുസ്രത്തുൽ ഇസ്‌ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്.

പറവൂർ ഗവ.എൽപിജിപറവൂർ ∙ ഗവ. എൽപിജി സ്കൂളിൽ അറബി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 3നു 10.30ന്.

ഓണക്കൂർ നോർത്ത് യുപി ഓണക്കൂർ നോർത്ത് ∙  ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്.കൂടിക്കാഴ്ച നാളെ 11ന്.

പള്ളുരുത്തി എസ്ഡിപിവൈപള്ളുരുത്തി∙ എസ്ഡിപിവൈ വിഎച്ച്എസ് സ്കൂളിൽ ബയോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. 94955 08342.

മാമലശേരി എച്ച്എസ്മാമലശേരി∙ ഗവ. ഹൈസ്കൂളിൽ മലയാളം, കണക്ക്, സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

രാജഗിരി കോളജ്കളമശേരി ∙ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ സോഷ്യൽ വർക്ക്, പഴ്സനൽ മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 10ന്. 0484 2911111.

പിറമാടം ഗവ.യുപി പിറമാടം∙ ഗവ. യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.

പൊയ്ക എച്ച്എസ് കോതമംഗലം∙ വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്കൂളിൽ മലയാളം, ഇംഗ്ലിഷ്, കണക്ക്, ബയോളജി, എൽപി, യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു 11ന്.

വെണ്ടുവഴി എൽപികോതമംഗലം∙ വെണ്ടുവഴി ഗവ. എൽപി സ്കൂളിൽ അറബി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 3നു 11നു നഗരസഭാ ഓഫിസിൽ. 94965 78715.

ആലുവ ഗവ. ഗേൾസ്ആലുവ∙ ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, കൊമേഴ്സ്, സോഷ്യോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ ഒന്നാം തീയതി 2ന്.

ഹെൽപ് ഡെസ്ക് തുടങ്ങിപറവൂർ ∙ ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള അഡ്മിഷനായി ഹെൽപ് ഡെസ്ക് മാർ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടങ്ങി. 0484 – 2444886.

അപേക്ഷ നൽകണം

പറവൂർ ∙ പറവൂർ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ‌ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ (സ്റ്റേറ്റ്, സിബിഎസ്ഇ) എല്ലാ വിഷയങ്ങൾക്കും എപ്ലസ്/ എ വൺ നേടിയ വിദ്യാർഥികൾക്കു വിദ്യാഭ്യാസ പുരസ്കാരം നൽകും. മാർക്ക് ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷ എന്നിവ സഹിതം ജൂൺ 15നകം ബാങ്ക് ഹെഡ് ഓഫിസിൽ അപേക്ഷിക്കണം. 0484 - 2446505

ജോലി ഒഴിവ്

കൊച്ചി ∙ പറവൂർ, അങ്കമാലി, പാമ്പാക്കുട, പള്ളുരുത്തി, ഇടപ്പള്ളി, വൈപ്പിൻ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ രാത്രികാലത്തു വെറ്ററിനറി ഡോക്ടറുടെ ജോലി കരാർ അടിസ്ഥാനത്തിൽ ചെയ്യാൻ താൽപര്യമുള്ളവർ നാളെ രാവിലെ 11നു ജില്ലാ മൃഗ സംരക്ഷണ ഓഫിസിൽ ഇന്റർവ്യൂവിനു ഹാജരാവണം. വിവരങ്ങൾ: 0484 2360648.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT