ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും

Sabarimala
ശബരിമല ഉത്സവത്തിനായി നട തുറന്ന ഇന്നലെ വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടന്ന പ്രാസാദ ശുദ്ധിക്രിയ. ചിത്രം: നിഖിൽരാജ് ∙ മനോരമ
SHARE

ശബരിമല ∙ പത്തു ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഇന്ന് കൊടിയേറും. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നലെ വൈകിട്ട് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്.  28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 4ന് രാത്രി പള്ളിവേട്ടയും 5ന് 11.30ന് പമ്പയിൽ ആറാട്ടും നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS