ADVERTISEMENT

മൂന്നാർ ∙ തമിഴ് വീരം മലയാളമണ്ണിൽ തെളിയിച്ച് വട്ടവടയിലെ മഞ്ചുവിരട്ട് (കാളയോട്ടം) ഉത്സവം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവിധ പൊങ്കൽ ആഘോഷങ്ങളിലെ പ്രധാന ആഘോഷം മാട്ടുപ്പൊങ്കലാണ്. തൈപ്പൊങ്കൽ, കാണും പൊങ്കൽ ആഘോഷങ്ങൾ പത്തു ദിവസം മുൻപ് നടന്നിരുന്നു. ഗ്രാമമുഖ്യന്മാർ തീരുമാനിച്ച പ്രകാരം പ്രധാന ആഘോഷമായ മാട്ടുപ്പൊങ്കലിനോടനുബന്ധിച്ചുള്ള മഞ്ചുവിരട്ട് നടത്തുന്നത് മാറ്റിവയ്ക്കുകയായിരുന്നു. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി പഞ്ചായത്തിലെ മൂന്നു ഗ്രാമങ്ങളായ വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഭൂരിഭാഗം ജനങ്ങളും ഇന്നലെ നടന്ന ആഘോഷത്തിൽ പങ്കെടുത്തു. 

തമിഴ് ജനത വിളവെടുപ്പിന്റെയും കൃഷിയിറക്കിന്റെയും ഉത്സവമായാണ് പൊങ്കൽ കൊണ്ടാടുന്നത്. കൃഷിക്ക് നിലം ഉഴുന്നതിനും മറ്റും ഉപയോഗിക്കുന്ന കാളകളെ കുളിപ്പിച്ച് കൊമ്പുകളിൽ പ്രത്യേക മണിയും മാലയും അണിയിച്ചും ശരീരത്തിൽ നിറയെ വിവിധ ചായങ്ങൾ പൂശിയും പ്രത്യേക പൂജകൾ നടത്തുന്ന മാട്ടുപ്പൊങ്കൽ ഏറെ പ്രശസ്തമാണ്. ഇത്തരത്തിൽ അണിയിച്ചൊരുക്കുന്ന കന്നുകാലികളെ ഉപയോഗിച്ച് മഞ്ചുവിരട്ട്, ജല്ലിക്കെട്ട് എന്നിവ നടത്തുന്നത് പതിവാണ്. 

idukki-vattavada-kalayottam2
വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.

ഇന്നലെ കോവിലൂരിൽ നടന്ന മഞ്ചുവിരട്ടിൽ ഒട്ടേറെ ഗ്രാമവാസികളാണ് തങ്ങളുടെ കന്നുകാലികളെ അണിയിച്ചൊരുക്കി എത്തിയത്. മഞ്ചുവിരട്ട് കാണാൻ ഗോത്രവർഗ കോളനി നിവാസികളും വിനോദ സഞ്ചാരികളും ഗ്രാമമുഖ്യന്മാർ, കാണിമാർ ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു. 

വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.
വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.

കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരുക്ക്
മൂന്നാർ ∙ വട്ടവട കോവിലൂരിൽ നടന്ന കാളയോട്ടത്തിൽ (മഞ്ചുവിരട്ട്) കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയതിനെ തുടർന്ന് ഒരാൾക്ക് വീണു പരുക്കേറ്റു. കോവിലൂർ മന്നാടി വീട്ടിൽ എം.കെ.മുരുകനാണ് (65) ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്.

idukki-vattavada-kalayottam1
വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.

മുൻ പഞ്ചായത്തംഗവും വട്ടവട മഞ്ചുവിരട്ട് കമ്മിറ്റിക്കാരനുമാണ്. ഇന്നലെ വൈകിട്ട് നടന്ന കാളയോട്ടത്തിൽ പങ്കെടുത്ത അവസാനത്തെ കാളയാണ്‌ കാണികളുടെ ഇടയിലേക്കു പാഞ്ഞുകയറിയത്. കാള പാഞ്ഞുകയറിയതിനെ തുടർന്ന് തെറിച്ചുവീണ മുരുകന് തലയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ ഇയാളെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നൽകി. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.
വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.

മഞ്ചുവിരട്ട്

വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.
വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്.

മഞ്ചു എന്നാൽ കാള എന്നർഥം. ജല്ലിക്കെട്ടുപോലെ ഓരോ കാളകളെ ക്രമമായി വിടുന്നതിനു പകരം തുറസ്സായ സ്ഥലത്തു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഒരേ സമയം ഒട്ടേറെ കാളകളെ അഴിച്ചു വിടുന്നതാണ് മ‍ഞ്ചുവിരട്ട്. 

Manju-Virattu2
വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്
Manju-Virattu
വട്ടവട കോവിലൂരിൽ മഞ്ചുവിരട്ട് ഉത്സവത്തിൽ നിന്ന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com